ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 145

കൊട്ടയാടെൻ രാമനും അവര അളുകളും കൂട ഒരു നില വെടിയും വെച്ച
അവര പാഞ്ഞു പൊകയും ചെയ്തു. അതിൽ കണാരന്റെ വാലിയക്കാരൻ
ഒരു പുളിയന ഞങ്ങൾ പിടിക്കയും ചെയ്തു. കുങ്കനും 29 ആളും കൂടെ
പെരാലി ഉണ്ടാകക്കൊണ്ട മെൽ എഴുതിയ കണാരന്റെ വിട്ടിൽ നിന്നു നെല്ലും
വിത്തും ഞങ്ങൾ കടത്തികൊണ്ട വന്നതും ഇല്ല. പുളിഞ്ഞാൽ സമീപത്തൊളം
അവര ഞങ്ങ വഴി വന്ന വെടിവെക്കയും ചെയ്തു. ഇപ്പൊൾ ഇ നാട്ടിലെ
വർത്തമാനം ഇ മാസം 5 നു പലൊറ എന്മെൻ നായരും കുറുമ്പ്രനാട്ടിൽ
എണ്ണപ്പെട്ട ചില ആളുകളു കൂടെ കെടവൂര എഴുന്നള്ളിയടത്ത വന്ന. കുങ്കനു
എഴുത്തുവന്നു കുങ്കനും കെടാവൂരെക്ക പൊകയും ചെയ്തു. കുറുമ്പ്രനാട്ടിൽ
നിന്ന എമ്മെൻനായരെ കൂടവന്ന ആളെ വിവരം വെളയാട്ടെരിരാമെൻ നായരും
പഴെടത്ത കുഞ്ഞി അമ്മതും വാഴൊത്ത ഉണ്ണിക്കിടാവും കൂട ഉണ്ട എന്ന
കെട്ടു. തൊണ്ടൂർ കെളപ്പൻ നമ്പ്യാരും എടന്നടസ്സകുറ്റിൽ നാട്ടകാരും
തമ്പുരാന്റെ കൂട തന്നെ കെടാവൂര പാർക്കുന്നു എന്ന കെട്ടു. കുങ്കനും
എതാൻ ചില ആളുകള കൂട കുറമ്പ്രനാട്ടെക്ക കിയാൻ ഭാവം ഉണ്ട എന്നും
കെട്ടു. കുങ്കൻ ആള കല്പിച്ചി നാട്ടിൽ ഒക്കയും ആള ആക്കി. നാട്ടിൽ കുഴം
ഇട്ട അതിക്കുന്നിന അരികെട്ടിക്കയും പാട്ടം അളപ്പിച്ചി ചെലവ കഴിപ്പിക്കയും
29 ചില്ലാനം ആളെടകൂട ഹൊവളികളിൽ വന്നു പാർക്കയും ചെയ‌്യുന്ന
നാട്ടുകാരെ ഞങ്ങൾ ഇരിക്കിന്നെടത്ത വരുവാൻ ഭാവം ഉള്ളവരെയും
വരുവാൻ മനസ്സ ഉള്ളവരെയും സമ്മതിക്കുന്നുമില്ല. ഇപ്രകാരം അത്രെ
ഇവിടുത്തെ വർത്തമാനം. ഞാൻ എജമാനെൻ അവർകളെ കല്പനക്ക
പ്രെയ്‌ന്നം ചെയ്യെണ്ടതിനും എന്റെ കുഞ്ഞികുട്ടിക്കും എനിക്കും
രക്ഷയിരിക്കെണ്ടതിനും ഇരിപത ആളെ പാർപ്പിച്ചു കൊളെളണമെന്നെല്ലൊ
എജമാനൻ അവർകൾ കല്പിച്ചി പൊയത. എട്ട തൊക്കകാരെയും പന്ത്രണ്ട
വില്ലകാരെയും പാർപ്പിച്ചുകൊണ്ടയിരിക്കുന്നു. മുമ്പെ എജമാനൻ അവർകൾ
നാറാണെൻ പട്ടരെയും അനന്തുന്റെ കൂട 19 ആളെ തൊക്കും കൊടുത്ത
അയച്ചതിൽ എനിക്ക ഒരു ആള തരിക എങ്കിലും ആ ആളെ ഗുണദൊഷം
കൊണ്ട പറക എങ്കിലും ഉണ്ടായിട്ട ഇല്ല. ചാത്തു കുറ്റിയാടിക്ക പൊകുമ്പൊൾ
അനന്തുവും നാരാണെൻ പട്ടരും ആളകളും കുട ഒരുമിച്ചി കുറ്റിയാടിക്ക
പൊയതിന്റെ ശെഷം ആളുകള ഒക്ക ഒളിച്ചുപൊകയും ചെയ്തു. നാരാണെൻ
പട്ടര പാലക്കാട്ടെരിക്ക പൊകുമ്പൊൾ അതിലെ കുട വന്ന എജമാനെൻ
അവർകളൊട കല്പന വാങ്ങി പൊയിരിക്കുമെല്ലൊം. എജമാനെൻമാര
ഇങ്ങൊട്ട വരുവാൻ താമസം ഉണ്ട എന്ന വരികിൽ എനിക്ക സന്നിധാനങ്ങളിൽ
വന്ന കണ്ട സങ്കടം പറഞ്ഞിപൊരണ്ടതിന കല്പന വന്നുവെങ്കിൽ നന്നായി
രുന്നു. ഇപ്പൊൾ ചാത്തുവും ഞാനും ഒന്നായി വർത്ത പുളിഞ്ഞാലിലും
മട്ടിലെത്തും സായ്പു അവർകളെ കണ്ടു കല്പന പ്രകാരം ഒക്കയും ഞങ്ങൾ
നടന്ന പൊരികയും ചെയ്യുന്നു. എല്ലാ കാൎയ്യങ്ങൾക്കും എജമാനെൻ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/211&oldid=201599" എന്ന താളിൽനിന്ന് ശേഖരിച്ചത്