ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 137

ആകയും ചെയ്തു. മഹാരാജശ്രി സായ്പു അവർകൾ കൊടുത്തയച്ച പരസ്സ്യ
കത്ത 28 നു പെർപ്പ എഴുതി നാട്ടകാരക്ക എല്ലാ ഹൊവളികളിലും
കൊടുത്തയച്ചിരിക്കുന്നു. അതിന്റെശെഷം എനിയും നാട്ടകാരിടെ നിപ്പന്റെ
അവസ്ഥ വഴി എഴുതി സന്നിധാനങ്ങളിൽ ബൊധിപ്പിക്കുകയും ചെയ‌്യാം.
തൊണ്ടൂർ നാട ഒഴികെ ശെഷം ഉള്ള നാട്ടകാര ഒക്കയും മറഞ്ഞി എടച്ചന
കുങ്കന്റെ കൂട ഒരുമിച്ചു കൂടിയിരിക്കുന്നു. തൊണ്ടൂർ നാട്ടിൽ കൊമ്പഞ്ഞിക്ക
വിപരിതമായിരിക്കുന്ന ആളുകൾ കടന്നാൽ അതിന്റെ അവസ്ഥ
എന്നാലാകുന്ന അവസ്ഥപൊലെ പ്രെയ്‌ന്നം ചെയ്ത പിന്ന എനിക്ക നില
എനിക്ക യിവിട നിപ്പാൻ ഇല്ല എങ്കിൽ ഞാനും എന്റെ കുഞ്ഞികുട്ടികളും
സന്നിധാനത്തിങ്കൽതന്നെ വരികയും ചെയ‌്യും. എന്റെ വസ്തുമുതലുകൾ
എടന്നടസ്സ കൂടി ഹൊവളിൽ പെണങ്ങൊട്ട ദെശത്ത ഉള്ള മുതലകൾ ഒക്കയും
എടച്ചന കുങ്കൻ കൊണ്ടുപൊകയും ചെയ്തു. രണ്ടാമത മുണ്ടയത്തയെന്റെ
വിട്ടിൽ ഉള്ള മുതലകൾ ഒക്കയും എഴുത്ത കൊണ്ട പൊകയും ചെയ്തു.
ഇപ്രകാരം ഒക്കയും നൃർമ്മിരിയാദം ചെയ്തതകൊണ്ടയിരിക്കുന്നു.
കള്ളെൻന്മാര ഒരു ദിക്കിലായിട്ട ഇരിക്കുന്നുമില്ല. മട്ടിലെത്ത 29 മൂട അരി
കൊടുക്കുവാൻ എന്നൊട കല്പിച്ചത കൊടുത്തത. കഴിച്ചിശെഷം അരി
തമസിയാതെ കണ്ട കൊടുത്ത വർത്തമാനത്തിന എഴുതി സന്നിധാനങ്ങളിൽ
ബൊധിപ്പിക്കുകയും ചെയ‌്യാം. ചെല്ലെട്ടെൻ കണ്ണക്കുറുപ്പിന്റെ വിട്ടിൽലുള്ള
മുതലകൾ ഒക്കയും കുങ്കനും ആളുകളും കൂടി എടുത്തകൊണ്ട പൊയി
അരുര ചൊലയിൽ കൊണ്ടവെച്ച വർത്തമാനം ഞങ്ങൾകെട്ട അവിടെക്ക
ഞാങ്ങള എല്ലാവരും കൂടി ചെന്നാരെ ഞാങ്ങളെ വെടിവെച്ചതിന്റെ ശെഷം
ഞാങ്ങളു വെടിവെച്ചാരെ അവര ഒളിച്ചുപൊകയും ചെയ്തു. അതിൽ
ഒരുത്തന ഞാങ്ങക്ക കിട്ടി അവന പറാവിൽ വെച്ചിരിക്കുന്നു. എനിയും
ഇവിടെ ഉണ്ടാകുന്ന വർത്തമാനത്തിന്ന എഴുതി സന്നിധാനത്തിങ്കൽ
ബൊധിപ്പിക്കുകയും ചെയ‌്യാം. സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
രക്ഷിക്ക വെണ്ടിയിരിക്കുന്നു. 19 കൂറ്റിതൊക്ക കൊടുത്തതിൽ എല്ലാവരും
കൂടി കടത്തനാട്ട വന്നതിന്റെ ശെഷം വണ്ണാരത്ത കുഞ്ഞിപ്പൊക്കര അയച്ച
മാപ്പളമാരിൽ 18 മാപ്പളമാര തൊക്കും കൊണ്ട ഒളിച്ചപൊകയും ചെയ്തു.
അതിന്റെ ശെഷം തൊക്ക ഇവിടെ എത്തിയിരിക്കുന്നു. അയത സായ്പു
അവർകൾ അറിഞ്ഞിരിക്കണമെല്ലൊ എന്നിട്ട അത്ര എഴുതി
ബൊധിപ്പിക്കുന്നത. എന്നാൽ കൊല്ലം 978 ആമത മെടമാസം 28-നു പന്നിയൻകൊട്ടിൽ നിന്ന് എഴുതിയത —

219 A

കണക്കപ്പിള്ള വാഴിച്ചി തിരുമനസ്സ അറിക്കെണ്ടും അവസ്ഥ
എറുമ്പാല ചന്തുവും കൊടക്കകെളനും പനത്തട്ട കൊരനും കായ‌്യാൽ ഓലം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/203&oldid=201591" എന്ന താളിൽനിന്ന് ശേഖരിച്ചത്