ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 101

ധനവും നാം കയ്യെറ്റാൽ രാജ്യം ഒക്കെയും നമുക്ക സമ്മതിച്ച തരാമെന്ന
അവർകൾ കല്പിച്ചപ്രകാരം അനുജൻ നമുക്ക ആളഅയച്ചതിന്റെ ശെഷം
അപ്രകാരം തന്നെ ആകട്ടെ എന്ന നാം അങ്ങൊട്ട പറഞ്ഞയക്കയും ചെയ്തു.
അതിന്റെ ശെഷം കുറുമ്പനാട്ട രാജാവ അവർകൾ നമുക്ക ബൈാധിപ്പി
ക്കെണ്ടതിന്ന എഴുതിയതിന്റെ പെർപ്പ അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട.
കുറുമ്പ്രനാട്ട രാജാവ അവർകൾക്ക നാം ഒന്ന എഴുതിട്ടും ഉണ്ട. ഇപ്രകാരങ്ങൾ
ഗുണദൈാഷങ്ങൾ പറഞ്ഞയക്കയും പട്ടാളം കടത്തി കൊട്ടെയത്തിൽ
നിൽപ്പിക്കയും കാണുമ്പൊൾ നമുക്കവളരവിഷാദം ഉണ്ട. എല്ലാ കാൎയ്യത്തിനും
കുമ്പഞ്ഞി എജമാനന്മാരുടെ മനസ്സഉണ്ടായിരിക്കണം. എന്നാൽ കൊല്ലം 972
ആമത ധനുമാസം 24 ക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത ജെനവരി മാസം 4
നു എഴുതിയത—

150 A & B
പടിഞ്ഞാറെ കുലകത്ത ഉണ്ണിരാരപ്പൻ കണ്ടു കാൎയ്യമാമത കിഴക്കടയും
കടവും മെൽ മൂന്ന കൊല്ലത്തെ നികിതിയും വർത്തകെൻ എററാൽ സമ്മ
തിക്കാം. മൂസ്സയുടെ എഴുത്ത കൊണ്ടു വരികയെ വെണ്ടു എന്ന് ഞാൻ പറ
ഞ്ഞതിന്റെ ശെഷം മൂസ്സയുടെ എഴുത്ത കൊണ്ടുവന്നില്ല. കാർയ്യം പറഞ്ഞ
ഭാഷയാക്കി എന്നും നാട്ടിൽ അനർത്ഥം കൂടാതെയിരിപ്പാൻ പ്രെയ്‌ന്നം
ചെയ്തത സമ്മതമായില്ല എന്നും പലരൊടു പറഞ്ഞി കെൾപ്പാനും ഉണ്ട.
കാർയ്യം ഭാഷ ആക്കി എങ്കിൽ മൂസ്സയുടെ എഴുത്തു കൊണ്ടുവന്നാൽ
ഇനിക്ക സമ്മതകെട ഇല്ല. അത കൂടാതെ വല്ലതും പറയുന്നതിന സമ്മതിച്ചു
കഴികയും ഇല്ലല്ലൊ. കടം മൂസ്സക്ക എല്ലൊ ആകുന്നു. ധനുമാസം 24 1 നു
എഴുതിയത

151 A & B
ഒണത്തിക്കെണ്ടും അവസ്ഥ മങ്ങലെൻ കണ്ടു. രാജ്യത്തെ
ഗുണദൊഷം കൊണ്ട വയരളത്തന്ന ഉണ്ണി രാരാപ്പന എഴുതിയ തരകിൽ
കിഴക്കടകടവും മെലാൽ മൂന്നുകൊല്ലത്തെ നികിതിയും വർത്തകൻ എററാൽ
സമ്മതിക്കാമെന്നും കാർയ്യം ഭാഷയാക്കി എങ്കിൽ മൂസ്സയുടെ എഴുത്ത
കൊണ്ടുവന്നാൽ ഇനിക്ക സമ്മതകെട ഇല്ലാ എന്നും എല്ലൊ തരകിൽ
എഴുതികണ്ടത. അതിന്റെ പ്രെയ്ന്നം ഞാൻ ചെയ്ത ഇരിക്കുമ്പൊൾപട്ടാളം
കടത്തി കുഞ്ഞനും കുട്ടിക്കും ഭയം ഉണ്ടാക്കാൻ-സങ്ങത്തി ഇല്ലയായിരുന്നു.
ആ എഴുതി കണ്ട പ്രകാരം ഇവിടെ നടക്കയും ആം.

എന്നാൽ കൊല്ലം 972 ആമത ധനുമാസം 24നു ഇകത്ത 3-ഉം പഴശ്ശി
രാജാവ് അയച്ചത കൊല്ലം 1797 ആമത ജെനവരി മാസം 4 നു വന്നത—


1. 20നു എന്നു പാ.ഭ. .

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/167&oldid=201535" എന്ന താളിൽനിന്ന് ശേഖരിച്ചത്