ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 പഴശ്ശി രേഖകൾ

നാം അനുവദിച്ചിരിക്കുന്ന വിഷാദം ഗ്രെഹിപ്പിക്കാതെയിരിപ്പാൻ കഴികയും
ഇല്ലല്ലൊ. ഇപ്പൊൾ നാം എറിയൊരു സമ്മത്സരമായിട്ട ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ പ്രവൃത്തിയിൽ നടന്നു വന്നിരിന്നു. ഇതുപൊലെ ഉള്ള
അവസ്ഥ മുമ്പെ ഒരുനാളും കണ്ടിട്ടും ഇല്ലല്ലൊ. നാം എറെ വിഷാദമായിരി
ക്കുന്നതുകൊണ്ട തങ്ങളെ കാര്യക്കാരൻ ചന്തുവിനെ വെണ്ടിയിരിക്കുന്നു.
വീടുകൾ ഒക്കയും തെയ്യാറാക്കുവാനും ആക്കാര്യ ത്തിനായിട്ട ആളുകളെ
കൊണ്ടുവരുവാനും നമുക്ക പറഞ്ഞൊത്തിരിക്കയും ചെയ്തു. ആയതിന്റെ
വില കൊടുക്കാമെന്ന നാം അവനൊടു പറകയും ചെയ്തു. എന്നാൽ കൊല്ലം
972 ആമത വൃശ്ചികമാസം 18 നു 1796 ആമത നവമ്പ്രമാസം 30 നു
കൊട്ടയത്തിൽ നിന്നും എഴുതിയത —

74 B

217 ആമത —

മഹാരാജശ്രീ വടക്കെ അധികാരി കൃസൂപ്പർ പീലി സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക ഇരിവയിനാട്ട നാരങ്ങൊളിനമ്പ്യാര
എഴുതിയ അരർജി, ഞാൻ രണ്ടുമൂന്ന സംബ്ബത്സരമായല്ലൊ രാജ്യം ഒഴിച്ച
വാങ്ങി പാർക്കുന്നത. നമ്മുടെ കാര്യങ്ങളൊക്കയും കുമ്പഞ്ഞി
എജമാനന്മാരെ ബൊധിപ്പിച്ചു നെലയാക്കി തരെണമെന്ന കുറുമ്പനാട്ട
തമ്പുരാൻ എഴുന്നെള്ളിയടത്ത ഒണർത്തിച്ചതിന്റെ ശെഷം കാര്യങ്ങൾ
ഒക്കയും കുമ്പഞ്ഞിയിൽ ബൊധിപ്പിച്ച നെലയാക്കി രാജ്യത്ത നിപ്പിക്കാമെന്ന
അരുളിചെയ്കകൊണ്ട ഇത്രനാളും അവിട പാർക്കുകയും ചെയ്തു. എന്റെ
സങ്കടപ്രകാരങ്ങൾ കുമ്പഞ്ഞിയിൽ പറഞ്ഞു തീർത്ത തന്നതും ഇല്ല.
ഫിനിസായ്പു അവർകളെ കടാക്ഷം ഉണ്ടായിട്ട നമ്മളെ കാര്യം രൂപമാക്കി
രാജ്യത്ത നിർത്തി രക്ഷിക്കാഞ്ഞാൽ സങ്കടം തന്നെ ആകുന്നു. കൊല്ലം 972
ആമത വൃശ്ചികമാസം 16 നു നാൽ വൃശ്ചികമാസം 18 നു നവമ്പ്രമാസം 30
നു വന്നത—

75 B

218 ആമത—

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. വൃശ്ചികമാസം 14 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത നമുക്ക ബൊധിക്കയും ചെയ്തു.
കൊട്ടയത്തനാട്ടിൽ പൊവാനുള്ള കാര്യം ഉണ്ടായിവരികകൊണ്ട
ചെരാപുരത്ത വരുവാൻ കൊറെയ ദിവസം താമസം വെണ്ടിവന്നിരിക്കുന്നു
എന്ന സാഹെബ അവർകൾ എഴുതി അയച്ചുവെല്ലൊ. ഈ നാട്ടിൽ നാലെട്ട
ആള ദുഷ്ടന്മാര വർദ്ധിച്ച വരികകൊണ്ട നാട്ടിലെ നികിതി ഉറുപ്പീക കണക്ക

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/118&oldid=201438" എന്ന താളിൽനിന്ന് ശേഖരിച്ചത്