ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 69

വാഴിച്ചു കെട്ട വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു.
വങ്കളത്തുനിന്നും ബൊമ്പായിൽനിന്നും മുമ്പെ വന്ന കത്തിന്റെ പെർപ്പ
ഇവിട കൊടുത്തയച്ചതിൽ ഈ രാജ്യവും പഴശ്ശിയിന്ന എടുത്ത ദ്രിവ്യവും
നമുക്ക തരാ തക്കവണ്ണമല്ലൊ അതിൽ എഴുതികണ്ടത. ഇപ്പൊൾ വന്ന
പെർപ്പിൽ അപ്രകാരം ഒന്ന കണ്ടതും ഇല്ലല്ലൊ. 69 ആമത വരക്കും നാം
തന്നെയെല്ലൊ കുമ്പഞ്ഞിക്ക നികിതി എടുത്ത കൊടുത്തത. അപ്രകാരം
തന്നെ 72 ആമത മുതൽ കുമ്പഞ്ഞിക്ക എടുത്ത ബൊധിപ്പിക്കെണ്ടത
നമ്മെക്കൊണ്ട തന്നെ ബൊധിപ്പിക്കാറാക്കിതരികയും വെണം. പഴശ്ശിന്ന
എടുത്ത ദ്രിവ്യത്തിന്റെ കാര്യം കുമ്പഞ്ഞിന്ന മനസ്സുണ്ടായിട്ട തരുമ്പൊൾ
വാങ്ങ എന്ന വെച്ചിരിക്കുന്ന, എന്നാൽ കൊല്ലം 972 ആമത ധനുമാസം 2നു
എഴുതിയത 3നു വന്നത ഇങ്കിരിസ്സ് കൊല്ലം 1796 ആമത് ദെശമ്പ്രമാസം
14നു വന്നത —

107 A & B

മഹാരാജശ്രിവടക്കെഅധികാരിതലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജാവ
സെല്ലാം. ചെരത്തിമ്മൽ കെഴക്കെദിക്കിൽ എളക്കുറവാട നാട്ടിൽ പ്രവൃത്തി
ആക്കി നമ്മുടെ പെർക്കനടന്ന വന്നവന്റെവിടകവർന്നതതൊടിക്കളത്തന്ന
അയച്ചുപൊയ ആളുകള ആ വർത്തമാനത്തിന എഴുതിവന്ന ഓല അവിട
ബൊധിപ്പിക്കെണ്ടതിന്ന കൊടുത്തയച്ചിരിക്കുന്നു. കല്ല്യാട്ട എടവകക്ക
പഴശ്ശിരാജാവ ആളെ അയച്ചിചെയ്യുന്ന മിശ്രങ്ങൾ നാം അവിടആക്കിയതിൽ
ഒരു ആള ഇവിടവന്നു പറഞ്ഞു. ആ വർത്തമാനം ബൊധിപ്പിപ്പാൻ
അയളതന്നെ അങ്ങൊട്ടഅയച്ചിട്ടും ഉണ്ട. ബൊമ്പായിന്നവന്നകത്തസായ്പു
അവർകൾ നമ്മുടെ പക്കൽ തന്നതിലെ അവസ്ഥ സായ്പു അവർകൾക്കും
എഴുതിവന്നിരിക്കുന്നത വളരഉണ്ടഎന്ന സായ്പു‌നമ്മോട‌പറഞ്ഞുവെല്ലൊ.
അതിൽ കെരളവർമ്മരാജാവ മാപ്പളെന പ്രാണഹാനി വരുത്തി
മണത്തണയിന്ന നാം അനുസരിച്ചിട്ടും ഒരു കുടിയാന പ്രാണഹാനി വന്നു.
നിങ്ങൾ രണ്ടാളുഒരുപൊലെ ആയന്നും എനിഅപ്രകാരം ചെയ്തപൊകരുത
എന്നും വിസ്താരമായിട്ടില്ലൊ വന്നതാകുന്നു. 972 ആമത വൃശ്ചിക
മാസത്തിൽ കയിതെരി അമ്പുന്റെ അയുധക്കാരെൻ ഒരു തീയെൻ കൊട്ടയം
പ്രവൃത്തിയിൽ ഒരു തിയൻ കുടിയാന കൊന്ന വർത്തമാനം സൂക്ഷമായി
കെട്ടു. പിന്നയുംഒരുതിയനകൊന്നുഎന്നു കെട്ടു. നാട്ടിൽ പലരും തൊക്കും
ആയുധങ്ങളു ഉണ്ടാക്കിയത ആളുകള അയച്ച അവരവരൊട
പഴശ്ശിരാജാവിന്റെ പെര പറഞ്ഞി മെടിച്ചി അവനുതന്നെ എങ്കിലും മറെറാ
രുത്തന്നെ എങ്കിലും കൊടുത്ത അവൻ നമ്മുടെ കൂടഉള്ളവനെന്നും അവനൊട
മറെറാരുത്തരും ഒന്നു ചൊതിച്ചു കൂട എന്നും അവൻ വല്ലവരൊടു ഉപദ്രവം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/135&oldid=201472" എന്ന താളിൽനിന്ന് ശേഖരിച്ചത്