ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 95

142 B
281 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകലകാരി ം
വിജാരിക്കുന്ന സുപ്രഡെണ്ടൻ കൃസ്ത്രപ്പ്രർ പിലി സായ്പു അവർകൾക്ക
പറപ്പനാട്ടിൽ വിരദർമ്മരാജവ സല്ലാം. പറപ്പനാട്ടിലെ പണത്തിന്റെ അവസ്ഥ
കൊണ്ടും നാനവിധങ്ങളകൊണ്ടും മുമ്പെ പറഞ്ഞിട്ടും ഉണ്ട എല്ലൊ ആം.
നാനവിധം തിർത്ത പണം അടക്കെണ്ടുന്നതിന സായ്പുന്റെ കൃപകടാക്ഷം
ഉണ്ടായി ഇരുക്കുകയും വെണം. നാനവിധം തിരാതെ പണം ബൊധിപ്പിച്ച
കഴിക സങ്കടം തന്നെ ആകുന്നു. ശെഷം ഇവിടെത്തെ അവസ്ഥകൾ ഒക്കയും
സായ്പു അവർകൾക്ക മനസ്സിലും ഉണ്ട എല്ലൊ. പുത്തൻ വീട്ടിൽ ദയിരു
നൊമ്മടെ കൂടി പാർക്കുന്നു. അവന ആകുന്നു തൊടിക്കളത്തിൽ
എഴുന്നള്ളയടത്തപാർക്കുന്നു. അവൻ അല്ലസായിപ്പഅവർകളകൽപ്പിച്ചിട്ടും
നാം പൊരുമ്പൊൾ കൂട്ടിക്കൊണ്ട പൊക. ആയത കൊല്ലം 972 ആമത
ധനുമാസം ഇരിവത്ത ഒന്നിനാൽ എഴുതിയത. ധനു 24 നു ജനവെരി മാസ4
നു വന്നത —

143 B
282 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ സകലകാരി
യങ്ങളും വിജാരിക്കുന്ന പിലി സായിപ്പ അവർകളക്ക കൊട്ടെയത്ത വിരദർമ്മ
രാജാവ സല്ലാ. നാട്ടിലെ നാനാവിധം കൊണ്ട കുഞ്ഞനും കുട്ടിക്കും പൊറുതി
അല്ലാതെ കണ്ടു വന്നിരിക്കുന്നു. ഇപ്രകാരം വരുന്നമെന്നു അനന്തരവന്മാരെ
ാട മുന്നെ തന്നെ പറഞ്ഞു. അത അനുസരിച്ചതും ഇല്ല. ഇപ്പൊൾ പ്രജകൾ
ഉടെ സങ്കടവും കണ്ടുംകൊണ്ട ഇവിടെ ഇരിക്ക ഞെരുക്കം തന്നെ ആകുന്നു.
അത തിർത്ത വെക്കണ്ടതിന കുമ്പഞ്ഞിടെ മനസ്സ ഇല്ലാഞ്ഞാൽ പൊറപ്പെട്ടു
പൊക എല്ലൊ ഉള്ളു. സായിപ്പ അവർകളെ ബൊധിപ്പിപ്പാൻ തക്കവണ്ണം
മുമ്പെ ദിവനരൊട പറഞ്ഞ അയച്ചിട്ടും ഉണ്ടായിരുന്നു. ധനുമാസം ഇരിവത്ത
മുന്നിനാൽ എഴുതിയത 24 ജനെവെരി 4 നു വന്നത —

144 B
283 ആമത —
പറപ്പനാട്ടിൽ രാജാവ കൊട്ടെത്ത വിരവർമ്മ രാജാവിനൊട പറഞ്ഞ
വിവരം നാടൊക്കയും പാറപത്യം പഴച്ചിൽ രാജാവിന കൊടുത്താൽ നാട്ടിൽ
അനർത്ഥം ഉണ്ടാകയില്ല എന്ന പറഞ്ഞു. ഒരു നാടായിട്ട പറയണ്ട നമ്മുടെ
കയ‌്യയി കുമ്പഞ്ഞികൽപന ഉള്ളനാട ഒക്കയും അതിൽപെട്ടകടവും മെലാൽ
മൂന്നുകാലത്തെ നിഗിതിയും ചൊവ്വക്കാരൻ മുസ്സ ജാമിനാകുമെന്ന
സമ്മതമായിട്ട മുസ്സെടെ എഴുത്ത കൊണ്ടവന്നാൽ കാര്യം ഭാഷയാകും എന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/161&oldid=201522" എന്ന താളിൽനിന്ന് ശേഖരിച്ചത്