ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 പഴശ്ശി രേഖകൾ

കാരിയക്കാര പറഞ്ഞ പ്രകാരവും ഒക്കയും കാര്യക്കാരെ മുമ്പാക ഞാങ്ങള
സായ്പുപു അവർകളെ ബൊധിപ്പിച്ചാറെ ഈ പറഞ്ഞ പ്രകാരം തന്നെ ഒക്കയും
സമ്മതിച്ചു തന്നില്ല എങ്കിൽ നിങ്ങൾ ഇവിടെ വന്നാൽ ഞാൻ നിർത്ത
തരാമെന്നും സുബ്ബൻപട്ടരകാരിയക്കാരെ മുമ്പാകതന്നെ സായ്പു അവർകൾ
ഞാങ്ങളൊട കൽപ്പിച്ചാറെ ഇപ്പറഞ്ഞതിന്ന എറക്കുറവ വരികയില്ല എന്ന
കാരിയക്കാര പറഞ്ഞ ഞാങ്ങള എല്ലാവരും യാത്രപറഞ്ഞ കടത്തനാട്ടെക്ക
വന്നതിന്റെ ശെഷം കാര്യങ്ങൾ ഒന്നും പറഞ്ഞ പ്രകാരം സമ്മതിച്ച
തരായ്കകൊണ്ട രണ്ടാമത ഞാങ്ങള കൊഴിക്കൊട്ട ചെല്ലുമ്പൊൾ
ബഹുമാനപ്പെട്ട ഡങ്കിൽ സായ്പു അവർകളും ബാഡം സായ്പു അവർകളും
കപ്പൽ കയറിപൊയിരിക്കുന്നു. എന്നാറെ ഞാങ്ങള ചെന്ന പാറമെൽ സായ്പു
അവർകളുമായിക്കണ്ടു. ഇവസ്തുകളൊക്കയും പറഞ്ഞതിന്റെ ശെഷം
ഞാങ്ങൾക്ക ഉള്ള ദെശതറവസ്തുവകയും തറവാടുകളും ഞാങ്ങൾക്ക
സമ്മതിച്ച തരുവാൻ തക്കവണ്ണം സായ്പു അവർകൾ തമ്പുരാന ഒരു കത്തും
എഴുതി ഒരു വെള്ളിവടിക്കാരനയും ഒരു ശിപ്പായിനയും ഞാങ്ങളെ കൂടക്കൂട്ടി
അയച്ചഞാങ്ങള കുറ്റിപ്പുറത്ത ചെന്ന വെള്ളിവടിക്കാരനയും ശിപ്പായിനയും
കൂടി തമ്പുരാന കത്തും കൊടുത്തപ്പൊൾ പാറമൽ സായ്പുന്റെ കൽപ്പനക്ക
നിങ്ങൾക്ക ഉള്ളത ഒന്നും ഞാൻ സമ്മതിച്ച തരികയില്ല എന്ന തമ്പുരാൻ
നിശ്ചയിച്ച അരുളിചെയ്താരെ വെള്ളിവടിക്കാരനും ശിപ്പായിയും ഞങ്ങൾ
എല്ലാവരും കൂടി പിന്നയും കൊഴിക്കൊട്ട ചെന്ന ഈവസ്തുകൾ സായ്പു
അവർകളെ ബൊധിപ്പിച്ചാറെ കുമ്പഞ്ഞി കൽപ്പന മലയാളത്തിൽ നടക്കു
മെന്നു വരികിൽ ഞാൻ കൂടി കടത്തനാട്ട വന്ന നിങ്ങളെ കാരിയങ്ങൾക്ക
ഒന്നിനും എറക്കുറവ കൂടാതെ ആക്കി തരാമെന്ന കൽപ്പിച്ച ഞാങ്ങള അവിട
പാർപ്പിച്ച സായ്പുവർകൾ ഞാങ്ങളെയും കൂട്ടിക്കൊണ്ട മയിയെയിൽ
എത്തിയാറെ തമ്പുരാനെയും വരുത്തി തമ്പുരാനും സായ്പിവർകളുമായിട്ടു
കൂടികണ്ടതിന്റെ ശൈഷം ഞാങ്ങൾ പറയുന്നത ഒക്കയും കളവ എന്ന
ഉള്ളതിന സായ്പവർകളെ ബൊധിപ്പിച്ച ഞാങ്ങളമെൽ കുറ്റമാക്കിവെച്ചു.
ഞാങ്ങളെ പാറാവിൽ ആക്കുക അക്രൈത ചെയ്യത. തമ്പുരാൻ എഴുന്നെള്ളി
കൂടുമ്പൊൾ ഞാങ്ങളെ പാറാവവിട്ട ഒന്നും പറയാതെ അയക്കുകകൊണ്ട
ഞാങ്ങൾ രാജ്യം വിട്ട പൊകയും ചെയ്തു. അതിന്റെ ശെഷം ഞാങ്ങളൊട
തമ്പുരാൻ ചെയ്ത അവസ്തകളും ഞാങ്ങളെ സങ്കട പ്രകാരങ്ങൾ 966 ആമത
തുടങ്ങി 70 മത വരെക്ക ഉള്ളത ഒക്കയും ഞാങ്ങൾ എഴുതി ബഹുമാനപ്പെട്ട
ബമ്പയി ജനറാൾ സായ്പു അവർകൾക്ക എഴുതി അയച്ചിട്ടും ഉണ്ട. എനി
ഒക്കയും സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഞാങ്ങളെ സങ്കടപ്രകാരങ്ങൾ
ഒക്കയും നെരും ഞായവും പൊലെ വിസ്തരിച്ച ഞാങ്ങളെ ദെശതറയും
വസ്തുവകയും തറവാടുകളും ഞാങ്ങൾക്ക സമ്മതിച്ച തന്ന കിഴമരിയാതി
പ്പൊലെ ഞാങ്ങളെവെച്ച രക്ഷിച്ച കൊള്ളുകയും വെണം. മലയാളത്തിൽ
ഇങ്കിരിയസ്സ കുമ്പഞ്ഞിക്ക അടങ്ങിയ രാജ്യത്തിന്ന നികിതി എടുത്തു കൊടു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/76&oldid=201356" എന്ന താളിൽനിന്ന് ശേഖരിച്ചത്