ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 പഴശ്ശി രേഖകൾ

കാരിയും കൊട്ടയത്ത താലൂക്കിലെ നികിതി ഉറുപ്പ്യ പിരിക്കെണ്ടതിന്ന
അവർകളൊട ഗ്രെഹിപ്പിക്കയും ചെയ്യു. ആയതിന സമ്മതം ഇല്ലല്ലൊ.
അതുകൊണ്ട ഇപ്പൊൾ കുടിയാന്മാരെ രക്ഷിപ്പാൻ തക്കവണ്ണം ഒരൊരെടത്ത
നിന്ന ആയുധങ്ങൾ എടുത്ത അവര എപ്പൊളും നടക്കുന്നത കൊണ്ടും ആ
നടക്കുന്നതിന്റെ ഭയം കുടിയാന്മാരുടെ മനസ്സിൽ അനുകൂലം വരുത്തെ
ണ്ടതിന്ന കൊട്ടയത്തിൽ എതാൻ ബലം നിപ്പിക്കുവാൻ തക്കതായിരിക്കുന്നത
എന്ന തങ്ങൾക്ക ഗ്രെഹിപ്പിക്കുവാൻ നമുക്ക വെണ്ടിയതാകുന്നത. ആ
ആയുധങ്ങൾ എടുക്കുന്ന ആളുകൾ നാട്ടിൽ എല്ലാപ്പൊളും ഭയപ്പെടുത്തുന്നു
എന്ന തങ്ങൾക്ക നിശ്ചയിച്ചിരിക്കുന്നെല്ലൊ. ബഹുമാനപ്പെട്ട കുമ്പഞ്ഞി
ശിപ്പായിമാര നാട്ടിലെ സുഖം രക്ഷിപ്പാനും കൊട്ടയത്ത നാട്ടിലെ നികിതി
പിരിക്കെണ്ടതിന്ന തങ്ങളെ ജെഷ്ടടൻ കൊട്ടയത്ത വീരവർമ്മരാജാവ
അവർകൾ നെരപ്രകാരം കൽപ്പിക്കുന്നത. ആളുകൾ അല്ലാതെ കണ്ട മറെറാ
രുത്തൻ പിരിക്കുന്നതിന്ന വിരൊധിപ്പാനും ആകുന്നത. എന്നാൽ കൊട്ടെത്ത
വീരവർമ്മരാജാവർകൾ കൽപ്പിക്കുന്ന ആളുകൾ അല്ലാതെ കണ്ട മറ്റും വല്ല
ആള കുടിയാന്മാരൊട മുതല എങ്കിലും നെല്ല എങ്കിലും മുളക എങ്കിലും
മറ്റും വല്ല നികിതിയിൽപ്പെട്ടതായിട്ടുള്ളത എങ്കിലും കൊടുപ്പാൻ
ചൊതിച്ചാൽ എന്നുള്ള വലുപ്പം കാട്ടുന്ന സമയം ഉടനെതന്നെ അവരപിടിച്ച
ശിക്ഷകൊടുക്കയും ചെയ്യും. ഇപ്പൊൾ തങ്ങളൊടകൂടയിരിക്കുന്ന ദുർബുദ്ധി
ചൊല്ലിക്കൊടുക്കുന്നവരയും ആയുധങ്ങൾ എടുക്കുന്നവര ഒക്കയും ഒഴിച്ച
കൽപ്പിക്കുവാൻ തക്കവണ്ണം നാം തങ്ങൾക്ക ബുദ്ധി പറഞ്ഞ കൊടുക്കട്ടെ
. ശെഷം തങ്ങളെ ജെഷ്ടനും തങ്ങളും എറിയക്കാലമായിട്ടുള്ള അന്ന്യൊന്ന്യ
വിശ്വാസം ഇനിയും വർദ്ധിച്ചവരെണ്ടുന്നതിന്ന തങ്ങളുടെ കൂലൊത്തക്ക
മടങ്ങിവരികയും വെണം. അവർകൾ ബുദ്ധിപറഞ്ഞ കൊടുക്കുന്നതഒക്കയും
കെട്ടാൽ തങ്ങളെ കുഡുമ്മത്തക്ക സന്തൊഷം വരികയും നാട്ടിലെക്കും നല്ല
ഫലങ്ങളെ വരുത്തുകയും ചെയ്യും. അതിന്റെ ശെഷം തങ്ങൾ അപെക്ഷി
ച്ചിരിക്ക ആകുന്നെടത്തൊളം തങ്ങളെക്കൊണ്ട ഉണ്ടായിവരും എന്നു തങ്ങൾ
കാണുകയും ചെയ്യും. വിശെഷിച്ച നാം നാളെ കൊട്ടെത്തങ്ങാടിക്ക വരും.
അപ്പൊൾ തങ്ങൾ അവിടെ എതിരെൽകുവാൻ നാം അപെക്ഷിച്ചിരിക്കുന്നു.
തങ്ങളെ ജെഷ്ടൻ ഇതിന്റെ അകത്ത ഒരു കത്ത എഴുതി വെച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 21 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത
ജനവരീമാസം 1 നു തലച്ചെരീ നിന്നും എഴുതിയ കത്ത —

138 B
277 ആമത —
ബഹുമാനപ്പെട്ട ഇങ്കിരിയസ്സു കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടയത്ത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/158&oldid=201516" എന്ന താളിൽനിന്ന് ശേഖരിച്ചത്