ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 47

പണത്തിന ഇപ്പൊൾ തന്നെ എഴുതി അയച്ച ദിവസത്തിന നീളം
ഉണ്ടാക്കാമെന്നും നിശ്ചയമായി പറഞ്ഞുകെൾക്കകൊണ്ട പല പ്രകാര
ത്തിലും വിചാരിച്ച വർത്തകരുടെ മനസ്സുണ്ടാക്കി ജാമീൻ എൽപിക്കയും
ചെയ്തു. എന്നതിന്റെ ശൈഷം ഒരാള അയച്ചിട്ടുണ്ട. ആയാള ഇന്ന വയ്യിട്ടൊ
നാളയൊ വരും. മയ്യഴിക്കും പൊയിപറഞ്ഞുവരണം എന്ന സായ്പു അവർകൾ
പറഞ്ഞു. ദിവസം എന്റെ താമസമായിട്ടും വന്നു. നാട്ടിൽ കന്നിമാസത്തിലെ
മുതലു പറമ്പ നികിതിപണവും തൊടീക്കളത്തന്ന ആള അയച്ച അതിക്രമിച്ച എടുപ്പിക്കുന്നതിന്ന ഒരു വിരൊധം ഇന്നുവരയും ഉണ്ടായപ്രകാരം
ഗ്രെഹിച്ചതുമില്ല. നിശ്ചയിച്ച പറഞ്ഞ കാര്യമാകയും ഇപ്പൊൾ താമസിച്ച
മുതല എടുത്തുപൊകയും ആയിവന്നതുകൊണ്ട നികിതിപണത്തിന മുതല
കൂടാതെ ബൊധിപ്പിപ്പാനും ഒരു വഴിയില്ലന്ന വരുന്നുവെബ്ലൊ. വിശെഷിച്ച 60
നുമതിൽ പല കയ്യായിപൊയി മുതലില്ലാതെ വന്ന പണത്തിന ജാമീൻ
എൽപിച്ചു ചൊവ്വക്കാരന ബൊധിപ്പിക്കണ്ടതിന എതുപ്രകാരം എന്നും
രാജ്യത്ത നാനാവിധം തീർത്ത കാരിയം നടത്തുന്ന അവസ്ഥെക്കും ഇന്ന
പ്രകാരം എന്ന കത്ത എഴുതി വന്നാൽ അത പ്രമാണമായി വരും. നമുക്ക
വിശെഷിച്ച ചുരത്തുമ്മലെക്ക കയിത്തെരി എമ്മനും കുങ്കുവും തൊടീക്കള
ത്തന്നെ അയച്ച എലം ഒക്കയും തരണം എന്ന കുടികളെ മുട്ടിക്കുന്ന പ്രകാരവും
എഴുതിവന്നിരിക്കുന്നു. ഇതിനൊക്കക്കും ദിവസതാമസം കൂടാതെ നിവൃത്തി
കൽപ്പിച്ച ഗുണമാക്കി നടക്കണമെന്ന നാം അപെക്ഷിക്കുന്നു. സായ്പു
അവർകൾ കൊട്ടെത്ത വന്ന നൊം കൊട്ടെത്തിന പൊക എന്ന നിശ്ചയിച്ച
താമസിക്കുന്നു. കൊല്ലം 972 ആമത വൃശ്ചികമാസം 4 നു എഴുതിയത.
വൃശ്ചികം 7 നു നവമ്പ്രം 19 നു നിട്ടുരിന്ന വന്നത—

64 A

മഹാരാജശ്രീവടക്കെ അധികാരി തലച്ചെരി തൃക്കടിസുമ്പ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കൊട്ടെയത്ത
പഴവീട്ടിൽ ചന്തു എഴുതിയ അർജ്ജി, ചെലെ വർത്തമാനം എഴുതി
അയക്കണമെന്ന സായ്പു അവർകൾ കല്പിച്ചിട്ട ഉണ്ടല്ലൊ.
ആയത ഇതിനൊടകൂടികൊടുത്തയക്കുന്നു. കൊട്ടെയത്ത ഹൊവളിലെ ആംമ്പിലാട്ട
ദെശത്തെ നിന്ന ഒരു തിയ്യന കഴിതെരി അമ്പു ആള അയച്ച തിയ്യന വെടിവെച്ചു
കൊന്നു. കഴിതെരി അമ്പു എന്നവൻ പഴശ്ശിതമ്പുരാന്റെ ആള, മനന്തെരിയും
കൊട്ടെയത്തും അവന വീട. ഇപ്പൊൾ അവൻ തൊടിക്കത്ത നിന്നു
കല്പനയായി മാനന്തെരി കുന്ന കെളെച്ചു മാടവും കൊന്തളവും
തിർത്തനിൽക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 7 നുക്ക
ഇങ്കിരിസ്സകൊല്ലം 1796 ആമത നവെമ്പ്രമാസം 19 നു വന്നത—

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/113&oldid=201429" എന്ന താളിൽനിന്ന് ശേഖരിച്ചത്