ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 പഴശ്ശി രേഖകൾ

ബൊധിപ്പിക്കയും വെണം. ശെഷം ഇപ്പൊളുത്തെ വർത്തമാനങ്ങൾ ഒക്കെയും
പലതും സായ്പു അവർകളെ ബോധിപ്പിക്കാൻ ഉണ്ട. അത സായ്പു
അവർകളെ അടുക്ക വന്നു ബൊധിപ്പിക്കയും ചെയ‌്യാം. എന്നാൽ കൊല്ലം 971
ആമത മിഥുനമാസം 13 നുക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത ജൂൻമാസം 23
നു എഴുതിയത—

3. A

രാജശ്രി കുറുമ്പനാട്ടും കൊട്ടെയത്തും വിരവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ പിലിസായ്പു അവർകൾ
സെല്ലാം. നാം പഴശ്ശിക്ക അഞ്ചു ദിവസമായിട്ട ആയത. തങ്ങളുടെ ആളുകൾ
ഈ നാട്ടിൽ ഇരിക്കുന്നവർക്കു ഒക്കെയും നിശ്ചയമായി അറിഞ്ഞിരിക്കുന്നു.
അതുകൂടാതെ ഇത്രത്തൊളം ഒന്നു നമ്മുടെ മുമ്പാക വന്നു എത്തിയതും
ഇല്ലല്ലൊ. ഈക്കാര്യം നമുക്ക ബഹുമാനക്കെട എറ്റം ആകുന്നു. അതു
കൊണ്ടു തങ്ങളുടെ കൽപ്പന മാറ്റി നടക്കുന്നത നമുക്ക നിശ്ചയമായി
ആകകൊണ്ട തങ്ങൾക്ക ബൊധിപ്പിക്കയും ചെയ്തു. അതുകൊണ്ട നമ്മുടെ
കാര്യം കൊട്ടെയത്തിൽ ഉള്ളവര രക്ഷിപ്പാൻനായിട്ടും തങ്ങളുടെ നികിതി
പണത്തിന്നു സഹായത്തിനായിട്ടും ആകുന്നത തങ്ങക്ക തന്നെ നിശ്ചയ
മായിരിക്കുന്നു. അതു ഒക്കെയും അന്ന്യെഷിക്കുംമ്പൊൾ വിധൊധം ഒട്ടുംയില്ലാ
യികകൊണ്ടു നാം എറെ പ്രസാദമായിരിക്കുന്നു. ശെഷം കൊട്ടയത്തിൽ
നികിതി പിരിക്കുന്ന കാര്യക്കാരനും മറ്റു ഉള്ള പ്രവൃത്തിക്കാരെന്മാരും
മിഥുനമാസം 18 നു മണത്തണയിൽ നമുക്ക എതിരെപ്പാൻ നിശ്ചയമായി
വെണ്ടിയിരിക്കുന്നു. അതുകൊണ്ടു തങ്ങളുടെ ദൈയാവ ഉണ്ടായി തങ്ങൾ
അപ്രകാരം ഉള്ള കല്പന അവർക്ക കൊടുക്കും എന്ന നാം ആഗ്രഹിച്ചി
രിക്കുന്നു. ശെഷം തങ്ങളുടെ കാര്യത്തിന്നു നമ്മാൽ ആകുന്ന സഹായം
ഉള്ളത. എല്ലാപ്പൊയും അവസരം ഒക്കെയും കൊടുക്കെണ്ടതിന വളര
പ്രസാദംമായിരിക്കുന്നു. തങ്ങളുടെയും നമ്മുടെയും പ്രെയ്‌ന്നം ചെയ്തനാട്ടിലെ
സുഖം വരുത്തെണ്ടതിന നാം അപെക്ഷിക്കുന്നത. ഒന്നിച്ചി നടപ്പാൻ
തങ്ങൾക്കപ്രസാദകെട ഉണ്ടായിവരുമെന്ന നമുക്ക തൊന്നുന്നതുംമില്ല.
ആവണ്ണം ചെയ്താൽ കപ്പം ഒപ്പിച്ച കൊടുക്കെണ്ടതിനെ സംശയം കൂടാതെ
പിരിഞ്ഞി വരികയും ചെയ്യും. ആയത തങ്ങൾക്ക ബഹുമാനം വർദ്ധിച്ചിരി
ക്കയും ബഹുമാനപ്പെട്ട കുംബഞ്ഞിലെക്ക ബൊധം ഉണ്ടായി വരികയും
ചെയ്യും. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 15 നു ക്ക ഇങ്കിരിസ്സകൊല്ലം
1796 ആമത ജൂൻമാസം 25 നു എഴുതിയത—

4 A

രാം വെങ്ങാട്ടിൽ ഇരുന്ന സമയത്ത പഴശ്ശിക്ക യാത്ര പൊറപ്പെടുവാൻ
തൊടങ്ങി എന്ന താൻ പറഞ്ഞയക്കയും ചെയ്തു. നാം പഴശ്ശിൽ എത്തിയപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/68&oldid=201340" എന്ന താളിൽനിന്ന് ശേഖരിച്ചത്