ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 പഴശ്ശി രേഖകൾ

മതിലെ പണം നാട്ടന്ന എടുക്കരുതെന്നും കത്തിൽ വെണ്ടീരുന്നു. 972 മത
വൃശ്ചികം 20 നാൾ 21 നു ദെശമ്പർ 3 നു വന്ന കത്ത—

80 B

223 ആമത—

രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. തങ്ങൾ എഴുതി അയച്ച കത്ത ഇവിടെക്ക എത്തി.
ആയതിൽ എഴുതിയിരിക്കുന്ന വാചകത്തിന്റെ അർത്ഥം നമ്മുടെ മനസ്സിൽ
നല്ലവണ്ണം ബൊധിച്ചിട്ടും ഇല്ല. പറപ്പനാട്ടിന്ന വരെണ്ടുന്ന കപ്പങ്ങൾ
ബഹുമാനപ്പെട്ട സരക്കാരിലെക്ക ഉത്തരം കൊടുക്കെണ്ടതിന്ന തങ്ങൾ തന്നെ
ആകുന്നത. മറെറാരാളൊട ചൊതിപ്പാൻ നമ്മുടെ പ്രവൃത്തിയും അല്ലല്ലൊ.
നാം എഴുതി അയച്ച കത്ത കതിരൂർക്ക അയക്കുവാനുള്ള സങ്ങതി എന്തന്ന
നമുക്ക അറിഞ്ഞതുമില്ലല്ലൊ. പറപ്പനാട്ട നിന്ന വരണ്ടുന്ന കപ്പങ്ങൾ
ബൊധിപ്പിക്കയൊ ബൊധിപ്പിക്കയില്ലയൊ എന്നതിന്റെ നിശ്ചയമായിട്ട
ഉത്തരം തങ്ങളെ ദെയകൊണ്ട നമുക്ക ബൊധിപ്പീക്കയും വെണം.
ആയതുകൊണ്ട നെരായിട്ടൊരു ഉത്തരം കൊടുക്കാതെകണ്ട ഈക്കാരിയം
ദിവസം കഴിച്ചുകൂട്ടുവാൻ വെണ്ടിയിരിക്കുന്നത എന്ന നമുക്ക കാണപ്പെടുന്നു.
വിശെഷിച്ച ഇനി ഒരു പ്രാവിശ്യം നാം തങ്ങൾക്ക ഗ്രെഹിപ്പിക്കണം.
കപ്പങ്ങൾകൊണ്ട തങ്ങൾ അല്ലാതെ കണ്ട മറെറാരുത്തന്മൽ വിശ്വസിപ്പാൻ
കഴികയും ഇല്ലല്ലൊ. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 21 നു
ഇങ്ക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ മാസം 3 നു കൊട്ടയത്ത നിന്നും
എഴുതിയ കത്ത—

81 B

224 ആമത കത്ത—

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക വീരവർമ്മരാജാവ അവർകൾ സല്ലാം.
നാം ആക്കി പറപ്പനാട്ടിൽ ശെഖരവാര്യൻ എന്നവൻ അധികാരം നടന്ന
വന്നതിന്റെ ശെഷം അവന്റെ നടപ്പ ഗുണം ഇല്ലായ്ക കൊണ്ട നമ്മുടെ
അനുജനയും ബൊധിപ്പിച്ച കൊളശ്ശെരി നമ്പൂരി എന്നൊരാളെ ആക്കി.
അനുജനെ ബൊധം വരുത്തി അദ്ദേഹം കാര്യം നടക്കണ്ട എന്നവെച്ച ശെഖര
വാര്യൻ എന്നവൻ തന്നെ നമ്മുടെ എഴുത്തും വാക്കും അനുസരിക്കാതെ
പറപ്പനാട കാര്യം വിചാരിക്കുന്നു. അവൻ നടക്കുന്ന അവസ്ഥക്ക
കുടിപതികൾ നമുക്ക എഴുതീട്ടുള്ള ഒല സായ്പു അവർകള ബൊധിക്ക
ണ്ടുന്നതിന കൊടുത്തയച്ചിരിക്കുന്നു. വന്നവനയും വർത്തമാനം
ബൊധിപ്പിക്കണ്ടതിന അയച്ചിരിക്കുന്നു. കൽപ്പന ആകുന്ന പ്രകാരം മറുപടി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/122&oldid=201446" എന്ന താളിൽനിന്ന് ശേഖരിച്ചത്