ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 പഴശ്ശി രേഖകൾ

വർത്തമാനം കെട്ടിട്ട എടച്ചന കുങ്കനും 39 ആളു മുത്ത കൂറനാട ഹൊവളിലെ
തറയിൽ ചെറുകുന്നുമ്മൽ വന്ന പാർക്കുന്നു. എടച്ചന കൊമപ്പനും 950
ആളും തൊണ്ടൂർനാട്ടിന്റെ സമിപം അനച്ചെരി എടവകയിൽ
പൊത്തൊർമ്മൽ വന്നിരിക്കുന്നു. ഞാങ്ങളെ കൂട ഉള്ള ആളുകൾക്കും
ചെലവിന ഇല്ലാതെ അവസ്ഥക്ക മഹാരാജശ്രി സായ്പു അവർകളെ
സന്നിധാനങ്ങളിലെക്ക മുമ്പെ എഴുതി അയച്ചിട്ടും ഉണ്ടായി. ഞാങ്ങൾ
നടന്നപൊരെണ്ടെ അവസ്ഥക്കും എല്ലാ കാര്യത്തിന്നും കൃപാകടാക്ഷം
ഉണ്ടായിട്ട ഇതിന്റെ ബുദ്ധി ഉത്തരം എഴുതി വരിക വെണ്ടിയിരിക്കുന്നു.
എല്ലാ കാര്യത്തിനും എജമാനെൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട
ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞികുട്ടികളെയും രക്ഷിച്ച കൊള്ളുകയും
വെണം. എന്നാൽ കൊല്ലം 978 ആമത കർക്കടമാസം 13 നു എഴുതിയത—

226 A

മഹാരാജശ്രി എന്റെ എജമാനൻ കപ്പിത്താൻ അസമ്പ്രൊൻ സായ്പ
അവർകളെ സന്നിധാനത്തിങ്കലെക്ക തെനമങ്ങലൊൻ അനന്തൻ എഴുതി
ബൊധിപ്പിക്കുന്നത. മിഥുനമാസം 21 നു ചാത്തുവും ഞാനും കൂടി
സന്നിധാനങ്ങളിലെക്ക എഴുതി അയച്ചത ഇതിനിമുമ്പെ എത്തിയിരി
ക്കുമല്ലൊ. എന്നതിന്റെ ശെഷം ചാത്തുന്റെ വിട്ടിൽ ഉള്ളവർക്കും ചാത്തുനും
വസൂരിയിടെ ദെണ്ണം കൊണ്ട മുമ്പെ എഴുതി അയച്ചത. ആള കൂടാതെ ഒരു
വാലിയക്കാരെനും ചാത്തുന്റെ കുഞ്ഞികുട്ടി അയി ഉള്ള അഞ്ചിപെണ്ണു
കർക്കടമാസം 5 നു മുതൽ 8 നു വരക്കും അപായം വന്ന പൊകയും ചെയ്തു.
9 നു ഉച്ച അകുമ്പൊൾ വസൂരി ദെണ്ണം കൊണ്ടതന്നെ മരിച്ചു. ഇപ്പൊൾ
ഇപ്രകാരം വരുവാൻ സങ്ങതി എന്ത എന്ന എല്ലാവരും കൂടി നിരുവിച്ചാറെ
ദ്രൊഹക്കാരായി ഉള്ളവർ അഭിചാരാദികൾ ചെയ്ക കൊണ്ട അത്രെ
അവന്റെ എരുംകാലിയും അടിയാരും തരവാട്ടിൽ ഉള്ള കുഞ്ഞികുട്ടിയും
അവനും ഇപ്രകാരം ദൊഷം വന്നുവെന്ന കണ്ടത. അഭിചാരാതികൾ ചെയ്ത
അവരെ വിവരം ഞങ്ങൾ സന്നിധാനത്തിൽ വന്ന ബൊധിപ്പിക്കുംമ്പൊൾ
ബൊധിക്കയും ചെയ‌്യുമല്ലൊ. വിശെഷിച്ച ചാത്തു മരിച്ചതിന്റെ ശെഷം
ഇനി എതപ്രകാരം വെണ്ടുവെന്ന ചാത്തുവിന്റെ കാരണവന്മാര ആയി
ഉള്ളവരൊട ഞങ്ങൾ വിചാരിച്ചാറെ മുമ്പെ കുമ്പഞ്ഞിസർക്കാരിലെ
കാര്യത്തിന ചാത്തു എതപ്രകാരത്തിൽ നടന്നുവെന്ന വെച്ചാൽ ആപ്രകാരം
തന്നെ കൃപാകടാക്ഷം ഉണ്ടായിട്ട കല്പിക്കുപ്രകാരം കെട്ട നടപ്പാൻ
തക്കവണ്ണം ചാത്തു അടുത്ത അനിന്തിരവൻ അയിരിക്കുന്ന തൊണ്ടൂർ
രയിരുവിനെയും തൊണ്ടൂർ രയരപ്പനെയും അവരുടെ കാരണവന്മാര
എല്ലാവരു കൂടി ഞാങ്ങളെ ഒന്നിച്ച പ്രയ്‌ന്ന ചെയ്യെണ്ടതിന്ന നിശ്ചയിച്ച
കല്പിച്ചിരിക്കുന്ന. മുമ്പെ ഞാങ്ങളെ ഒന്നിച്ച കല്പിച്ച അയച്ച ആള നൂറആളും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/208&oldid=201596" എന്ന താളിൽനിന്ന് ശേഖരിച്ചത്