ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xii

അതിശയോക്തി കലർന്ന കേട്ടുകേൾവി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ
ഉപരിപ്ലവങ്ങളായി തീർന്നേക്കാം. തിരസ്കാരം വളർച്ചയുടെ ലക്ഷണം എന്നു
കരുതുകയേ വേണ്ടു. പഴശ്ശിരേഖകൾ നമ്മുടെ ചരിത്രഗവേഷണത്തിന് നവോന്മേഷം
പകരുമെന്നു കരുതാം.

പഴശ്ശിരേഖകൾ എന്തിനു പ്രസിദ്ധീകരിക്കുന്നു ?

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കടൽ കടന്നെത്തിയ
ബ്രിട്ടീഷുകാരന്റെ പ്രവേശം കേരള സമൂഹത്തിൽ, വിശിഷ്യ ഉത്തരമലബാറിൽ
ഉളവാക്കിയ ആലശീലകൾ ഇത്രത്തോളം സത്യാതമകമായും നാടകീയമായും
വൈകാരികത നഷ്ടപ്പെടുത്താതെ പരിചയപ്പെടുത്തിത്തരുന്ന മറ്റൊരു രേ
ഖാശേഖരം കണ്ടെത്തിയിട്ടില്ല. ഇവിടെ നൂറുകണക്കിനു വ്യക്തികളും സ്ഥലങ്ങളും
സംഭവങ്ങളും കൊളാഷ് മാതൃകയിൽ അവതരിച്ചു സാമൂഹിക രാഷ്ട്രീയ വ്യവഹാര
മാതൃകകളിലുണ്ടായ മാറ്റങ്ങൾ കാട്ടിത്തരുന്നു. നാട്ടറിവും ബ്രിട്ടീഷുകാരന്റെ
സ്വാഭിപ്രായം കലർന്ന റിപ്പോർട്ടുകളും പരിചയപ്പെടുത്തിത്തരുന്ന ഇരുണ്ട
ഭൂമികയിൽ വെളിച്ചവും ശബ്ദവുമായി തലശ്ശേരി രേഖകൾ അനുഭവപ്പെടും.

ഇതു കൃത്യമായി അനുഭവിച്ചറിയാൻ താൽപര്യമുള്ളവർക്കു,
സമയക്കുറവുമൂലം രേഖകൾ മുഴുവൻ വായിക്കാൻ നിവൃത്തിയില്ലെങ്കിൽ, ഒരേ ഒരു
രേഖ വായിക്കുകയേ വേണ്ടു.-ക്രിസ്റ്റഫർ പീലി സായ്പിനു കോട്ടയത്തുരാജ്യത്തെ
മുഖ്യസ്ഥരും തറവാട്ടുകാരും കൂടി എഴുതിയ ഹർജി, കത്ത് 57, പുറം 40-43. ഇവിടെ
വീരകേരളവർമ്മ പഴശ്ശിരാജയെ അടുത്തുനിന്നു പരിചയപ്പെടാൻ വായനക്കാരന്
അവസരമുണ്ട്. പഴശ്ശിയുടെ ജീവിതത്തിന്റെ പൊരുൾ ജനങ്ങളുമായുള്ള ദൃഢ
ബന്ധമായിരുന്നു. എതിർപ്പുകളുടെ ഹേതു വൃക്തിപരമായും സാമൂഹികമായും
അനുഭവപ്പെട്ടഅനീതിയും. നാടിന്റെ സമ്പദ്‌ വ്യവസ്ഥ തകർത്ത നികുതി വ്യവസ്ഥ,
കർഷകന്റെ ദുഃഖങ്ങൾ, ചരിത്രത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത
അഭയാർത്ഥികൾ, അധികാരമോഹികളുടെ നയചാതുര്യത്തിൽ പൊതിഞ്ഞ വഞ്ചന,
ഫ്യൂഡലിസത്തിനുള്ളിലും നിലനിന്നിരുന്ന പരസ്പരവിശ്വാസത്തിനും ഹൃദയബന്ധ
ങ്ങൾക്കും മാന്യതയ്ക്കും കൊളോണിയലിസത്തിന്റെ മലവെള്ളപ്പാച്ചിലിലുണ്ടായ
തകർച്ച എന്നിങ്ങനെ വ്യക്തിക്കും സമൂഹത്തിനുമുണ്ടായ മാറ്റങ്ങൾ ഇവിടെ
വായനക്കാരൻ നേരിട്ടറിയുന്നു. വളച്ചുകെട്ടും കലർപ്പും ആർഭാടവുമില്ലാത്ത ഇത്തരം
രേഖകൾ എല്ലാ മാനവികവിജ്ഞാനങ്ങൾക്കും വിലപ്പെട്ട ഉപാദാനങ്ങളായിരുക്കും.
രീതിശാസ്ത്രവും പ്രത്യയശാസ്ത്രവും ചരിത്ര രചനയിൽ അമിത പ്രാധാന്യം
നേടിയിരിക്കുന്ന ഇക്കാലത്തും ചരിത്രത്തിന്റെ മൗലിക അടിത്തറ രേഖകളാണെന്നു
സമ്മതിച്ചല്ലേ മതിയാവു. അങ്ങനെയെങ്കിൽ, കേരളചരിത്രപഠനത്തിനു വമ്പിച്ച
മുതൽക്കൂട്ടായിരിക്കും തലശ്ശേരി രേഖകൾ, ഇക്കാര്യങ്ങൾ എഡിറ്ററായ ജോസഫ്
സ്കറിയായുടെ ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

തലശ്ശേരി രേഖകളുടെ ഒരു ചെറിയ പ്രദർശനം ഡോ.ഹെർമൻഗുണ്ടർട്ടിന്റെ
തൊണ്ണൂറെറ്റാമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് 1992 ഏപ്രിൽ 25 ന്
തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. അവിടെ വച്ചു ചില രേഖകൾ ശ്രദ്ധാപൂർവ്വം
വായിച്ച ഒരു യുവ പത്രപ്രവർത്തകൻ എഴുതിയ വാക്കുകൾ മറക്കാനാവില്ല. '

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/14&oldid=201235" എന്ന താളിൽനിന്ന് ശേഖരിച്ചത്