ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 107

എന്നാൽ തങ്ങൾ അവന്റെ നടപ്പീന എത്രയും സൂക്ഷമായി കണ്ട
നടക്കുന്നതകൊണ്ട വളര പ്രസാദം തന്നെ ആകുന്നത. അപ്രകാരം ഉള്ള
വർത്തമാനം ദിവസെന നമുക്ക എഴുതി അയക്കുമെന്ന നാം അപെക്ഷിച്ചി
രിക്കുന്നതകൊണ്ട ടീപ്പുവിന്റെ കരാർന്നാമം പൊലെ അല്ലാതെ കണ്ട വല്ല
ദുർബുദ്ധിയായിട്ടുള്ള ഭാവങ്ങൾ ഉണ്ടെങ്കിൽ ആയത ഒരു നല്ല പ്രകാരത്തിൽ
വിരൊധിപ്പാൻ ഉണ്ടായിവരുത്തുകയും ചെയ്യും. കൊട്ടയത്ത നാട്ടിലെ
തർക്കങ്ങൾ ഇത്രത്തൊളവും ഗുണമായിട്ട വന്നതുമില്ല. എന്നാൽ
പഴശ്ശിരാജാവർകൾ എറ താമസിയാതെ കണ്ട അവർകളെ നെര
പ്രവൃത്തികൊണ്ട വഴിപൊലെ വിശാരിക്കുമെന്ന നാം അപെക്ഷിച്ചിരിക്കുന്നു.
ശെഷം തങ്ങൾ നിന്നും വർത്തമാനം എപ്പൊളും കെൾക്കുവാൻ നമുക്ക വളര
സന്തൊഷമാകയും ചെയ്യും. വിശെഷിച്ച നാം തങ്ങളെ വിശ്വാസക്കാരൻ
ആകുന്നത എന്ന എല്ലാപ്പൊളും തങ്ങളെ അന്തഃകരണത്തിൽ
നിരൂപിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 26 നു
ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത ജനവരീ മാസം 6 നു തലച്ചെരിനിന്നും
എഴുതിയത -

159 B
295 ആമത -
രാജശ്രീ കടുത്ത നാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരിതലച്ചെരിതുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ സല്ലാം. ബഹുമാനപ്പെട്ട കുമ്പഞ്ഞിശിപ്പായിമാരെ
ക്കൊണ്ട പയച്ചിയിൽ രാജാവിന്റെ ആളുകൾ വെടിവെച്ച വർത്തമാനം ഈ
ക്കത്ത എത്തിയതിന്റെ മുമ്പെ തങ്ങൾക്ക എത്തിയായിരിക്കുമെല്ലൊ.
ആയതുകൊണ്ട തങ്ങളെ ആളുകളിൽ ഒരുത്തൻ കൊട്ടയത്ത നാട്ടിൽ
ചരക്കുകൾ ചില്ലാനങ്ങൾ കൊണ്ടുപൊകരുതെന്നുള്ള കൽപ്പന കടുത്തനാട്ട
കുടിയാന്മാർക്ക ഒക്കയും ഒട്ടും താമസിയാതെ കണ്ട പരസ്യമായിട്ട
കൊടുത്തയക്കയും വെണം. ഇക്കാര്യങ്ങളിൽ തങ്ങൾ കഴിയുന്നെടത്തൊളം
പ്രെത്നം ചെയ്യുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. ആയത തങ്ങളുടെ വിശ്വാസം
ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാർക്ക നെരായിട്ട കാണുകയും ചെയ്യും.
എതാൻ ആളുകൾ ആയുധങ്ങൾ എങ്കിലും മറ്റും വല്ലചരക്കുകൾ എങ്കിലും
കടുത്തനാട്ട വഴിയൊടുകൂടി കൊട്ടെത്തക്ക കൊണ്ടുപൊകുമെന്നുവരികിൽ
ആ ചരക്കുകളും ആളുകൊളൊടു കൂട ഉടനെ പിടിച്ചടക്കുകയും വെണം.
ഒട്ടും താമസിയാതെ കണ്ട ഈ വർത്തമാനത്തിന നമുക്ക എഴുതി അയച്ചാൽ
നമുക്ക സന്തൊഷമാകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത ധനുമാസം
28 നു ഇങ്കീശ്ശകൊല്ലം 1797 ആമത ജനവരിമാസം 8 നു തലച്ചെരി നിന്നും
എഴുതിയത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/173&oldid=201547" എന്ന താളിൽനിന്ന് ശേഖരിച്ചത്