ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 129

പരതിനൊക്കുമ്പൊൾ കുങ്കനവിട ഇല്ല. പെണ്ണുങ്ങളെ അവിട ഉള്ളു. അവര
ഇവിട വന്ന എന്നൊട പറകയും ചെയ്തു. മുമ്പെ ഇപ്രകാരം ഉണ്ടായാൽ
തമ്മലിൽ തന്നെ ഉത്തിരം ചൊതിക്കുവാറാകുന്നു. ഇപ്പൊൾ രാജ്യം
കുമ്പഞ്ഞിക്കല്ലൊ ആകുന്നു. അതുകൊണ്ടത്രെ ഈയവസ്ഥകൾകച്ചെരിക്ക
എഴുതിയത. എന്നെന്നും ഇപ്രകാരം ഒരൊരുത്തൻ കയറി അതിക്രമിക്കു
മ്പൊൾ എല്ലാടത്തുന്നും എല്ലാവരും ഒരുപൊലെ വിചാരിച്ച നിന്ന പൊകും
എന്ന വരികയും ഇല്ലല്ലൊ. അതുകൊണ്ട ഈ വർത്തമാനങ്ങൾ മഹാരാജശ്രീ
പിലി സായ്‌പു അവർകള അറിയിക്കയും വെണം. ചെഷം അവിട
ഉണ്ടായവസ്ഥകൾ ഒക്കയും പണ്ടാരശിപ്പായി പറകയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മകരമാസം 17 നു എഴുതിയ കയിമുറി. മകരം 21 നു
ജനവരി 31 നു വന്നത. ഉടനെ പെർപ്പാക്കികൊടുത്തു -

202 B

337 ആമത -

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്‌പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. കൊഴക്കെടത്ത നമ്പ്യാരെ പറമ്പത്ത കയറി
കൊലയും വാഴയും തറിച്ചു. അപ്പറമ്പത്തിന്ന കരിക്കും പറിച്ചുകൊണ്ടു
പൊയി. ആയത കാമ്പ്രത്തനമ്പ്യാരും നമ്പ്യാരെ ആളും ആകുന്നു എന്നു
എഴുതി അതാലത്ത കച്ചെരിയിൽ എഴുതിവന്നു. എന്നതിന്റെ ശെഷം ഈ
ഹെതു ഉണ്ടാക്കിയ ആളുകളെ അയപ്പാൻതക്കപ്രകാരം കാമ്പ്രത്ത നമ്പ്യാർക്ക
എഴുതി അയച്ചതിന്റെ ശെഷം കെഴക്കെടത്ത നമ്പ്യാരെ ആളുകൾ ഹെതു
ഉണ്ടാക്കിയ ആളെ അടിച്ചു. അടികൊണ്ട നടന്നുകൂട എന്നും ആളുകളെ
കൂട്ടി അയക്കാതെ കണ്ട എഴുത്തും കൊടുത്ത അയക്കുക അത്ത്രെ ആയത.
ഈ ഹെത്തുവായിട്ട കെഴക്കെടത്ത നമ്പ്യാരും കാമ്പ്രത്ത നമ്പ്യാരുമായിട്ട
തമ്മലിൽ മത്സരിച്ച നിൽക്കുന്നുയെന്നത്രെ കെട്ടത. ആയതകൊണ്ട കെഴക്കെ
ടത്ത നമ്പ്യാരകൊടുത്തയച്ചകയിമുറിയും കാമ്പ്രത്തനമ്പ്യാര കൊടുത്തയച്ച
കയിമുറിയും ഈ രണ്ടു കയിമുറിയും കൊടുത്ത സായ്‌പു അവർകളെ
സന്നിധാനത്തിങ്കൽ ഇപ്പൊൾ അയക്കയും ചെയ്തു. താന്താന്റെ ബലം
താന്താൻ നൊക്കും എന്ന കെഴക്കകൊണ്ടും ഈ ഹെതു ഉണ്ടാക്കിയ ആളു
കളെ അയക്കായ്‌കക്കൊണ്ടും അത്രെ സായ്‌പുവർകളെ അറിവിക്ക എത്രെ
ആയതു. എന്നാൽ കൊല്ലം 972 ആമത മകരമാസം 20 നു എഴുതിയ അർജ്ജി.
ജനവരി 31 നു മകരം 21 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി കൊടുത്തു-

203 B

338-ആമത -

മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്‌പു അവർകളുടെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/195&oldid=201580" എന്ന താളിൽനിന്ന് ശേഖരിച്ചത്