ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 15

സമ്മതിപ്പിച്ചു വരുത്തി പാർപ്പിച്ച ഇവൻ എല്ലാരു കൂടി ശ്രമിച്ച നാരങ്ങൊളി
നമ്പ്യാരെ അവന്റെ ഭവനം ഉള്ള ദിക്കിലെക്ക കടത്തി ചില അതിക്രമങ്ങൾ
ചെയ്ക്കുക എന്നും അതിന്റെ ശെഷമായിട്ട കൽപ്പന ഉണ്ടാകുംമ്പൊൾ
കാടുകയരുക എന്നും അവര നിരൂവിച്ച പ്രകാരം അനുജനുമായിട്ട
പറഞ്ഞതിന്റെ ശെഷം ദുർമാർഗ്ഗമായി വിചാരിക്കരുത എന്നും പറവാൻ
ചിലർ ഉണ്ടാക്കൊണ്ട അനുജൻ നിശ്ചയിച്ച പുറപ്പെട്ട പൊയിരിക്കുന്നില്ല.
മനസ്സ ശുദ്ധത ആയിരിക്കകൊണ്ട ബുദ്ധിക്കുറപ്പ ഇല്ലാതെ ഒരൊരുത്തര
പറയുംമ്പൊൾ അതത ഗുണം എന്ന തൊന്നുന്ന പ്രകൃതി ആയിട്ടും
അനുജനായിരിക്കുന്നു. അതിനവെര പറഞ്ഞ വല്ല ദുർബ്ബദ്ധി വിചാരിച്ചിട്ടും
അവർ അവർക്ക പറ്റായിറ്റുള്ള ദ്രിവ്യം കൊടുക്കാതെ കഴിക്കണം എന്ന
ചിലരും ശ്രമിക്കുന്നു. കിഴക്കട കണക്കനൊക്കി മുതൽ പിരിച്ച നിലുവ വന്ന
ദ്രിവ്യം പണ്ടാരത്തിൽ ബൊധിപ്പിക്കണമെന്ന നാം വിചാരിച്ചിരിക്കുന്നത
ദുർമ്മാർഗ്ഗം വിചാരിക്കുന്നവർക്ക ഹിതമാകുന്നതുമില്ല. ഇപ്രകാരമാകുന്നു
ഇവിടുത്തെ അവസ്ഥ വന്നിരിക്കുന്നു. ദുർമാർഗ്ഗം വിചാരിക്കുന്നവരുടെ
അമർച്ച വരുത്തിയാൽ പിന്നെ അനുജനും മരുമകനും ഒരുത്തരും ദുർബ്ബുദ്ധി
ആയിട്ട പുറപ്പെടുകയും ഇല്ല. ചൊഴന്നിനാട്ടിന്നി സായ്പു അവർകൾ തലച്ചെ
രിക്ക എത്തി കൽപ്പന ആയാൽ നാം വന്ന ഒക്കയും കെൾപ്പിക്കയും ചെയ്യാം.
അതിലകത്ത ഇവിടെ വിശെഷിച്ച ഒന്നു ഉണ്ടായങ്കിൽ ആ അവസ്ഥക്ക
എഴുതി തലച്ചെരിക്ക എത്തിച്ചാൽ അഞ്ചലിൽ സായ്പു വർകൾക്ക
അറിക്കണ്ടതിന്ന കൽപ്പന ഉണ്ടാകയും വെണം. നമ്മുടെ കാര്യങ്ങൾക്ക
സകലത്തിനും ദയാകടാക്ഷമുണ്ടായി രക്ഷിക്കയും വെണം. കൊല്ലം 972 മത
കന്നി മാസം 29 നു — തുലാമാസം 1 നു അകടമ്പർ മാസം 14 നു വന്നത —

20 B

172 ആമത —

ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞീലെ വടക്കെ അധികാരി
പീലിസായ്പുന കൊട്ടയത്ത കെരളവർമ്മരാജാവ സല്ലാം. ചൊരത്തുമ്മന്ന
കുറുമ്പ്രനാട്ട എഴുന്നള്ളിയടത്ത കണ്ട ഗുണദൈാഷമായി കൊട്ടയത്ത വന്ന
നിന്നതിന്റെ ശെഷം അന്ന പറഞ്ഞത നിട്ടുര എത്തിയാൽ പഴശ്ശിന്ന
പൊയിട്ടുള്ള മുതൽ ഒക്കയും തരാമെന്നും നമ്മ വിശ്വസിച്ചുനിന്ന ആളുകളൊട
എറക്കൊറവചെയ്തക ഇല്ല എന്നും അരുളിചെയ്തക കൊണ്ട നിട്ടൂര ചെന്നടത്ത
പഴശ്ശീന്ന പൊയ മുതലിൽ എതാൻ ഒരു മുതൽ കൊണ്ടുവന്നതിന്റെ ശെഷം
ആയത മൂന്നാമന്റെ പക്കൽ നിൽക്കുന്നു. ശെഷം രാജ്യത്ത ഇപ്പൊൾ
നടക്കുന്നത നികിതിയിൽപെട്ട പ്രകാരം അല്ലാതെ കണ്ടും നമ്മ വിശ്വസിച്ച
നിൽക്കുന്ന ആളുകളൊടും പലവിധത്തിലും ദ്രിവ്യം വാങ്ങി നശിപ്പിക്ക
കൊണ്ടും ചെലര കുടി വാങ്ങിച്ച പൊകയും ചെയ്തു. ഈ ഗുണദൊഷത്തിന്ന
കൊഴിക്കൊട്ടക്കും എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 മത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/81&oldid=201366" എന്ന താളിൽനിന്ന് ശേഖരിച്ചത്