ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാക്യവിചാരസൂചനകൾ
ഏ പി ആൻഡ്രൂസ്കുട്ടി

പഴശ്ശിരേഖകൾ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ടവയാണ്.
പരസ്യങ്ങൾക്കും എഴുത്തുകുത്തുകൾക്കും ഉപയോഗിച്ചിരുന്ന മലയാള
ഗദ്യമാതൃകകളായി ഇവയെ കണക്കാക്കാം. വ്യാവഹാരിക ഭാഷയെത്തന്നെ
സംസ്കരിച്ച് ശക്തമായൊരു ഔദ്യോഗിക ഗദ്യസരണി ഉണ്ടാവുന്നതിന്റെ
ലക്ഷണങ്ങൾ ഇതിൽ കാണാം. ഉത്തരമലബാറിലെ നാടുവാഴികളും അധികാരികളും
തലശ്ശേരിയിലെ ബ്രിട്ടീഷ് പ്രതിനിധിയുമായി നടത്തിയ കത്തിടപാടുകൾ അടങ്ങിയ
തലശ്ശേരി രേഖകൾ മലയാള ഗദ്യത്തിന്റെ ആധുനികീകരണത്തിന്റെയും
വികാസത്തിന്റെയും ലക്ഷണങ്ങൾ വെളിപ്പെടുത്തുന്നവയാണ്.

ലിഖിതഭാഷയുടെ വാക്യഘടന വ്യാവഹരിക ഭാഷയുടെ വാക്യഘടനയിൽ
നിന്നു ഭിന്നമായിരിക്കും. വിവിധതരം വാക്യങ്ങളുടെ വിന്യാസഭേദമാണ് ഒരളവുവരെ
ഗദ്യശൈലീഭേദങ്ങൾ ഉണ്ടാക്കുന്നത്. തലശ്ശേരി രേഖകളിലെ വാക്യങ്ങൾ
മലയാളത്തിലെ ഔപചാരിക ഭാഷാസ്വരൂപങ്ങളിൽ കണ്ടുവരുന്നതുപോലെ അത്ര
ദീർഘവും ക്ലിഷ്ടവുമാണെന്നു പറയുക വയ്യ. സ്വനിമ രൂപിമ അപഗ്രഥനം
പദസൂചികയുടെ അടിസ്ഥാനത്തിൽ ആണല്ലോ നടക്കുന്നത്. എന്നാൽ ലിഖിത
ഭാഷാ രൂപത്തിൽ കണ്ടെത്താവുന്ന വാക്യരൂപങ്ങളെ അപഗ്രഥിക്കുമ്പോഴാണ്
ഔപചാരിക മലയാള വാക്യങ്ങളുടെ 'സങ്കീർണ്ണത' പൂർണ്ണമായും വെളിവാകുക.

ഒറ്റനോട്ടത്തിൽ പഴശ്ശി രേഖകളിലെ രൂപിമഭേദങ്ങൾ ശ്രദ്ധയിൽപെടുന്നു.
പഴശ്ശിൽക്ക (പഴശ്ശിയിലേക്ക്). അവർകളെ (അവർകളുടെ), കൊണ്ടായി (കൊണ്ടാണ്)
തുടങ്ങിയവ ഉദാഹരണങ്ങൾ. പദസംഹിതരചനകളെപ്പറ്റിയുള്ള പൂർണ്ണമായ വിവരം
വാക്യഘടനാ വിശകലനത്തിന് അനുപേക്ഷണീയമാണ്. എത്തിട്ടും (എത്തിയിട്ടും),
കെട്ടതിർത്ത (കേട്ടുതീർത്ത്) തുടങ്ങിയ ഉദാഹരണങ്ങളിൽ കാണുന്നതുപോലെ
യുള്ള സംലയന ഭാഷാരൂപങ്ങൾ വേർതിരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്.
ഭാഷാഭേദരുപങ്ങളുടെ പഠനം, പദ്യരൂപത്തിലെന്നപോലെ ഗദ്യരൂപത്തിലും ഉണ്ട്.
തലശ്ശേരി രേഖകളുടെ ലിപ്യങ്കനം സൂക്ഷ്മമായി പരിശോധിച്ച് ദേശ്യഭേദങ്ങളും
ലിപ്യങ്കനഭേദങ്ങളും തമ്മിൽ വേർതിരിച്ച് സർവ്വസമാനത കൈവരുത്തുന്നത്
അപഗ്രഥനത്തെ സഹായിക്കും. വാക്യഘടനാപഗ്രഥനത്തിൽ ഇവയ്ക്ക് കാര്യമായ
പ്രാധാന്യമൊന്നുമില്ലെങ്കിലും ഭാഷാ സ്വരൂപത്തെപ്പറ്റിയുള്ള പൊതുവായ
പഠനത്തിന് അവ കണ്ടെത്തുകതന്നെ വേണം. കേവല പദങ്ങളുടെയും സമസ്ത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/37&oldid=201278" എന്ന താളിൽനിന്ന് ശേഖരിച്ചത്