ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 പഴശ്ശി രേഖകൾ

ബൊധിപ്പിക്കണ്ടതിന്ന ധനുമാസം 15 നു മുതൽ 8 ദിവസത്തിൽ ബൊധി
പ്പിക്കയും ചെയ്യാം. ഇവിട തന്നെ താമസിച്ച വഴിയാക്കി ബൊധിപ്പിക്കാം.
പറപ്പനാട്ടിലെ അവസ്ഥക്ക പറപ്പനാട്ടിൽ രാജാവിന നാം എഴുതി അയച്ചു.
നമുക്ക സ്വാധീനമല്ലാത്ത അവസ്ഥെക്ക കൽപന അനുസരിച്ചു നൊം
നടക്കയും ചെയ്യാം. പറപ്പനാട്ടിലെ രാജാവിന്റെ അവസ്ഥ സായ്പു
അവർകള അറിഞ്ഞിട്ടും ഉണ്ടായിരുന്നു. കൊല്ലം 972 മത ധനുമാസം 18 നു
വയരളത്തിന്ന എഴുതിയത 19 നു ദെശമ്പർ 30 നു വന്നത —

135 B
274 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാവ അവർകൾ സല്ലാം. ധനുമാസം 16 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും
ബൊധിക്കയും ചെയ്തു. 972 മത ഒന്നാം ഗഡുവ ഉറുപ്പ്യ താമസിയാതെ
കൊടുത്തയക്ക വെണമെന്നല്ലൊ സാഹെബഅവർകൾ നമുക്ക എഴുതിയത.
മുമ്പെ നാം തലച്ചെരിയിൽ വന്ന 71 മതിലെ മൂന്നാം ഗഡുവ മൊതലും
ബൊധിപ്പിച്ച സമയത്ത രാജ്യത്ത കുടിയാന്മാരെ അവസ്ഥയും നികിതി
ഉറുപ്പിക തീരാതെയിരിക്കുന്ന അവസ്ഥയും സാഹെബ അവർകൾക്ക നാം
ബൊധിപ്പിച്ചപ്പൊൾ താമസിയാതെ ഒരിക്കൽ വന്ന കാര്യം ഒക്കയും
ഭാഷയാക്കി തരാമെന്ന സാഹെബ അവർകൾ നമുക്ക വാക്ക കൊടുക്കയും
ചെയ്തുവെല്ലൊ. അതിന്റെ ശെഷം നാം രാജ്യത്ത വന്ന നികിതികാര്യത്തിന്ന
പല പ്രകാരെണ മുട്ടിച്ചിട്ടും മൊതല തടവ തീരാതെയിരിക്കുന്ന
ഗുണദൈാഷങ്ങൾക്ക പലപ്രാവിശ്യവും സാഹെബഅവർകൾക്ക നാം എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. 71 മതിലെ കരാറ ഉറുപ്പിക ഒക്കയും വർത്തകനൊട
കടം വാങ്ങീട്ട സർക്കാരിൽ ബൊധിപ്പിച്ചതിന്ന ഇപ്പൊൾ വർത്തകന്റെ മുട്ട
വളരതന്നെ ആകുന്നു. രാജ്യത്ത നിന്ന 71 ആമതിലെ നികിതി
കിട്ടിയിരിക്കുന്നതുംമില്ല. ഈ മൊതലും 972 ആമതിലെ ഗഡുവിന്റെ
മൊതലും രാജ്യത്ത നിന്നപിരിഞ്ഞിവന്നിട്ടതന്നെ വെണമെല്ലൊ സർക്കാരിൽ
ബൊധിപ്പിപ്പാനും വർത്തകന്റെ മുട്ട തിർപ്പാന്നു അത അല്ലഞ്ഞാൽ വെറെ
ഒരു നൃർപ്പഹമില്ല എന്നുള്ളത സായ്പു അവർകൾക്ക തന്നെ ബൊധിക്കയും
വെണമെല്ലൊ. ഇപ്പഴത്തെ കുടായാൻമ്മാരൊട നികിതി വാങ്ങെണമെങ്കി
പലവിധത്തിൽ അവര വെദനപ്പെടുകയും മുടിക്കയും ചെയ്യാഞ്ഞാൽ മൊതല
തി(ർത്ത)വന്ന കഴികയും ഇല്ലഎല്ലൊ. ആയതിന ബഹുമാനപ്പെട്ട സർക്കാര
കുപനി കൽപന വൈപൊലെ ഉണ്ടായിവരാഞ്ഞാൽ അധികമായിട്ട
ചെയ്യുന്നതിനെ പ്രത്യെകം നമക്ക സൊതന്തിരം ഇല്ല എന്നുള്ള പ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/156&oldid=201512" എന്ന താളിൽനിന്ന് ശേഖരിച്ചത്