ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 പഴശ്ശി രേഖകൾ

തങ്ങൾക്ക ഗ്രഹിപ്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 972-ആമത ധനുമാസം
6നുക്ക ഇങ്കിരിസ്സകൊല്ലം 1796-ആമത ദെശെമ്പ്രമാസം 17നു കൊട്ടെയത്തിൽ
നിന്ന എഴുതിയത—

115 A & B

രാജശ്രി കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരിതൃക്കടിസുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സെല്ലാം, തങ്ങളെ കൊണ്ട നമ്മുടെ ഗുണമായിട്ടുള്ള ഭാവങ്ങൾ
തങ്ങളുടെ മനസ്സിൽ വഴിപൊലെ ബൊധിക്കുവാൻ നിഷ്പലമായിട്ട തന്നെ
പ്രെയ്‌ന്നം ചെയ്തതുവെല്ലൊ. തങ്ങൾക്ക നെരന്ന്യായം കൊടുക്ക അല്ലാതെ
കണ്ട മറെറാരു പ്രകാരം വിചാരിച്ചിട്ടും ഇല്ലല്ലൊ. അതുകൂടാതെ കണ്ട തങ്ങളെ
പ്രെത്ത്യെകമായിട്ടയുള്ള അവസ്ഥയിവിടെക്ക എഴുതി അയക്കുന്നതു
മില്ലല്ലൊ. സങ്കടങ്ങൾ ഉണ്ട എന്ന തങ്ങൾ അന്ന്യായം വെച്ചിരിക്കുന്നു.
എന്നാൽ ഈ സങ്കടങ്ങൾ എന്തന്നെ നമുക്ക എഴുതി അയക്കുന്നുമില്ല.
നാടമടങ്ങി വരണമെന്ന ഇവിടെക്ക എഴുതി അയക്കുന്നു. കൊട്ടെയത്തെക്ക
തങ്ങൾക്ക അനുഭവിക്കുന്ന അവകാശങ്ങളും അതിനൊട കൂട അതഅത
സങ്കടങ്ങളും നമുക്ക എഴുതി അയക്കുന്നു. എങ്കിൽ ഉടനെ തന്നെ ബഹു
മാനപ്പെട്ട സർക്കാർക്ക കൊടുത്തയക്കയും ചെയ്യുമെന്ന മുമ്പെ പറഞ്ഞിട്ടും
ഉണ്ടല്ലൊ. കരാർന്നാമം തങ്ങളുടെ ജെഷ്ടന്റെ പറ്റിൽ ഇരിക്കുന്നത എന്ന
തങ്ങൾക്ക അറിവ ഉണ്ടല്ലൊ. തങ്ങളുടെ നെരെ അവകാശങ്ങൾ ഇക്കാരി
യത്താൽ ലെശ്ചിച്ചിറ്റുണ്ട1 എങ്കിൽ അതുപൊലെയുള്ളത തങ്ങളിൽ നിന്ന
എഴുതി വരട്ടെ. അപ്പൊൾ ഈ കാര്യം തിർത്ത കൊടുപ്പാൻ ബഹുമാനപ്പെട്ട
സംസ്ഥാനത്തിന്മെൽ വിശ്വസിക്കെ വെണ്ടു. തങ്ങളെ അവകാശങ്ങൾ
കൊടുപ്പാൻ അകുന്നത എന്ന ബഹുമാനപ്പെട്ടാ സർക്കാറ ബൊധിപ്പിച്ചിട്ടും
ഉണ്ടല്ലൊ. എന്നാൽ വല്ല ആളുകളുടെ അവകാശം കൊടുപ്പാൻ സർക്കാരുടെ
നടപ്പ മരിയാതി അല്ല. അതുകൊണ്ട തങ്ങളുടെ ജെഷ്ടന്റെ അവകാശങ്ങൾ
എടുക്കുവാൻ എത്രപ്രകാരം കയിയും. എന്നാലും കൊട്ടെയത്ത നാട്ടിലെ
കൊണ്ടഅവർക്ക അവകാശം ഇല്ല എങ്കിൽ നമുക്ക ബൊധിപ്പിക്കെണ്ടതിനും
തങ്ങളെ അവകാശം ബഹുമാനപ്പെട്ട സർക്കാറക്ക കൊടുത്ത് അയപ്പാനും
അപ്രകാരംമുള്ളത നമുക്ക എഴുതികൊടുത്തയക്കയും വെണം.ഇതിനിടയിൽ
നാട്ടിൽ വല്ല വിരൊധം വരികയും അരുത. നാട്ടിൽ സുഖവിരൊധത്തിന
തങ്ങള എതാൻ കല്പിച്ചിട്ട ഇല്ലയെന്നെല്ലൊ പറഞ്ഞിരിക്കുന്നത. അയത
തന്നെ വിശ്വസിക്കയും ചെയ്യും. അതുകൊണ്ട ഈ വർത്തമാനം എല്ലാർക്കും
അറിക്കാമെന്ന അപെക്ഷിച്ചിരിക്കുമ്പൊൾ നാം തങ്ങൾക്ക ബൊധിച്ചിരി

1. ലാഘിച്ചിറ്റുണ്ട എന്നു പാ.ഭെ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/140&oldid=201481" എന്ന താളിൽനിന്ന് ശേഖരിച്ചത്