ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

l

നൽകുന്നു. കുടക്ക് ഹാലെരി വീരരാജേന്ദ്രന്റെ കത്തുകളും ഇപ്രകാരമുള്ള
വിശദീകരണങ്ങളടങ്ങുന്നവയാണ്.

കണ്ണൂർ ആദിരാജബീയുടെ പ്രജകളായ മാപ്പിളമാർ ടിപ്പുവിന്റെ
സങ്കേതത്തിൽ പോയി സൗഹാർദം സ്ഥാപിക്കുന്നു. പട്ടണത്തിലെത്തിയ ടിപ്പു
കാകനക്കോട്ടയ്ക്കു വഴി നന്നാക്കാൻ ശ്രമിക്കുന്നു. ശാമയ്യൻ നൂറു കാമാട്ടി (Pioneer
= വഴി നന്നാക്കുന്നവൻ) കളെയും കൂട്ടി വഴി നന്നാക്കിത്തുടങ്ങി. ഹെക്കടദേവന്റെ
കോട്ടയ്ക്കപ്പുറമുള്ള 'സിങ്കമാരനഹള്ളി' എന്ന ഗ്രാമം വരെ നന്നാക്കി. അവിടെനിന്നു
കാകനക്കോട്ടയിലേക്കു വഴിവെട്ടിക്കൊണ്ടിരിക്കുന്നു. പഴശ്ശിയും എമ്മൻ നായരും
അവിടെ എത്തിയിരുന്നു. ടിപ്പു പട്ടണത്തിൽ നിന്നും പുറപ്പെട്ട് ഡിസംബർ 30 ന്
കാകനക്കോട്ടയിൽ വരും. വിവരങ്ങളറിയാൻ താൻ പറഞ്ഞയച്ചവരിൽഒരുവൻ
കോട്ടയത്ത് ഒരു ദിക്കിലുണ്ട്. മറെറാരുവൻ ഇവിടെയെത്തി വിവരം പറഞ്ഞു.
വേറൊരാൾ ശകനിപുരത്തുണ്ട്. ശകനിപുരത്തും വഴിനന്നാക്കുന്നെന്ന് അറിഞ്ഞു.
ടിപ്പു കാകനക്കോട്ടയ്ക്കു വരുന്നുണ്ടോ, ശകനിപുരത്തു വഴിനന്നാക്കുന്നുണ്ടോ,
ഇതൊക്കെ അറിഞ്ഞുവരാൻ ഒരാളെ അയച്ചു. അയാൾ തിരികെ എത്തിയാലുടൻ
വിവരം അറിയിക്കാം എന്നിങ്ങനെയാണ് 972 ധനു 18ന് വീരരാജേന്ദ്രരാജൻ എഴുതിയ
കത്തിലെ വിവരങ്ങൾ, ധനു 25 ന് എഴുതിയ കത്ത് ടിപ്പുവിന്റെ തന്ത്രപരമായ
നീക്കത്തെക്കുറിച്ചാണ്.

വലിയ പട്ടണത്തെ കില്ലദാരൻ കുടകു നാട്ടിൽ എത്രയാളെ കൂട്ടിയിട്ടുണ്ട് ?
അവിടെത്ര പാറാവുണ്ട്? തലശ്ശേരിയിൽ എത്ര പട്ടാളമുണ്ട്? കണ്ണൂരിലെത്ര പട്ടാള
മുണ്ട്? എന്നൊക്കെ നോക്കിവരാൻ ഒരു പട്ടരെ അയച്ചു.പട്ടര് കുടക് നാട്ടിലെ പാറാവു
കടന്ന് വീരരാജേന്ദ്ര വേട്ടയിലെത്തി. പട്ടരെ പിടിച്ചു പേടിപ്പിച്ചപ്പോൾ മേൽ പറഞ്ഞ
പോലെ നോക്കിവരാൻ പറഞ്ഞയച്ചതാണെന്നു പറഞ്ഞു.

വീരരാജേന്ദ്രനു ക്രിസ്റ്റഫർ പീലി എഴുതിയ മറുപടിയിൽ ചകലാസും
(Europe woolen cloth, chiefly Scarlet-Gundert)വെടിയുപ്പും കുറവായതിനാൽ നൽകാൻ
കഴിയുന്നില്ലെന്നും കള്ളപ്പട്ടരെ തടവിലിടുക എന്നും കാണുന്നു. ടിപ്പുവും പഴശ്ശിയും
തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആദിരാജബീബിയുടെ നീക്കങ്ങളെക്കുറിച്ചുമുള്ള
പരാമർശങ്ങളുണ്ട്.

നികുതി

മൈസൂരാധിപത്യത്തിലും കമ്പനിയുടെ ആധിപത്യത്തിലും കഠിനവും
കർശനവുമായ നികുതി വ്യവസ്ഥയ്ക്കു വിധേയമായിരുന്നു കോട്ടയം. കൊ.വ 972
വൃശ്ചികം 19 ന് കടത്തനാട്ടു പൊർള്ളാതിരി ഗോദവർമ്മ എഴുതിയ കത്തുകാണുക.
പ്രാദേശികാധികാരികൾക്ക് ഭരണകൂടത്തോട് താൽപര്യം വർദ്ധിക്കാൻ ജാഗീർ
നൽകുന്ന രീതിയും ടിപ്പുവിനുണ്ടായിരുന്നു. കമ്പനിയുടെ നികുതിപിരിവിന്റെ
സ്വഭാവം വ്യക്തമാക്കുന്നവയാണ് കൊ.വ 972 ധനു 16, ധനു 17 തീയതികളിലെ
കത്തുകൾ.

"972 ആമതില ഒന്നാം ഗഡു ഇവിടെക്ക ബൊധിപ്പിക്കാറായിരുന്നതുകൊണ്ട
ഈ മുതല ഒക്കയും കൊടുത്തയപ്പാനായിട്ട തങ്ങളൊടു ചൊതിക്കെണ്ടതിന നമുക്ക
ആവിശ്യം വന്നതുകൊണ്ട നമുക്ക വളരെ സങ്കടമായിരിക്കുന്നു." (കൊ.വ.1972 ധനു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/52&oldid=201309" എന്ന താളിൽനിന്ന് ശേഖരിച്ചത്