ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 പഴശ്ശി രേഖകൾ

പഴശ്ശിരാജ അവർകൾക്ക കൊടുപ്പാനായിട്ട നമുക്ക കൊടുത്തയക്കും എന്നു
നാം വളര അപെക്ഷിച്ചിരിക്കുന്നു. ആയത നാം എഴുതി അയക്കുന്ന കത്ത
കുമ്പഞ്ഞിമുദ്രയൊടുകൂടി കൊടുത്തയക്കുകയും ചെയ്യും. മെൽപറഞ്ഞ കത്ത
ഉടനെ ഇണ്ടെങ്ങാട്ട കൊടുത്തയക്ക വെണ്ടിയിരിക്കുന്നു. നാം അപെക്ഷിക്കുന്ന
കാര്യം കൊണ്ടുള്ള ആവിശ്യം അനുസരിക്കെണ്ടതിന്ന തങ്ങളെ എത്രയും
ഗുണമായിട്ടുള്ള ബുദ്ധികാണിക്കു എന്ന നാം നിശ്ചയിച്ചിരിക്കുന്നു.എന്നാൽ
കൊല്ലം 972 ആമത വൃശ്ചികമാസം 24-നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത
ദെശെമ്പ്രമാസം 6²2-നു എഴുതിയത—

88 B

230 ആമത —

രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്ത
പ്പർ പീലി സായ്പു അവർകൾ കടത്തനാട്ടെ കാര്യക്കാര സുബ്ബൻ പട്ടർക്ക
എഴുതി അനുപ്പീന കാര്യം. ഇപ്പൊൾ കുമിശനർ സായ്പുമാര വർകളുടെ
അടുക്ക പൊവാൻ മൂന്ന പ്രാവിശ്യം ആയെല്ലൊ, നാം തനിക്ക കൽപ്പിക്കയും
ചെയ്തു. ആയതുകൊണ്ട നാം ഇപ്പൊൾ ബൊധിപ്പിക്കുന്നു. ഈ എഴുതിയത
എത്തിയ ഉടനെ തന്നെ അങ്ങാടിപ്പുറത്ത കുമിശനർ സായ്പു അവർകൾ
ഇപ്പൊൾ ഇരിക്കുന്നെടത്തക്ക പൊകാഞ്ഞാൽ നമ്മുടെ കൽപ്പന അവമാനിച്ച
കാര്യം കൊണ്ട തന്നെ വിസ്മരിപ്പാനായിട്ടനമുക്ക ആവിശ്യം ഉണ്ടായിവരികയും
ചെയ്യും. ആയത തന്റെ ഭയംകൊണ്ട താമസിച്ചുപൊകയും അരുത. എന്നാൽ
കൊല്ലം 972 ആമത വൃശ്ചികമാസം 24 നു ഇങ്ക്ലീശ്ശകൊല്ലം 1796 ആമത
ദെശമ്പർമാസം 6 നു കൊട്ടയത്തിന്ന എഴുതിയത—

89 A & B

മഹാരാജശിവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലിസായ്പുഅവർകൾക്ക കെട്ടെയത്ത വിരവർമ്മരാജഅവർകൾ
സെല്ലാം. ഇപ്പൊൾ ഗൊവിന്നപ്രഭു കയ്യിൽ കല്പന ആയിവന്ന കത്ത വാഴിച്ച
അവസ്ഥ വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. കത്തിൽ എഴുതിയിരി
ക്കുന്ന പ്രകാരം നമ്മുടെ അനുജനെ ബൊധിപ്പിക്കെണ്ടതിന്ന കൊട്ടെയത്ത
നാട്ടിൽ സ്ഥാനങ്ങളിൽ പ്രഥാനന്മാരായിരിക്കുന്ന രണ്ടാൾക്ക എഴുതി
മുദ്രയിട്ട കൊടുത്തയച്ചിട്ടും ഉണ്ട. കയിതെരി അമ്പു എന്നവനെ കൊട്ടയം
കസപ പ്രവൃത്തിയും പാപൂര എടവക പ്രവൃത്തിയും നടന്നു വന്നു. ആ രണ്ട
പ്രവൃത്തിയിൽ മുതൽ എടുത്തതിന്റെ കണക്ക ബൊധിപ്പിച്ചിട്ടും ഇല്ലാ
.അമ്പുന കൊണ്ട പ്രവൃത്തിക്കണക്ക തെളിച്ച വഴിയാക്കി നടത്തിക്കണം.


1. അപെക്ഷിച്ചിരിക്കുന്ന എന്നു പാ.ദേ.
2. കൊട്ടയത്തീന്ന എന്നു കൂടി ബിയിൽ കാണുന്നു
3. സ്ഥാനികളിൽ എന്നു പാ.ഭേ
.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/126&oldid=201454" എന്ന താളിൽനിന്ന് ശേഖരിച്ചത്