ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 പഴശ്ശി രേഖകൾ

തുപ്പായിന വരുത്തു എന്ന അങ്ങൊട്ടും പറഞ്ഞു സായ്പുവൊട പറയാമെന്നും
സമ്മതിച്ചു തുക്കടി എന്ന കത്തിന്റെ പെർപ്പിൽ കണ്ടത തന്നെ മുഖ്യമായിട്ട
എന്നും വാചകം മലയാളമാക്കിയടത്ത ഭെദം വന്നതെങ്കിൽ വലിയ തുപ്പായി
പറഞ്ഞാൽ ബൊധിക്കും എന്നും പറഞ്ഞു പഴശ്ശിൽ രാജാവ വയനാട്ടിൽ
വിരൊധമായിട്ട പാർവ്വത്ത്യക്കാരന എഴുതി അയച്ചതിലെ വിവരങ്ങൾ
മാമ്പിലാന്തൊട ചാത്തു നമ്പ്യായര കണ്ടു കാര്യംമെന്നാൽ 72 ആമത
കൊട്ടയകംരാജ്യംഎങ്ങുംപ്രവൃത്തിക്കാരെന്മാര ആരും ഒരു മൊതല എടുത്ത
പൊകരുത എന്ന നാം കല്പിച്ചിരിക്കുന്നു. അപ്രകാരം തന്നെ അവിടയും
മൂത്ത കുറനാട്ടിൽ 72-ാമത്തിലെ മുതലെടുപ്പ ഒന്നു നി എടുത്ത പൊകല്ല.
പറപ്പറൊൻ എലമലക്ക വന്ന അവസ്ഥക്ക നീ കൂടി അവന സഖായമായി
നിന്ന പ്രെയ്‌ന്നം ചെയ്യുന്നുന്ന കെട്ടു. അതിനിണക്ക നന്നായിരിക്കയും ഇല്ലാ.
പാറപ്പെറൊന്ന ആട്ടിചൊരം കഴിച്ചാൽ എതാനാള ഇവിടുന്ന കഴരുന്നു ഉണ്ട.
അതിന നീ കൂടി സഖായം നിന്നാൽ നിനക്കും അത തന്നെ അനുഭവം.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 28നു ഈ മൂന്ന കത്തും
കുറുമ്പ്രനാട്ട രാജ അവർകൾ ദെശെമ്പ്രമാസം 10നു വന്നത—

101 A & B

രാജശ്രി കുറുമ്പനാട്ട രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾ
സെല്ലാം. ഇപ്പൊൾ പറപ്പനാട്ട രാജാവുടെ അടുക്ക അന്തിസ്സ തുപ്പായി
പൊയിരുന്നവൻ നമുക്ക ബൈാധിപ്പിച്ച വർത്തമാനത്തിന മൂത്ത രാജാവ
അവർകൾക്ക തങ്ങൾ കാമാൻ പൊയാൽ ഈ തുക്കടിലെ തർക്കമാനങ്ങൾ1
ഒക്കയും വിശ്വാസമായിട്ട തിർത്തവരും എന്നുള്ളപ്രകാരം ബൊധിക്കുവാൻ
നമുക്ക നല്ല സങ്ങതി ഉണ്ടായത തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ നമുക്ക വളര
പ്രസാദമായിരിക്കുന്നു. അതുകൊണ്ടു ഈക്കാരിയം ഉടനെ തിർച്ചവരുത്തി
യാൽ എറിയ ഫലങ്ങൾ ഉണ്ടായിവരികയും ചെയ്യും. 2അതുകൊണ്ട തങ്ങൾ
ഒട്ടും താമസിയാതെ കണ്ട മൂത്ത രാജ അവർകളെ കാമാൻ പൊകുമെന്ന
നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം
28നു ക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം 10-നു കൊട്ടെയ
ത്തിൽ നിന്ന് എഴുതിയത —

102 A & B

രാജശ്രി കൊട്ടെയത്ത കെരളവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്ത്രപ്പർ പിലിസായ്പു
അവർകൾ സെല്ലാം. ഇപ്പൊൾ ബൊമ്പായി സമസ്ഥാനത്തിങ്കൽ നിന്ന

1. തർക്കങ്ങൾ എന്നു പാ.ഭേ.

2. അടുത്ത വാക്യത്തിനു ശേഷമാണ് ഈ വാക്യം ബിയിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/132&oldid=201466" എന്ന താളിൽനിന്ന് ശേഖരിച്ചത്