ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 പഴശ്ശി രേഖകൾ

എഴുതി അയച്ചിരിക്കുന്നെല്ലൊ. അതിന ഉത്തരം അക്കല്പന പ്രകാരം തന്നെ
വക തിരിച്ചു വന്നു എങ്കിൽ സായ്പുന്ന കണ്ട കുമ്പഞ്ഞി കല്പന പ്രകാരം
നടക്കാമെന്നു പറകകൊണ്ട എഴുതി ഇരിക്കുന്നു. ഇക്കാര്യങ്ങൾ ഒക്കയും
ഞാൻ തന്നെ വന്ന സായ്പു അവർകളെ സന്നിധാനത്തിങ്കൽ വന്ന
കെൾപ്പിച്ചാൽ നല്ലവണ്ണം മനസ്സിൽ ബൊധിക്കയും ചെയ്യും. ഒരു ദിവസത്തെ
കല്പന ആയാൽ വന്ന ഈ വർത്തമാനം കെൾപ്പിച്ചതിന്റെ ശെഷം
കല്പിച്ചപ്രകാരം നടക്കയും ആം. എന്നാൽ കൊല്ലം 972 ആമത വൃശ്ചിക
മാസം 3നു എഴുതിയത. 6നു വന്നത്. ഇങ്കിരിസ്സകൊല്ലം 1796-ആമത നവെമ്പ്ര
മാസം 18 ന വന്നത.

62. A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്ത്രപ്പർ പിലി സായ്ക്കുപു അവർകൾക്ക കൊട്ടെത്ത
കെരളവർമ്മരാജ അവർകൾ സെല്ലാം. വൃശ്ചികമാസം 3നു എഴുതിയ കത്ത
4 നു ഇവിടെ എത്തി. വാഴിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ ആകയും
ചെയ്തു. കാരിയം തന്നെ ആകുന്നു. ഇവിടെ വെണ്ടുന്ന കാരിങ്ങൾ ഒക്കയും
മുമ്പെ രണ്ടു മൂന്ന പ്രാവിശ്യം എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. അയതുപൊലെ
സായ്പു അവർകളെ കൃപ ഉണ്ടായിട്ട മുന്നെ എഴുതി അയച്ചപൊലെ വക
തിരിച്ചു വരണമെന്ന നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥകൾ
ഒക്കെയും സായ്പു അവർകളെ കെൾപ്പിപ്പാൻ തക്കവണ്ണം സുബയ്യന
അങ്ങോട്ട അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 6
നു വൃശ്ചികം 6 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത നവെമ്പ്രമാസം 18 നു
വന്നത—

63 B

207 ആമത —

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തൂക്കടി സുപ്രഡെണ്ടൻ
കൃസൂപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പനാട്ട
വീരവർമ്മരാജാവ അവർകൾ സല്ലാം. കർക്കടകമാസത്തിൽ നാം തലച്ചെരി
വന്ന കണ്ടാന്റെ 60 നു മതിലെ ഉറുപ്യകൊണ്ട പറഞ്ഞു തുലാമാസം 15 നു
ബൊധിപ്പിക്കാമെന്ന നിശ്ചയിക്കയും ചെയ്തു. കന്നിമാസം മുതൽ നാട്ടിൽ
നാനാവിധം തുടങ്ങി പണം പിരിയാതെ ആയിവന്നു. കടം കിട്ടാനും
സമയമല്ലാതെ വരികകൊണ്ട15 നു തന്നെ ബൊധിപ്പിപ്പാൻ സംഗതി വന്നില്ല.
നാട്ടിലെ മിശ്രതയും സങ്കടവും എഴുതി അയച്ചു. നാം വന്ന പറകയും ചെയ്തു.
മുമ്പെ നിശ്ചയിച്ച പ്രകാരം പണത്തിന വർത്തകൻ ജാമീൻ ആക്കിയാൽ
ഉടനെ രാജ്യത്തെ മിശ്രം തീർക്കണ്ടതിന് കൊട്ടെത്തക്ക സായ്പു അവർകൾ
വന്ന കാര്യം ഭാഷയാക്കി നടപ്പിക്കുമെന്നും മെലാൽ ബൊധിപ്പിക്കണ്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/112&oldid=201427" എന്ന താളിൽനിന്ന് ശേഖരിച്ചത്