ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 83

ചെയ്തു. അത ബൊധിച്ചപ്രകാരം നാം നിരുപിച്ചിതൊടങ്ങിയാരെ കുമ്പഞ്ഞി
കല്പന നടക്കണം നെരപൊലെ കാരിയം നടക്കണം എന്ന നാം
പറകകൊണ്ടും പിടിച്ചിപറിച്ചി അടക്കിയ മൊതലുകളും പറമ്പുകളും നുമ്പെ
ജെമ്മമായിട്ടുള്ള കുടിയാന്മാർക്ക തന്നെ കൊടുക്കെ വരുമെന്നുള്ളത
അന്ന്യായമായിട്ടും അടക്കിയവരുടെ സംങ്കടം ഉണ്ടനായട്ടും അതുകൊണ്ട
സംങ്കടം എന്നു പറയുമ്പൊൾ വിസ്താരത്തിങ്കൽ തെളിഞ്ഞിവരുന്നതാ
യിരിക്ക കൊണ്ട കുറുമ്പ്രനാട്ട രാജാവ കുടികളെ ദൊഹിച്ചത സമ്മതമല്ലെന്ന
പറക കൊണ്ട പഴശ്ശിയിൽ സൂക്ഷിച്ചിരുന്ന ദ്രിവ്യം പൊയത എന്നും ദ്രിവ്യം
തരിക്കണമെന്നും കുറുമ്പ്രനാട്ടരാജാവിന്റെ പെർക്ക നാട വിചാരിച്ചിനികിതി
ബൊധിപ്പിക്കാറാക്കണം എന്നും എഴുത്തുകളും വാക്കുകളും കുമ്പഞ്ഞി
ലെക്ക ഉണ്ടാക്കുകയും രാജ്യം നൊം എററു എന്ന പറഞ്ഞ ചൊരത്തും
മിത്തലും ഇവിടയും നാട്ടിലുള്ള മൊതൽ എടുക്കയും ചെയ്തവരുന്ന
അവസ്ഥക്ക ഉണ്ടായിരുന്ന അവസ്ഥ കുമ്പഞ്ഞിയിൽ ബൊധിപ്പിക്കയും
കുമ്പഞ്ഞി കല്പന കൊണ്ടതന്നെ അമർക്കെണ്ടുന്നവരമർത്ത രാജ്യത്തെ
കല്പനയും നെരും നടപ്പാറാകയും വെണം. അത കൂടാതെ നാനാവിധം
ചെയ്യുന്നവരൊട സംസാരിക്കായും തല്ക്കാലം അവര നല്ല വാക്ക പറയുന്നത
സത്യം എന്നനൊ നിരുവിക്കയും ചെയ്യാൻ പൊറപ്പെട്ടാൽ കടം വാങ്ങിയടത്തു
കൊടുപ്പാൻ സംഗതി വന്നില്ല. പണ്ടാരത്തിൽ ദ്രിവ്യം ബൊധിപ്പിക്കയും
വെണം. ഇതിന നാട്ടിൽ മുതല മറെറാരുത്തര എടുക്കയും നടക്കെണ്ടുന്നത
നൊം നടക്കയും ചെയിതൊളാൽ മാത്രം നാം പ്രാപ്തി അല്ലായ്ക കൊണ്ട
ഉള്ള പരമാർത്ഥം ബൈാധിപ്പിക്കയെന്ന നമ്മാൽ സാധിക്കാത്ത അവസ്ഥെക്ക
നാം പുറപ്പെടണ്ട എന്നു കുമ്പഞ്ഞികല്പനപൊലെ അനുസരിക്ക അല്ലാതെ
മറ്റുള്ളതൊന്നു കഴികയില്ലെന്നു നൊം നിശ്ചയിച്ചിരിക്ക കൊമ്ട
വർത്തമാനം ഉള്ളതായിട്ട എഴുതിയത. ചൊരത്തിമ്മണ എഴുതിവന്നതിന്റെ
പറർപ്പ ഇതിനൊട കൂടി കൊടുത്തയച്ചിരിക്കുന്നു. കൊല്ലം 972 ആമത
ധനുമാസം 11–നു എഴുതിയത—

125 B
264 ആമത —
മഹാരാജശ്രീസായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്കദിവാൻ
ബാളാജിരാ ഊപെഷ്കാർ രാമരാഉക്കുടി എഴുതിയ അർജി. എന്നാൽ
കൽപപ്രകാരം മനന്തെരിക്ക വന്ന പറപ്പനാട്ട രാജാവ വരുവാൻ ഒരു ദിവസം
പാർത്ത മുത്തരാജാവു ഒന്നിച്ചു തന്നെ തൊടിക്കളത്തിന്ന എത്തി.
കെരളവർമ്മരാജ അവർകളെ കണ്ട കത്തും കൊടുത്ത സായ്പു അവർകൾ
കൽപിച്ച പ്രകാരംങ്ങൾളൊക്കയും നല്ലവണ്ണം വകതിരിച്ച മനസ്സിലാകു
മ്പൊലെ പറഞ്ഞ കെൾപ്പിക്കയും ചെയ്തു. ഇതിന്റെ ഉത്തരം വൈപൊലെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/149&oldid=201498" എന്ന താളിൽനിന്ന് ശേഖരിച്ചത്