ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 പഴശ്ശി രേഖകൾ

നടത്തുകയും ആയി വരുമ്പൊൾ പഴശ്ശിരാജാവ ചൊരം കഴരുവാൻ സങ്ങതി
ഉണ്ടാകുമെന്ന നമ്മുടെ ബുദ്ധിയിൽ തൊന്നുന്നു. പഴശ്ശിരാജാവ ചൊരം
കഴറി എങ്കിൽ മണത്തണയും നിടുമ്പ്രൊൻഞ്ചാല എന്ന ദെശത്തും
ശിപ്പായിമാര പാർക്കയും വയനാട നാട്ടിൽ ബലം ഉണ്ടാകുകയും ചെയ്യു
മ്പൊൾ കൊട്ടെയത്തനാട്ടന്ന പഴശ്ശിരാജാവിന്റെ അടുക്ക ചെർന്ന ആളുകൾ
ഒരു കൂട്ടം ഒക്കയും പിരികയും ചെയ്യും. പെൎയ്യദിക്കിൽ ഭൂമി സഹിക്കാതെയും
സഹായം ചുരുങ്ങിട്ടും വളര പാകം വരികയും ചെയ്യുന്നു. മനന്തൊടി
ശിപ്പായിമാര പാർത്താൽ വയനാട രാജ്യം സ്വാധിനമാകയും ചെയ്യും.
ഇപ്രകാരം വർത്തമാനവും നമുക്ക ബുദ്ധിയി ഉണ്ടായ അവസ്ഥയും സായ്പു
അവർകൾക്ക മനസ്സി ആവാൻ എഴുതിയത. എന്നാൽ കൊല്ലം 972 ആമത
ധനുമാസം 24 നുക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത ജെനവരി മാസം 4 നു
കൊട്ടെയത്ത വിരവർമ്മരാജാവ അവർകൾക്കപഴവീട്ടിൽ ചന്തു എഴുതിയത —
ധനു 24നു ജനവരി 4നു വന്നത

148 A & B
രാജശ്രി കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. മനന്തെരിയുടെ നികതി പിരിക്കെണ്ടതിന്ന ആളുകൾ ആരാകുന്നത
എന്ന നിശ്ചയിച്ച പറയാതെയിരിക്കുനൈബാൾ രക്ഷിപ്പാനുള്ള ആളുകൾ
ആരാകുന്നു എന്ന കപ്പിത്താൻ ലാരനസ്സായ്പു അവർകൾ അറിവാൻ
കഴികയും ഇല്ലല്ലൊ. ആയതുകൊണ്ട തങ്ങളെ പ്രത്ത്യെകമായിട്ട
അപെക്ഷത്തിന കുമ്പഞ്ഞിയുടെ ശിപ്പായികളെ ഒന്നിച്ച നടപ്പാൻതക്കവണ്ണം
പാർവ്വത്ത്യക്കാരെൻന്മാരെ നാളെ രാവിലെ വെടിവെക്കുന്ന സമയത്ത
ഇവിടെക്ക കല്പിച്ചയക്കുകയും വെണം. വിശെഷിച്ച ഇപ്പൊൾ രണ്ട
മണിക്കുറായിട്ട കപ്പിത്താൻ ലാരനസ്സ സായ്പു അവർകൾ തങ്ങൾ
ഒത്തിരിക്കുന്ന പ്രകാരത്തിന നാം ഇരിക്കുന്നെടത്തിൽ താമസിക്കയും
ചെയ്തു. ആറമണിയൊളം പാർവ്വത്ത്യക്കാരെൻന്മാരെ ഇവിടെക്ക
അയക്കുമെന്ന തങ്ങൾ ഒത്തിരുന്നത കൊണ്ട ഇപ്പൊൾ ഒമ്പതു മണിക്കുറ
ആയെല്ലൊ. എന്നാൽ കൊല്ലം 972 ആമത ധനുമാസം 24 നു ക്ക ഇങ്കിരിസ്സ
കൊല്ലം 1797 ആമത ജെനവരി മാസം 4നു കൊട്ടെയത്തിൽ നിന്ന
എഴുതിയത—

149 A & B
ബഹുമാനപ്പെട്ട ഇങ്കിരിസ്സ് കുമ്പഞ്ഞിയിൽ വടക്കെ അധികാരി
സുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത
കെരളവർമ്മ രാജാവ അവർകൾ സെല്ലാം. നമ്മുടെ അനുജെൻ കുറമ്പ്രനാട്ട
രാജാ അവർകളൊട രാജ്യകാൎയ്യം കൊണ്ട പറഞ്ഞാരെ കിഴക്കട കടവും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/166&oldid=201533" എന്ന താളിൽനിന്ന് ശേഖരിച്ചത്