ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശിസമരങ്ങളുടെ നിഴലും വെളിച്ചവും

ജോസഫ് സ്കറിയാ

ഭരണാധികാരിയായ കലാപകാരിയും കലാപകാരിയായ ഭരണാധികാരി
യുമായി കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രതിഷ്ഠനേടിയ
കോട്ടയത്തു കേരളവർമ്മ പഴശ്ശിരാജാ ഒരു ദശകത്തിലധികം ഉത്തരമലബാറിൽ
കലാപങ്ങൾക്കു നേതൃത്വം നല്കി. 1790-ൽ പഴശ്ശിരാജാ കോട്ടയത്തിന്റെ
അധികാരമേറ്റെടുത്തു. ഈ വർഷം തന്നെ ടിപ്പു ഇംഗ്ലീഷുകാർക്കെതിരേ നടത്തിയ
ആക്രമണത്തെ ഇംഗ്ലീഷുകാർക്കൊപ്പം നിന്നു നേരിട്ട്, ടിപ്പുവിന്റെ സൈന്യത്തെ
തുരത്തിയോടിച്ചു. 1792ലെ കരാറനുസരിച്ച് മലബാർ വീണ്ടും കമ്പനിയുടെ
അധീനതയിലായി. 1793-ൽ കമ്പനിക്കെതിരെ സമരപരിപാടികളാരംഭിച്ചു. 1796 മുതൽ
1805 വരെയായിരുന്നു പ്രക്ഷോഭണം ശക്തിയാർജ്ജിച്ചു നിന്നത്. 1797-ൽ
പഴശ്ശിരാജാവുമായി ഇംഗ്ലീഷുകാർ ഒരു കരാറിലെത്തിയതായും ഇടക്കാലത്തേയ്ക്കു
ചില വ്യവസ്ഥകൾക്കു വഴങ്ങി പഴശ്ശി സമാധാനത്തിൽ കഴിഞ്ഞതായുംരണ്ടു
ചരിത്രകാരന്മാർ (ശ്രീധരമേനോൻ, ഗോപാലകൃഷ്ണൻ) രേഖപ്പെടുത്തിക്കാണുന്നു.
എന്നാൽ 1797-നും 1799-നും ഇടയ്ക്കുള്ള പഴശ്ശിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്
ഇവർ മൗനം ദീക്ഷിക്കുന്നു. കമ്പനിയുമായി സന്ധിയൊപ്പിട്ടതിന്നുശേഷം 1800 വരെ
മൂന്നു വർഷത്തോളം പഴശ്ശിയുടെ പ്രവർത്തനങ്ങളെപ്പറ്റി രേഖകളിൽ നിന്നു
കാര്യമായൊന്നും ഗ്രഹിക്കുവാൻ കഴിയുന്നില്ല എന്നു മറ്റൊരു ചരിത്രകാരനും
(കുറുപ്പ് 1980) രേഖപ്പെടുത്തിയിട്ടുണ്ട്. മേൽ പറഞ്ഞ ചരിത്രകാരന്മാരുടെ
നിഗമനങ്ങൾ പുനഃപരിശോധന അർഹിക്കുന്നു.

അനീതിപരവും അനിയന്ത്രിതവുമായ നികുതിവ്യവസ്ഥകളും വയനാടിനെ
സംബന്ധിച്ച അധികാര അസ്ഥിരതയുമാണ് പഴശ്ശിസമരങ്ങളുടെ
പ്രധാനകാരണങ്ങളായി പറയുന്നത്. ആദ്യകാലത്തു ബ്രിട്ടീഷ് സൗഹൃദത്തിലുറച്ചു
നിന്ന് മൈസൂറിലെ ഹൈദറിനും ടിപ്പുവിനുമെതിരെ പൊരുതിയ പഴശ്ശിക്ക് കമ്പനി
ഭരണാധികാരികളിൽ നിന്നു നേരിടേണ്ടി വന്ന തിക്തമായ അനുഭവങ്ങൾ ആർക്കു
വിസ്മരിക്കാനാവും! കൊ. വ. 972 മകരം 6-ന് പഴശ്ശിയുടെകാര്യക്കാരൻ കമ്പനിക്ക്
എഴുതിയ കത്തിന്റെ ഒരു ഭാഗം വിശദീകരണമർഹിക്കുന്നു.

"എന്നാൽ ഇങ്കിരിയസ്സ കുമ്പഞ്ഞീലെക്ക വലുതായിട്ടുള്ള തലച്ചെരി
കൊട്ടക്ക ടീപ്പുവിന്റെ ആള വന്ന വെടിവെച്ചത തലച്ചെരിക്കൊട്ട പിടിപ്പാൻ ആയ
സമയത്ത കൊട്ടെത്ത തമ്പുരാൻ ബലമായി നിന്ന ആള കൊട്ടെത്തന്ന കടത്തി
കുമ്പഞ്ഞിക്ക ഉപകാരം ചെയ്ത കൊട്ട രക്ഷിച്ചുവെല്ലൊ."

പള്ളിപൊളിച്ചതും മാപ്പിളമാരെ കൊലചെയ്തതും

കോട്ടയത്തുനിന്ന് മണത്തണ കാടുകളിലേയ്ക്കുനീങ്ങിയ പഴശ്ശിമണത്തണ
തന്റെ പ്രധാന കേന്ദ്രമാക്കി. മണത്തണയിലേയ്ക്കുള്ള പഴശ്ശിയുടെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/39&oldid=201282" എന്ന താളിൽനിന്ന് ശേഖരിച്ചത്