ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ

(തലശ്ശേരി രേഖകൾ വാല്യം 4 & 12)

1. A

എല്ലാവരെയും രെക്ഷിപ്പാനായിട്ട പഴശ്ശിൽക്ക എത്തിട്ടും ഉണ്ട.
അയതകൊണ്ട പല ആളുകളെ അന്യായങ്ങളും മറ്റും പല കാര്യങ്ങളും
പറവാൻ ഉണ്ടെങ്കിൽ ദിവാൻ കച്ചെരിയും പൗജദാർ കച്ചെരിയും ഒന്നിച്ച
കൊണ്ടവന്നിരിക്കുന്നു. എന്നാൽ ആവിലാദി സങ്കടങ്ങൾ ഒക്കെയും ഉള്ള
വറക്ക ഉടനെ കെട്ടതിർത്ത കൊടുക്കയും ആം. വിശെഷിച്ച കുടികൾ
എല്ലാവരും താന്താന്റെ വിടുകളിൽ വന്നു സുഖമായി കുടിയിരുന്ന
കൊള്ളുകയും വെണം. ശെഷം മുമ്പെ വ്യാപാരം ചെയ്തവര ഇപ്പൊൾ പിടിക
അടച്ചത മുമ്പിലെത്തെ പ്രകാരം പിടിക തൊറന്നു വ്യാപാരം ചെയ്യ
കൊള്ളുകയും വെണം. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 13 നുക്ക
ഇങ്കിരിസ്സ കൊല്ലം 1796 ആമത ജുൻ മാസം 23 നു എഴുതിയ പരസ്സ്യ—

2. A

വടക്കെ അധികാരി തലച്ചെരി തുക്കടി സപ്രെന്തെണ്ടെൻ
അവർകളുടെ സന്നിധാനത്തിങ്കലെക്ക തുപ്പായി വാഴിച്ചു കെൾപ്പിക്കെണ്ടും
അവസ്ഥ, പഴവീട്ടിൽചന്തു എഴുത്ത കല്പിച്ചുകൊടുത്തയച്ച കത്ത വാഴിച്ചു
അവസ്ഥയും അറിഞ്ഞു. സായ്പു അവർകളെ അടുക്കെ തലച്ചെരിയിൽ
വന്നു അവിടുന്നു പൊന്നതിൽ പിന്നെ എനിക്ക കൊറയ ദിനമായി.
കൊഴങ്ങിയിരിക്കുന്നു. സായ്പു അവർകൾ പഴശ്ശിക്ക പൊയി എന്നു വെച്ച
ആ വഴിയെ തന്നെ യാത്ര പുറപ്പെട്ടുപൊയി വഴിന്നു ദീനം നന്നയായിറ്റ
പിറ്റെന്നാൾ ദിവസം പടുവിലായി വന്നു. ദീനം കൊണ്ടായി പഴശ്ശിക്ക
വരാഞ്ഞത. സായ്പു അവർകളെ അടുക്ക നിക്കാനും അവിടെ വെണ്ടുന്ന
സാമാനങ്ങൾ ഇങ്ങുന്ന എത്തുന്നത അവിടെ കൊണ്ടന്ന തരാനും ആള
അവിടെ അയക്കയും ചെയ്തു. ദീനം അസാരം ഭെദം വന്നാൽ ഉടനെ സായ്പു
അവർകളെ അടുക്കെ വരികയും ചെയ്യും. ഇപ്പൊയത്തെയിൽ ദീനം പിടിച്ചു
കൊഴങ്ങിപൊയാൽ ഒന്നിന്നു ഉപകാരമായില്ലെന്നു വരുമെല്ലൊ. സായ്പു
അവർകൾ അവിടുന്നു യാത്രയാകും മുമ്പെ ദീനം അസാരം ഭെദം വരുത്തി
എങ്കിലല്ലെ ഒരുമിച്ചു വന്നു കഴിയും. അതുകൊണ്ട ദീനം അസാരം ഭെദമായി
കൂടുമ്പൊൾ അവിടെ വരികയും ചെയ്യാം. ഈ അവസ്ഥകൾ വഴിപൊലെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/67&oldid=201338" എന്ന താളിൽനിന്ന് ശേഖരിച്ചത്