ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 പഴശ്ശി രേഖകൾ

ചെയ‌്യു എന്ന നിശ്ചയമാക്കിയിരിക്കെണ്ടതിന ഈ പരസ്സ്യം എഴുതിയത.
എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 8-നു ക്ക ഇങ്കിരിസ്സ കൊല്ലം
1803 ആമത നവെമ്പ്രമാസം 22-നു എഴുതിയത —

248 A

മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെന്മാരെ മെൽ സെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾക്ക കൊട്ടെയത്ത മാളിയതായത്ത ചെറിയ‌്യ രാജാക്കന്മാര
ഇരിവക്കു സെലാം. എന്നാൽ ഇ മാസം 7 നു എഴുതിയ കത്ത 9 നു
പതിറ്റടിയാകുംമ്പൊൾ എത്തി വാഴിച്ചവസ്ഥകൾ മനസ്സിൽ ആകയും
ചെയ്തു. സായ്പു അവർകളുടെ കഴിയൊപ്പ കാണുകകൊണ്ടും ഞാങ്ങൾക്ക
സന്തൊഷമാകയും ചെയ്തു. ആയവസ്ഥകൊണ്ട സായ്പു അവർകളെ
അടുക്ക വരാമെന്ന വിശ്വസിച്ചപ്രകാരം മക്കി വെങ്ങാട്ടൊളം വരണമെന്നും
നാം യാത്ര പൊറപ്പട്ട അവിട എത്തി ഒന്നിച്ച വരാമെന്നും യാത്ര പൊറപ്പട്ട
പ്രകാരം മക്കിക്ക എഴുതിറ്റും ഉണ്ട. ആ എഴുത്ത സായ്പു അവർകളെ
അടുക്ക എത്തുമെല്ലൊ. മക്കി വെങ്ങാട്ട എത്തിയ വർത്തമാനം എത്തുവാൻ
നാം താമസിച്ചിരിക്കുന്നു. വിശെഷിച്ചി അപെക്ഷ ആയിട്ടുള്ള കാര്യംകൊണ്ട
ഇതിനമുമ്പെ എഴുതിയ മറുപടിയിൽ അപെക്ഷിച്ചിട്ടും ഉണ്ടല്ലൊ. എല്ലാ
കാര്യത്തിനും കൃപകടാക്ഷം ഉണ്ടായിട്ട രെക്ഷിച്ചുകൊൾകയും
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 9-നു ക്ക
ഇങ്കരിയസ്സ കൊല്ലം 1803 ആമത നവെമ്പ്രമാസം 22-നു തലച്ചെരിക്കവന്ന
പെർപ്പ എഴുതിയത—

249 A

ചൊയ്വക്കാരെൻ മക്കി കണ്ടു കാര്യമെന്നാൽ മഹാരാജശ്രി
മന്ത്രസൊർ സായ്പു അവർകളെ കത്തുംകൊണ്ട മൊതിയെൻ 9-നു അകത്ത
ആറ അടിയാകുംമ്പൊൾ ചവച്ചെരി എത്തി. അന്നെരം തന്നെ ചെറിയ
തമ്പുരാന്മാര ഇരിക്കുന്നടത്ത കൊടുത്തയച്ചിരിക്കുന്നു. അവിടെക്ക
എഴുതിവന്നതിന്ന അവിടന്ന തന്നെ ഉത്തരം എഴുതി വരണ്ടതിന അത്ത്രെ
മൊതിന ഇവിട താമസിപ്പിച്ചത ആകുന്നു. ഇന്നുതന്നെ ഉത്തരവും കൊടുത്ത
മൊതിയെന യാത്രയാക്കുകയും ചെയ‌്യാം. ഇതിമുന്നെ ചെറിയ തമ്പിരാൻ
എഴുതിയതും ഞാൻ എഴുതിയതും അവിട എത്തുമെല്ലൊ മക്കി വെകം
എത്തണം. മഹാരാജശ്രി മന്ത്രസൊർസായ്പു അവർകളെ കൃപ ഉണ്ടായിട്ട
അഞ്ചരക്കണ്ടിലൊ കൊട്ടയത്തൊ ഒരു സഖായം ഉണ്ടാവാൻ ഭാഗ്യം
ഉണ്ടായിവന്നുവെങ്കിൽ മുമ്പെ മക്കി വന്നു കണ്ടു പറഞ്ഞ നാൾ തെറ്റാതെ
ഒരു ആള എങ്കിലും കൊണ്ടക്കാണിക്കാം. നെര കാര്യം നടന്നാല പിന്ന നിന്ന
വിജാരിപ്പാൻ വഴിയാകുമെല്ലൊ. എന്റെ ബുദ്ധിപൊരാതെ ഞാൻ എഴുതി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/226&oldid=201622" എന്ന താളിൽനിന്ന് ശേഖരിച്ചത്