ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 പഴശ്ശി രേഖകൾ

ക്ക ഇങ്കരിയസ്സ കൊല്ലം 1803 ആമത നവെമ്പ്രമാസം 24-നു തലച്ചെരിക്ക
വന്നത —

252 A

മഹാരാജശ്രി ഞങ്ങളെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകൾക്ക നാരാണെൻ പട്ടരും തെനമങ്ങലവൻ അനന്തനും
കൂടി എഴുതി ബൊധിപ്പിക്കുന്നത. എജമാനെൻ അവർകളൊട
കൊഴിക്കൊട്ടന്ന കല്പനയും വാങ്ങി പൊന്നതിന്റെ ശെഷം
വർത്തമാനത്തിന്ന ഒക്കയും ഈ മാസം 28 നു എഴുതി കടുത്തനാട്ട നിന്ന
സന്നിധാനങ്ങളിലെക്ക എഴുതി ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. ഞാങ്ങള ചുരം
കയരുന്നന്ന വെച്ചിട്ട എടച്ചന കുങ്കനും ആളുകളും കൂടി കുറ്റിയാടി
ചുരത്തിലും എലചുരത്തിലും പതിനിന്ന അവസ്ഥ ഞാങ്ങൾ ഗ്രഹിച്ചാരെ
കാട്ടിൽകൂടി മൂന്ന ദിവസം പാർത്ത 26 നു ചുരം കയരി തൊണ്ടൂർനാട്ടിൽ
എത്തുകയും ചെയ്തു. എജമാനെൻ അവർകൾ എഴുതി തന്ന കത്ത രാജശ്രി
പുളിഞ്ഞാൽ പാർക്കുന്ന സായ്പു അവർകൾക്ക കൊടുക്കയും ചെയ്തു.
മട്ടിലെത്തെ സായ്പു അവർകൾക്ക കൊടുപ്പാൻ കല്പിച്ച മൂട 29 തെകച്ചി
താമസിയാതെ കൊടുത്ത സായ്പു അവർകളെ കൊണ്ട എഴുത്തും
ഇവിടുത്തെ വർത്തമാനത്തിന്നും എഴുതി. താമസിയാതെ സന്നിധാനങ്ങ
ളിലെക്ക താമസിയാതെ ബൊധിപ്പിക്കുകയും ചെയ്യാം. യിവിട ഉള്ള
കളെളന്മാര മുമ്പെ ഒളിച്ചു നടക്കുന്നതപൊലെ തന്നെ ഇപ്പവും ഒളിച്ചു
നടക്കുന്നു. സ്ഥിരമായിട്ട ഒരെടത്തിലും ഇരിക്കുന്നു ഇല്ല. വൊളിസ്സ
എജമാനെൻ അവർകൾ മഹാരാജശ്രി രിക്കാട്ടസായ്പു അവർകളെ പരസ്സ്യ
ഞാങ്ങളെ പക്കൽ തന്നത എല്ലാ ഹൊവളികളിലും 28 നു കൊടുത്തയച്ചിരി
ക്കുന്നു. എല്ലാ കാർയ്യത്തിന്നും എജമാനെൻ അവർകളെ കൃപാകടാക്ഷം
ഞങ്ങളൊട വെണം എന്ന വെച്ചി എല്ലാ നെരവും അപെക്ഷിച്ചു കൊണ്ട
താങ്ങളാൽ ആകുന്ന പ്രയ്‌ന്നം....

253 A

മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെൻമാരെ മെൽ സെനാപതി കർണ്ണൽ മന്ത്രസൊർ സായ്പു
അവർകൾക്ക കൊട്ടെത്ത മാളിയത്താഴത്ത കൊവിലകത്ത ചെറിയ
രാജാക്കെൻമാര ഇരിവരും സെലാം. സായ്പു അവർകളെ കൃപകടാക്ഷം
ഉണ്ടായിട്ട ഈ മാസം 3 നു എഴുതിയ കത്ത ഇവിട എത്തി. വാഴിച്ചി
വർത്തമാനം വഴിപൊല മനസ്സിൽ ആകയും ചെയ്തു. ഞാങ്ങൾ
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുംമ്പഞ്ഞിലെക്ക ഇത്രെയൊടമായിട്ടും ഒരു
ദ്രൊഹം വിജാരിക്ക എങ്കിലും ഒന്നനടക്ക എങ്കിലും ഉണ്ടായിട്ടും ഇല്ലല്ലൊ.
അങ്ങനെ ഇരിക്കുന്ന ഞാങ്ങൾ ഞാങ്ങളെ ഗ്രഹപ്പിഴ ഉടെ ശക്തികൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/228&oldid=201625" എന്ന താളിൽനിന്ന് ശേഖരിച്ചത്