ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 പഴശ്ശി രേഖകൾ

എഴുതി തരാമെന്ന പറഞ്ഞിട്ടുംമുണ്ട. സർക്കറ കാര്യങ്ങൾക്ക വിരൊധം
കൂടാതെ നടക്കുവാൻതക്കവണ്ണം രാജാവിന്റെ ആളുകൾക്ക കൽപിക്കെണം
മെന്ന പറഞ്ഞിട്ടുംമുണ്ട. എന്നാൽ കൊല്ലം 972 ആമത ധനുമാസം 10 നു
എഴുതിയത —

126 B
265 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പ അവർകൾക്ക കൊട്ടെയത്ത
കെരളവർമ്മ രാജാവ അവർകൾ സല്ലാം. ദിവാനും രാമരായരും കൊണ്ടുവന്ന
കത്ത വായിച്ചട്ടും പറഞ്ഞിട്ടും വർത്തമാനം മനസ്സിലാകയും ചെയ്തു.
നമ്മകൊണ്ട അവിടെക്ക ഗുണമായിട്ടുള്ള ഭാവങ്ങൾ നമ്മുടെ മനസ്സിൽ
വഴിപൊലെ ബൊധിക്കുവാൻ നിഷ്ഫലമായിട്ട തന്നെ പ്രത്നം ചെയ്തു
എന്നെല്ലൊ എഴുതിയതിൽ ആകുന്നു. നാം നിരൂരനിന്നവന്ന അവസ്ഥ
അന്നുതന്നെ മാനന്തെരി നിന്ന എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. നമുക്ക
നെരും ന്യായംപൊലെ നടപ്പിച്ചതരാമെന്നും ഇതിന നമുക്ക പ്രത്ത്യെ
കമായിട്ടുള്ള അവസ്ഥ അവിടെക്ക എഴുതി അയക്കയില്ല. സങ്കടമുണ്ടെന്ന
അന്ന്യായം വെച്ചിരിക്കുന്നു. ഈ സങ്കടങ്ങൾ എന്തന്ന എഴുതി അയക്കു
ന്നതുംമില്ല. നാട മടങ്ങിവരണമെന്ന എഴുതി അയക്കുന്നു എന്നും ആയതിന
കൊട്ടയത്ത നമുക്കു അനുഭവിക്കുന്ന അവകാശങ്ങളും അതിനൊടുകൂട
അതത സങ്കടങ്ങൾ അവിടെക്ക എഴുതി അയച്ചാൽ ഉടനെതന്നെ
ബഹുമാനപ്പെട്ട സരക്കാർക്ക കൊടുത്ത അയക്കാമെന്നും എല്ലൊ എഴുതി
കണ്ടത. മുമ്പിൽ68മതിൽടിപ്പുന്റെ പാളയം വന്ന രാജ്യം കലശലാക്കകൊണ്ട
എല്ലാവരും രാജ്യം ഒഴിച്ച വെണാട്ടരക്ക പൊകുംമ്പൊൾ അന്ന രാജ്യഭാരം
ചെയ്യുന്ന നമ്മുടെ ജെഷ്ടന്റെ ഈ രാജ്യവും പ്രജകളയും രക്ഷിപ്പാൻ
കഴിയുമൊ എന്ന കുറുമ്പ്രനാട്ട രാജാവ അവർകളുടെ കൽപിച്ചതിന്റെ
ശെഷം നമ്മാൽ കഴിക്ക ഇല്ലന്ന അവർകൾ പറഞ്ഞ വെണാട്ടരക്ക
പൊകകൊണ്ട നമ്മെ ആള അയച്ചി വരുത്തി രാജ്യവും പ്രജകളെയും
രക്ഷിക്കതക്കവണ്ണം കൽപിച്ച രാജ്യം നമുക്ക സമ്മതിച്ച തരികയും ചെയ്തു.
തരകും എഴുതി തന്നിരിക്കുന്ന അന്നു മുതൽക്ക ആ കൽപ്പന പ്രമാണിച്ച
നാട്ടിൽ ഉള്ള പ്രജകളെ നാം രക്ഷിച്ചുകൊണ്ട പൊന്നു അവസ്ഥ ഈ
നൊട്ടക്കാര മുഖ്യസ്ഥൻമാരയും പ്രജകളെയും വരുത്തി ചൊതിച്ചാൽ അവര
പറകയും ചെയ്യും. അപ്രകാരം തന്നെ ഇപ്പൊൾ രാജ്യത്തെക്ക മൂപ്പായിട്ടുള്ള
നമ്മുടെ ജെഷ്ടെൻന്നും മുമ്പിലെത്തെ ജെഷ്ടെന്റെ കൽപനതന്നെ
അനുസരിച്ച നമുക്ക കൊട്ടെത്ത രാജ്യം രക്ഷിപ്പാൻ തക്കവണ്ണം തരക തന്നെ
കൽപ്പിച്ചട്ടും ഉണ്ട. പണ്ടെ ഉള്ള കാരണവര കൽപിച്ച പ്രകാരം നാം രാജ്യം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/150&oldid=201500" എന്ന താളിൽനിന്ന് ശേഖരിച്ചത്