ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 പഴശ്ശി രേഖകൾ

സങ്കടം. ഈ മാസം 11 -നു കാലത്തെ തൊണ്ടൂർ നാട്ടിൽ ഉള്ള ഒരു കുടിയാന
എല്പിചികൊണ്ട പുത്തൻ വീട്ടിൽ ഒതെനെൻ നമ്പ്യാരും ചെരെൻ
നമ്പ്യായരും കൂടി പാറാവിൽ വെച്ചിരിക്കുന്നു. ആയവസ്ഥ ഞാൻ കെട്ട
ഉടനെ ഞാൻ കുംമ്പഞ്ഞിമുദ്രക്കാരെയും കൂട്ടി മെൽ എഴുതിയ
ഒതെനെനമ്പ്യാരെ വിട്ടിൽ ചെന്ന എന്ത സംഗതിക്ക ആകുന്നു കുംമ്പഞ്ഞിക്ക
നികിതിയും എടുത്ത തരുന്ന കുടിയാന പാറാവിൽ വെച്ചത എന്നു ചൊതിച്ചു.
ആ വിട്ടിൽ കയരുവാൻ ഭാവിച്ച സമയത്ത എന്റെ പിരടി പിടിച്ചി തള്ളി
എറക്കി. അവരെ വെടിക്ക ഭാവിച്ചിനിന്നിരിക്കുന്നു. എന്നതിന്റെ ശെഷം
കുംമ്പഞ്ഞിയിൽ നിന്നകല്പിച്ചി ആക്കിയ മുദ്രക്കാര മെൽ എഴുതിയ ഒതെനെ
നമ്പ്യായാരൊടു ചെരെൻ നമ്പ്യാരൊടും ചൊതിച്ചു. കുംമ്പഞ്ഞിയിൽ
വിശ്വസിച്ചി നിന്ന കുടിയാന ഞാങ്ങളെ പക്കൽ തരെണം എന്ന പറഞ്ഞാരെ
യും അവരെയും കയറുവാൻ സമ്മതിക്കാതെ അവരൊട വെടിക്ക തക്കവണ്ണം
ഭാവിച്ചിരിക്കുന്നു. സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട അവന
പാറാവിൽ നിന്നു കിഴിച്ചതന്നു എങ്കിൽ നന്നായിരുന്നു. അയത അല്ലാ ഞാൻ
അവന എത ദിക്കിൽ ആകുന്നു കൊടുത്ത അയക്കുന്നു എന്ന
അറിയായ്‌കൊണ്ട അത്രെ ഇപ്രകാരം എഴുതിയത. അയത ചെയ‌്യാഞ്ഞാൽ
എനിക്കും എന്റെ കുഞ്ഞികുട്ടികൾക്കും വളരെ സങ്കടം ആയിരിക്കുന്നു.
കൃപകടാക്ഷം ഉണ്ടായിട്ട രക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 979
ആമത കന്നിമാസം 11 -നു എഴുതിയത —

241 A

മഹാരാജശ്രി അസ്സബ്രൊസായ്പു അവർകളെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ കുറ്റിയാടി പുത്തൻ വീട്ടിൽ കണ്ടെൻ നായരും
ചെട്ടിയാകണ്ടിമൊതിയനും കൂടി എഴുതിയത. എന്നാൽ ഈ മാസം 10-നു
രാത്രിയിൽ കൊട്ടക്ക ഒരു നാഴിക വഴി പടിഞ്ഞാറ മെലൊടൊൻ
കുഞ്ഞിക്കുട്ടിയും ചെങ്ങൊട്ടെരി കെളപ്പനും വന്ന ചെട്ടിയാക്കണ്ടിന്റെ
പിടികയും മെൽ എഴുതിയ മൊതിയെന്റെ ചെട്ടിയാകണ്ടി എന്ന പിടികയും
ചെറിയ മൊതിയന്റെ പനയുള്ളകണ്ടി എന്ന പിടികയും ഒരു തിയ‌്യ കുടിയും
കൊട്ടക്ക മൂന്നു നാഴികവഴി പടിഞ്ഞാറ പാർത്ത മാപ്പളപിടികയും ഒരു
തിയ‌്യകുടിയും ചുട്ടകളകയും ചെയ്തു. ചില കുടിയാന്മാര ഒക്കയും
കുഞ്ഞികുട്ടിനയും കൂട്ടി കടുത്തനാട്ടെക്ക കടന്നുപൊകയും ചെയ്തു.
നാട്ടിലെ ഉള്ള നെല്ല ഒരു കുടിയാൻ കൊഴിതു എന്ന വരികിൽ അവനെ
വെട്ടികളയുന്ന ഉണ്ട എന്ന പറഞ്ഞു നെല്ല വിരൊധിച്ചിരിക്കുന്നു. എന്നതിന്റെ
ശെഷം കുടിയാന്മാര ഞാങ്ങളൊടവന്ന വർത്തമാനം പറഞ്ഞാരെ നെല്ല
കൊഴിവാൻ തക്കവണ്ണവും അവിട ഒന്നു ഉണ്ട എന്നുവരികിൽ കൊട്ടയിൽ
സായ്പു അവർകളെ കെൾപ്പിച്ചി കൊൾക്കാരെയു കൂട്ടി ശിപ്പായിമാരെയും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/222&oldid=201615" എന്ന താളിൽനിന്ന് ശേഖരിച്ചത്