ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 പഴശ്ശി രേഖകൾ

യിരുത്തിട്ടെ ഉള്ളു. ഒരു സുഖവിരൊധം ചെയ്യട്ടും ഇല്ല കുറുമ്പ്രനാട്ടരാജ
അവർകൾ കൽപിച്ച രാജ്യത്ത സുഖവിരൊധം വരുത്തുകകൊണ്ടല്ലൊ
പ്രജകൾ എല്ലാവരും നമ്മുടെ അടുക്ക വന്ന സങ്കടം പറഞ്ഞ പർക്കുന്നത.
കുമ്പഞ്ഞികാര്യത്തിന നാം ഒരു വിരൊധം ചെയ്തട്ടും ഇല്ല. നമ്മുടെ
കരണവർന്മാര നമുക്ക സമ്മതിച്ചത പൊലെ കുമ്പഞ്ഞിയിന്നു നടത്തിച്ച
തരികയും വെണം. കുമ്പഞ്ഞിയിന്ന നെരും ന്യായവും വിചാരിച്ച അവരവരുടെ
അവകാശം പൊലെ അവരവരകൊണ്ട തന്നെ എല്ലൊ നടത്തിച്ചുപൊരുന്നത.
അതപൊലെ തന്നെ നമ്മെകൊണ്ടു മുമ്പെ നടത്തിച്ച പൊന്നു എല്ലൊ.
യിതിന്റെ എടയിൽ ചെലര നമ്മകൊണ്ട ദൂറ ഉണ്ടാക്കി നാം നടക്കുന്ന കാര
്യമിശ്രംമാക്കിയത കൊണ്ട നാം ഒഴികയു ഇല്ലല്ലൊ. നെരുന്യായവു ഉള്ള
കുമ്പഞ്ഞിയെ തന്നെ വിശ്വസിച്ചിരിക്കുന്നു. നമ്മൊട കുറവ ഉണ്ടായിട്ട
നമ്മകൊണ്ട തന്നെ രാജ്യകാര്യ നടത്തിച്ചു തരികയും വെണം. സായ്പു
അവർകൾ കൊട്ടെയത്ത വന്നാൽ നാ തമസിയാതെ കൊട്ടെത്തു വരികയും
ചെയ‌്യും. സായ്പു അവർകളുടെ നല്ല മനസ്സ നമുക്ക കണിപ്പാൻനായിട്ട
ദിവാൻ ബാളാജിരായര പറഞ്ഞി അയച്ചിരിക്കുന്നു എന്നു സായ്പ
അവർകളുടെ ആഗ്രഹം പൊലെ ഒരു ഉത്തരം എഴുതി അയക്കണമെന്നും
അത ചെയ്യാഞ്ഞാൽ നെരും ന്യായവും പൊലെ എങ്ങനെ തിർത്ത കയിയും
എന്നെല്ലൊ എഴുതി കണ്ടത. സായിപ്പ അവർകളെടെ നല്ല മനസ്സായിട്ട ഉള്ള
ഗുണദൈാഷങ്ങൾ ഒക്കയും ദിവാൻ ബാളാജിരായരും രാമരായരും കൂടി
വഴിപൊലെ പറഞ്ഞിട്ട വഴിപൊലെ നമുക്ക ബൈാധിക്കയും ചെയ്തു. നാം
അവിടെ വന്നു കാണുമ്പൊൾ അതിന്റെ അവസ്ഥ നാം തന്നെ പരകയും
ആം. സായിപ്പ അവർകളുടെ കൃപ ഉണ്ടായിട്ട നെരും ന്യായം പൊലെ നടത്തി
തരികയും വെണം. സായിപ്പ അവർ കൊട്ടയത്ത വരുവാൻ താമസംമായാൽ
നിട്ടുരതന്നെ വരികയും ചെയ‌്യ. കൊല്ലം 972 ആമത ധനുമാസം 12 നു എഴുതി
യത ധനുമാസം 14 നു ദെശമ്പർ 25 നു വന്നത —

127 B
266 ആമത —
രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പ
അവർകൾ സല്ലാം. കുറുമ്പ്രനാട്ടും താമരച്ചെരിയും വയിനാട്ടിൽ നിന്നും 972
മതിലെ ഒന്നാം കി ൎസ്തികൊണ്ട ചൊതിക്കെണ്ടതിന്ന നമുക്ക ആവിശ്യം
വരുത്തിയതുകൊണ്ട നാം പ്രസാദക്കെടായിരിക്കുന്നു. ആയത ഒക്കയും
ഇപ്പൊൾ കൊടുപ്പാനുള്ള സമയം ആകുന്നതകൊണ്ട ഉടനെതന്നെ തങ്ങൾ
ഇങ്ങൊട്ട അയക്കുമെന്ന നാം ആഗ്രഹിച്ചിരിക്കുന്നു. ഒന്നാം ഗഡു എറിയ
ദിവസമായി തങ്ങൾ പിരിച്ചടക്കിയതു കൊണ്ട എതാൻ ഒഴിവ പറയും ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/152&oldid=201504" എന്ന താളിൽനിന്ന് ശേഖരിച്ചത്