ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 പഴശ്ശി രേഖകൾ

സായ്പവർകളെ അടുക്കവന്ന മൂന്നാമനയും തന്നു കൽപ്പനകെട്ട നടക്കയും
ചെയ്തു. ഇപ്പൊൾ അക്കര്യത്തിന്ന കത്തും വന്നു. കത്ത കണ്ട ഉടനെ ഞാൻ
തമ്പുരാന്റെ അടുക്ക ചെന്ന കത്ത വന്ന ഗുണദൊഷം ബൊധിപ്പിച്ചു. അക്കാര്യ
ത്തിന്റെ വിവരം പൊലെ സായ്പവർകൾക്ക ബൈാധിക്കണ്ടതിന്ന തമ്പുരാൻ
കത്ത എഴുതീട്ടും ഉണ്ടല്ലൊ. എല്ലാ വിവരവും ബൊധിക്കയും ചെയ്യുമെല്ലൊ.
കണക്കുകൾ ഒന്നും ഞാൻ അറിഞ്ഞതുമല്ല. അക്കാര്യത്തിന്മൽ ഇതിനമുമ്പെ
ഒന്നും എടവട്ടതും അല്ല. കൽപ്പിച്ചതിന്ന അവിടെ വന്നു സായ്പു അവർകളെ
കൽപ്പനപ്രകാരം കെട്ടനടക്കയും വർത്തമാനങ്ങൾ ചൊവ്വക്കാരൻ മൂസ്സയും
എഴുതി അയച്ചു. അങ്ങനെയുള്ള വഴിമൽ നിൽക്കയും ഇല്ല. അതിൽ ഒരു
കാര്യം എനക്ക വരാനുമില്ല. ഇപ്രകാരമാകുന്നു അവസ്ഥ. എനി ഒക്കയും
സായ്പവർകളെ മനസ്സുണ്ടാവാനുള്ളത എപ്പൊളും നിരൂപിക്ക അല്ലാതെ
വെറെ ഒന്ന നിരൂപിക്ക ഉണ്ടായിട്ടില്ല. കൊല്ലം 972 മത കന്നി 23 നു ചന്തു —
24നു അകടമ്പർ മാസം 7 നു വന്നത — 16 B

168 മത —

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടൻ
കുസ്തപ്പർ പിലിസായ്പു അവർകളുക്ക കൊട്ടയത്ത കുറുമ്പനാട്ട വീരവർമ്മ
രാജാവ അവർകൾ സല്ലാം. ഇപ്പൊൾ കൽപ്പിച്ചുകൊടുത്തയച്ച കത്ത വായിച്ച
ഉടനെ മുദ്ര പുതുക്കി കൊടുത്തയച്ചിരിക്കുന്നു. വിശെഷിച്ച ചെങ്ങൊട്ടിരി
ചന്തു എന്നവന്റെ അവസ്ഥ മുമ്പെ എഴുതീട്ടും പഴെവീട്ടിൽ ചന്തുവൊട
പറഞ്ഞയച്ച കെൾപ്പിച്ചിട്ടും സായ്പവർകൾക്ക മനസ്സിൽ ആയിരിക്കുമെല്ലൊ.
ചെങ്ങൊട്ടിരി ചന്തുവും ഇരിവെനാട്ടകാര ചിലരും കണ്ണൊത്ത നമ്പ്യാരും
കൂടി നിരൂപിച്ച നമ്മുടെ അനുജനെ ദുർബ്ബൊധം ഉണ്ടാക്കി ദുർമ്മാർഗ്ഗം വരു
ത്താൻ ശ്രമിക്കുന്ന വർത്തമാനം ഇന്ന ഗ്രഹിച്ചു. ആയത സായ്പു
അവർകൾക്ക അറിയിപ്പാൻ എഴുതി അയക്കണമെന്ന നിശ്ചയിച്ചിരിക്കു
മ്പൊൾ ശിപ്പായി വന്നു എന്നതുകൊണ്ട ഇതിൽ തന്നെ വർത്തമാനം
എഴുതുകയും ചെയ്തു. എനിയും വർത്തമാനം സൂക്ഷം വിശാരിച്ച അറിഞ്ഞ
എഴുതി അറിക്കയും ആം, 972 കന്നി 25 നു എഴുതിയത - കന്നി 26
നു അകടമ്പർ 9 നു വന്നത —

17 B

169 മത —

ബഹുമാനപ്പെട്ട ഗവർണ്ണർ ഡങ്കൻസായ്പു അവർകൾക്ക കടത്തനാട്ട
രാജാവ അവർകളെകൊണ്ട പല ആളുകൾ മൂവായിരം നായര എന്നുള്ള
പെര എടുക്കുന്നവര അന്യായം വെച്ചിരിക്കുന്നതുകൊണ്ട മെൽപറഞ്ഞ
അന്യായം അന്യെഷിക്കെണ്ടതിനും തീർപ്പിക്കെണ്ടതിനും സുപ്രവൈജ
രസ്ഥാനം നടക്കുന്ന കുമിശനർ സായ്പുമാർ അവർകളാൽ നമുക്ക കൽപ്പന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/78&oldid=201360" എന്ന താളിൽനിന്ന് ശേഖരിച്ചത്