ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 99

നമ്മുടെ ആളുകള കാണരുതെന്നും വഴിപൊലാ വിരൊധിച്ച ഈ
ആളൊടുംകൂടി നാട്ടിൽ അവിടഅവിട സ്ഥലങ്ങളിൽ സഞ്ചരിച്ച
പാർക്കുകയും ചെയ്യുന്നു. ടിപ്പുവിന്റെ ബലം കുമ്പഞ്ഞി രാജ്യത്തിൽ
കടക്കുക ഇല്ല എന്ന വിചാരം ഉണ്ടായതിന്റെ ശെഷം വെറെ മാസപ്പടി
ഞങ്ങള കൊള്ളാമെന്നും തൊക്കിന വില ഉറുപ്പു തരാമെന്നും കരനാടക
ആളയും ബാറക്കാരയും ഉണ്ടാക്കി തരണം എന്നും അതിന എതാനും ഉറുപ്പ്യ
തരാമെന്നും ഇപ്രകാരം ചെയ്താൽ ടിപ്പുന്റെ പാളയം അല്ല എന്ന
കുമ്പഞ്ഞിയിൽ നെരായിട്ട ബൊധിപ്പിക്കയും ചെയ്യാം. ടീപ്പൂന്റെ പാളയം
എന്ന നാട്ടിൽ ഉള്ളവരെ ബൊധിപ്പിച്ച രാജ്യം ഒതുക്കി കപ്പം തരികയും
ചെയ്യാം എന്ന മെൽപറഞ്ഞ ആളുകൾ പറഞ്ഞു നിശ്ചയിച്ചിരിക്കുന്നു.
ഇപ്രകാരം നിശ്ചയിച്ച പ്രകാരം ഉള്ളതിൽ എതാനും ബാറക്കാരെ
മെൽപ്പറഞ്ഞ ഗൊവിന്ദ പൊതുവാൾ എടത്തറക്കൊട്ടക്ക ചെന്ന കുട്ടിക്കൊണ്ട
പറക്ക മിഞ്ഞൽചുള്യൊട്ട ദെശത്തെ പാളിയമായിട്ട വന്നു രാത്രി നമ്മുടെ
ആളുകൾ ചെന്ന വെടിവെച്ചു. പിറ്റെ ദിവസം ആ പാളിയം വാങ്ങി
എടത്തറക്കൊട്ടക്ക പൊകയും ചെയ്തത. അതിന്റെ തിയ്യതിവിവരം പിന്നാലെ
എഴുതി അറിക്കയും ചെയ്യാം. ഇപ്പളും അതുപൊലെ തന്നെ പാളിയം പാളിയം
ആക്കിക്കൊണ്ട വന്ന രാജ്യം സ്വാധീനം വരുത്തുവാനും അത്ര നാളെക്ക
കുമ്പഞ്ഞിയിൽ സംസാരിച്ച നിൽക്കണം എന്നും കൊട്ടെയത്ത രാജ്യത്തിങ്കൽ
മൊളക മിശ്രം ആക്കെണമെന്നും മെൽ എഴുതിയ ഒറപ്പകളും ബലങ്ങളും
നാട്ടിലുള്ളവരൊട പറഞ്ഞിട്ടും പഴശ്ശിരാജാവ കണ്ടുനിൽക്കാത്ത ആളുകള
ഉപദ്രവിച്ചിട്ടും സ്വാധിനമാക്കണമെന്നും കുമ്പഞ്ഞിയിൽ പറഞ്ഞി ഗുണ
മായിട്ട ദിവസ താമസം ഉണ്ടാകുവാൻ പറപ്പനാട്ടിൽ രാജാവും ദിവാനും
ചെക എന്നു വിചാരിച്ച നിശ്ചയിച്ചിട്ട നടന്ന വരുന്ന അവസ്ഥ ആകുന്നു.
തൊടിക്കളത്ത കാൎയ്യം ഹെതുവായിട്ട പെരിയയിൽ ശിപ്പായിമാര പാർക്കുന്നു
എങ്കിലും വയനാട രാജ്യത്തിങ്കൽ ഒക്കെയും എമ്മൻ മൊതൽ പെര
ഉപദ്രവിക്കകൊണ്ടും പടിഞ്ഞാറെ ചൊരത്തിന്റെ സമീപത്ത ശിപ്പായിമാര
പാർക്കാകൊണ്ടഅവിടെക്ക വെണ്ടുന്ന വസ്തുക്കൾ ഒന്നുംഎത്ത കഴികയും
ഇല്ല എന്ന വന്നിരിക്കുന്നു. വയനാട രാജ്യത്തിങ്കിലെ ഉപദ്രം
പഴശ്ശിരാജാവിന്റെ ആളുകള ചെയ്യുന്നത ശമിപ്പാനായിട്ടും പഴശ്ശിരാജാവ
ചൊരം കയറി വയനാട രാജ്യത്തിങ്കൽ പൊകുന്നു. കൊട്ടെയത്ത നാട്ടിലെ
മൊളകിന ഉപദ്രവം ഇല്ലാകെയിരിപ്പാനായിട്ടും പെരിയ‌്യയിൽ പാർക്കുന്ന
പട്ടാള ജനവും സായ്പുമാരും വയനാട നാട്ടിൽ മാനന്തൊടി എന്ന
സ്ഥലത്തിങ്കൽ പാർത്താൽ എല്ലാ കാൎയ്യങ്ങൾക്കും ഗുണമുണ്ടാകുമെന്ന
നമുക്ക ബൊധിച്ചിരിക്കുന്നു. പെരിയയിൽ സ്ഥലം ഒഴിച്ച മനന്തൊടിക്ക
ശിപ്പായിമാര ചെന്ന പാർക്കയും കൊട്ടെയത്ത കല്പന മുറുക്കമായി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/165&oldid=201531" എന്ന താളിൽനിന്ന് ശേഖരിച്ചത്