ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 പഴശ്ശി രേഖകൾ

വെൺണടുന്ന കാൎയ്യത്തിന ഒക്കയും സായ്പു അവർകളെ കല്പന പൊലെ
പ്രെയ്‌ന്നം ചെയ്തു കൊൾകയും ചെയ്യാം. തലച്ചെരിയിൽ നിന്നും മയ്യയിൽ
നിന്നും കെട്ടിവരെണ്ടുന്ന രസ്തുക്കൾ കതിരൂരന്ന പിടിച്ചുപറിക്ക കൊണ്ട
അരിക്ക കൊറിഞ്ഞെരിക്കുമായിരിക്കുന്നു. കതിരൂര വഴി മുട്ടിക്കയും
എഴുത്തുകൾ പിടിപ്പിക്കുകയും ചെയ്യിപ്പാൻ ഹെതു പറപ്പനാട്ടിലെ
തമ്പുരാനത്രെ ചെയിക്കുന്നത. ഇന്നലഇവിടഉണ്ടായ വർത്തമാനം സായ്പു
അവർകളെ അറിവിപ്പാൻനെഴുതിയത. പട്ടാളത്തിലെ ചെലവിന അരി
തലച്ചെരിയിൽ നിന്ന മഞ്ചിയിൽ കഴറ്റി അരി വെങ്ങാട്ട അയക്കണമെന്ന
ചൊയ്വക്കാരെൻ മൂസ്സക്ക എഴുതിയ എഴുത്ത കതിരൂര കൂലൊത്തിന താഴെ
നിന്നു പിടിച്ചു പറിച്ചു. മെസ്ത്രലാടെൻ സായ്പു അവർകളെ പട്ടാളത്തൊട
വെടിമുമ്പെ വെച്ചത. കയിതെരി അമ്പു എളിമ്പിലാർ കുഞ്ഞാൻ കണ്ണൊത്ത
ചെക്കൂറ രാമറ നമ്പ്യാരെ ആള കല്ല്യാട്ടെ കുഞ്ഞമ്മൻ തലച്ചെരി വിടുള്ള
കാരങ്കൊട്ടകയിതെരിചെറിയ അമ്പു എന്നവനും ഗണപതിയാടെൻ നമ്പ്യാരു
കൈതെരി കമ്മാരനും ഇവര ഒക്കയും അത്രെ ആകുന്നു വെടിവെച്ചത.
പട്ടാളത്തൊട അവര വെടി വെച്ചി ഒരു എജമാനനും ശിപ്പായിമാർക്കും
അപായം തട്ടിയതിൽ പിന്ന അത്രെ പട്ടാളക്കാരക്ക തൊക്ക നിറപ്പാനും
എജമാനെൻ വെർച്ചണ1 സായ്പു കല്പന കൊടുത്തു. വെടി അങ്ങൊട്ട
വെച്ചിട്ടും ഉള്ളു. ഇപ്രകാര ഒക്ക ഇവിട വർത്തമാനം. ഇവിട വെണ്ടുന്ന
കാരിയങ്ങൾ ഒക്കക്കും പട്ടാളത്തിൽ അരിചില്ലാനം എത്തിപ്പാനും സായ്പു
അവർകളെ കല്പന പൊലെ ഒക്കയും നടക്കയും ചെയ്യാം. എന്നാൽ കൊല്ലം
972 ആമത ധനുമാസം 28 നു രാത്രി പന്ത്രണ്ടുമണിക്ക എഴുതിയത. ധനു 29 നു
ക്ക ഇങ്കിരിസ്സ് കൊല്ലം 1797 ആമത ജെനുവരിമാസം 9 നു വന്നത—

165 B
301 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരീ തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. ധനുമാസം 28 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത നമുക്ക ബൊധിച്ചു. അതിലെ
വരത്തമാനം ഒക്കയും ഒഴിപൊലെ മനസ്സിൽ ആകയും ചെയ്തു. ബഹുമാനപ്പെട്ട
കുമ്പഞ്ഞിശിപ്പാകളൊട കൊട്ടയത്തിൽ പയിച്ചിയിൽ രാജാവുടെ ആളുകൾ
വെടിവെച്ച പ്രകാരമെല്ലൊ സാഹെബ എഴുതി അയച്ചത. അപ്രകാരം
ബഹുമാനപ്പെട്ട കുമ്പനിയൊട കൈയ്യെറ്റം ചെയ്ത വർത്തമാനം കെട്ട ഉടനെ
നമുക്ക വിസ്മയം തൊന്നുകയും ചെയ്തു. കൽപ്പന വന്നയുടനെ ഈ രാജ്യത്ത


1. വെമ്മണ എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/176&oldid=201553" എന്ന താളിൽനിന്ന് ശേഖരിച്ചത്