ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 പഴശ്ശി രേഖകൾ

സുഖത്തൊടെ കൂട ഇരിക്കട്ടെ. എന്നാൽ അയത ബെഹുമാനപ്പെട്ട
സർക്കാരുടെ ദെയാവതങ്ങൾക്ക നിശ്ചയിക്കയും ചെയ്യും. അയതക്കുടാതെ
കണ്ട സന്തൊഷത്തൊടും കൂടയിരിപ്പാൻ എങ്ങിനെ കഴിയും. ശെഷം
തങ്ങളൊട1 കുട നാം താമസിയാതെ കണ്ട വരുന്നതുകൊണ്ട നമ്മുടെ
ദിവാനജിയെ ഇണ്ടൊട്ട വരുവാൻ കല്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത വൃശ്ചികമാസം 3 നുക്ക ഇങ്കിരിസ്സകൊല്ലം 1796ആമത നവെമ്പ്രമാസം
15 നു മൊന്തൊൽ നിന്ന എഴുതിയത— പഴശ്ശീന്ന പൊയിപ്പൊയ മുതലിൽ
തങ്ങളുടെ പറ്റ ഇത്ര എത്തിയത എന്ന നമുക്ക ബൊധിപ്പിക്കയും വെണം2

59 B

203 ആമത —

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടർ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാവ അവർകൾ സല്ലാം. ഇപ്പൊൾ സാഹെബ അവർകൾ
മൊന്തൊൽക്ക വന്ന പാർക്കുന്ന വർത്തമാനംകെട്ട നമുക്ക വളര
പ്രസാദമാകയും ചെയ്തു. തലച്ചെരിയിന്ന കൽപ്പനയും വാങ്ങി നാം രാജ്യത്ത
വന്നതിന്റെ ശെഷം കുടിയാന്മാര എല്ലാവരും കൂടി വിജാരിച്ച 71 മതിലെ
നികിതി എടുക്കെണ്ടുന്നതിന്ന ഒര ഭാഷക്ക പറഞ്ഞ മൂസെയും
അന്തീസ്സതുപ്പായും മുമ്പാക നിശ്ചയിച്ച കുടിയാന്മാര എല്ലാവരും പിരികയും
ചെയ്തു. അതിന്റെ ശെഷം ഇത്ത്രനെരവും നികിതി ഉറുപ്പീക തടവ തീർത്ത
കുടിയാന്മാരതന്നിരിക്കുന്നതും ഇല്ല.മൂവായിരം നായരിൽ മൂന ആള കൈശ്ശീട്ട
എഴുതി കുംമ്പനിയിൽ തന്ന പ്രകാരം നടക്കെണ്ടുന്നതിന്ന പിന്നയും ഓരൊര
വെണ്ടാത്ത ശടതകളും പിടിച്ചു നിൽക്കുന്നു. ഇത്രനെരവും അവരെ കണക്ക
ഒക്കയും തീർത്ത എങ്കിലും കുമ്പനി നികിതി തരിക എങ്കിലും ഉണ്ടായതുമില്ല.
ഇവിടുത്തെ സുഖകഷ്ടങ്ങൾ ഒക്കയും സാഹെബ അവർകൾക്ക
ഗെഹിപ്പിപ്പാൻ ശെഷയ്യനൊടു പറഞ്ഞയച്ചിട്ടും ഉണ്ട. കാര്യക്കാർക്ക
കൊറഞ്ഞൊരു ദീനമാകൊണ്ടത്ത്രെ ഇപ്പൊൾ അയപ്പാൻ താമസം വന്നത
മെൽ നാം നടക്കെണ്ടും കാര്യത്തിന്ന സാഹെബ അവർകൾ കൽപ്പന
കൊടുത്തയക്കയും വെണം. എല്ലാ കാര്യത്തിനു സാഹെബ അവർകളെ
കടാക്ഷം നമ്മൊട ഉണ്ടായിവരികയും വെണം. എന്നാൽ കൊല്ലം 972 മത
തുലാമാസം 30 നു വൃശ്ചികമാസം 3 നു നവമ്പ്ര മാസം 15 നു വന്നത —

60 B

204 ആമത —

മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പീലിസാഹെബ അവർകളെ

1, ഞങ്ങളൊട കുട എന്നു പാ.ഭേ. 2. അവസാനവാക്യം ബിയിൽ മാത്രമേ ഉള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/110&oldid=201423" എന്ന താളിൽനിന്ന് ശേഖരിച്ചത്