ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 151

കല്പിച്ചു ആ പ്രകാരം ഇ ആളുകളൊട പറഞ്ഞാറെ ഇ മിഥുനമാസം വരെ
ക്കും തെകച്ചു ശെമ്പളം തനല്ലാതെ ഞങ്ങൾ സമ്മതിക്കില്ലാ എന്നും
കർക്കടകമാസം കൂടി തെകഞ്ഞി കഴിഞ്ഞു എന്നും വെക്കാം.
കർക്കടകമാസത്തിലെ സായ്പന്മാര വന്നിട്ട തന്നാലും മതി. അയത
ചെയ‌്യാഞ്ഞാൽ ഞാങ്ങളെ കുഞ്ഞികുട്ടിക്കും ഞാങ്ങൾക്കും സങ്കടമെന്ന
പറഞ്ഞ പാക്കുന്ന മിഥുനമാസം വരക്കും അവർക്ക തിർത്ത കുടുക്കാഞ്ഞാൽ
അവറ ഞാങ്ങൾ പറയുംപ്രകാരം കെഴ്ക്കുമെന്ന തൊനന്നതുമില്ലാ. ആയത
കൊണ്ട ഞാങ്ങളെ എജമാനന്മാർ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട
മിഥുനമാസം വരക്ക ഉള്ള മാസപ്പടിയിൽ തന്നത കഴിച്ച ശെഷം മാസപ്പടി
തരണ്ടതിന ഞങ്ങളെ എജമാനൻന്മാരെ കൃപാകടാക്ഷം ഉണ്ടായി
മഹാരാജശ്രി രിക്കാട്ട സായ്പ അവർകൾക്ക ഒരു കത്ത വരിക
വെണ്ടിയിരിക്കുന്ന ഇപ്പൊൾത്തെ സമയത്ത രണ്ട ദിവസത്തെ
നാലുദിവസത്തെ സമയംമല്ലല്ലൊ. അയതകൊണ്ട ഇവരുടെ മാസപ്പടിയും
കൊടുത്ത ഇവരെ ഞാങ്ങൾക്ക കുട്ടികൊണ്ട പൊകണ്ട എന്നു
എജമാനന്മാരെ കൃപാകടാക്ഷ ഉണ്ടാകവെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം
978 ആമത കർക്കടകമാസം 30 നു എഴുതിയത —

237 A

മഹാരാജശ്രി അസബ്രൊൻ സായ്പ അവർകളെ
സന്നിധാനങ്ങളിലെക്ക ബൊധിപ്പിപ്പാൻ പഴയടത്ത കുഞ്ഞിപക്കർ എഴുതി
കെൾപ്പിക്കുന്ന സങ്കട അർജ്ജി. സായ്പ അവർകളെ കൃപാകടാക്ഷം
ഉണ്ടായിട്ട സായ്പന്മാരെ ഒന്നിച്ച ഞാൻ പാളയത്തിന്റെ കുട നടന്ന
കൂരമ്പ്രനാട്ട വന്നാറെ എന്റെ വസ്തുമുതൽ ഒക്കെയും നൊക്കി എന്റെ
പൊറയിൽ തന്നെ പാർക്കാൻ തക്കവണ്ണവും കുമ്പഞ്ഞിയിലെ
കൃപാകടാക്ഷത്തൊടകൂട പാരവദ്യവും അക്കി തന്ന എന്റെ കാൎയ്യങ്ങൾ
ഒക്കെയും കപ്പിത്താൻ പാട്ടസ്സൻ സായ്പ അവർകളൊട പറഞ്ഞിരിക്കുന്ന
എന്നും എനി ഇവിട വല്ല വർത്തമാനങ്ങൾ ഉണ്ടായാൽ സായ്പ അവർകൾക്ക
എഴുതി അറിയിക്കണമെന്നും കല്പിച്ചവെച്ച രക്ഷിച്ചിട്ടുള്ളത, സായ്പ
അവർകളെയും വലിയ സായ്പ അവർകളെയും കൃപാകടാക്ഷം
കൊണ്ടുതന്നെ അല്ലൊ ആകുന്നത. അന്ന കല്പിച്ച എന്ന മാനത്തൊട
നിന്നിപൊയപ്രകാരം തന്നെ ഇകഴിഞ്ഞ മിഥുനമാസത്തൊളവും നിന്ന
പൊനു. കർക്കടകമാസം 22-നു നികിതി ഉകൎയ്യയും കൊണ്ടചാലയിൽ
കച്ചെരിയിൽ ചെന്നപ്പോൾ ഒരു കുറ്റവുമില്ലാതെ പാട്ടസ്സൻ സായ്പ
അവർകൾ കല്പിച്ചി എന്ന്യ പിടിച്ച ചെങ്ങലെയിൽ ആക്കി പാറാവിൽ
വെച്ചിയിരിക്കുന്നു. എന്ത കുറ്റം ചെയ്തയിരിക്കുന്ന എന്നും എന്ത
കാൎയ്യത്തിന്ന എന്നും ഒന്നു പറയുന്നതുമില്ല. ബഹുമാനപ്പെട്ട കുമ്പെഞ്ഞിയെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/217&oldid=201608" എന്ന താളിൽനിന്ന് ശേഖരിച്ചത്