ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 പഴശ്ശി രേഖകൾ

കന്നിമാസം 30 നു നാൾ ഈ മാസം 18 നു നാം തലച്ചെരിക്ക വരണമെന്നും
വന്നില്ല എങ്കിൽ മുമ്പെ പഴച്ചിയിൽ വന്നതിന്റെ ശെഷം വരുമെന്നും
പഴെവീട്ടിൽ ചന്തു എഴുതി അയക്കകൊണ്ടത്രെ നാം വാങ്ങിപാർക്കുന്നത.
ശ്രീകൃഷ്ണജയം. തുലാം 2 നു അകടമ്പർമാസം 15 നു വന്നത —

21 B

173 ആമത —

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പനാട്ട
വീരവർമ്മരാജാവ അവർകൾ സല്ലാം. നമ്മുടെ അനുജൻ പാലയിൽ
രാജാവിനെ ഇന്നയിന്നവരും കൂടി ശ്രമിച്ച തൊടിക്കുളത്തെക്കായി
പുറപ്പെടിച്ചിരിക്കുന്നു എന്ന ആയവസ്ഥകൾ ഒക്കയും ഇതിനമുമ്പെ എഴുതി
അയച്ചിട്ടും ഉണ്ടല്ലോ. എന്നതിന്റെ ശെഷം അപ്രകാരം തന്നെ തൊടീക്കളം
ചെന്നിനിന്ന തുലാമാസം 1 നു തുടങ്ങിയ മിശ്രങ്ങൾ വിവരമായി ചാർത്തി
വന്നതും വർത്തമാനത്തിന്ന ചന്തു എഴുതീട്ട വന്നതും ഇതിനൊടുകൂടി
കൊടുത്തയച്ചിരിക്കുന്നു. ഇതിന്റെ നിവൃത്തി സായ്പു അവർകൾ കല്പിച്ച
ദിവസ താമസംകൂടാതെ ഉണ്ടാകയും വെണം. അതിന താമസം വന്നു
പൊയാൽ രാജ്യത്തിങ്കൽ കുടികൾ കുടിയിരുന്ന കഴികയും ഇല്ല. എനി
ഒക്കയും കല്പന വരുംപ്രകാരം നടന്നുകൊൾകയും ആം. എന്നാൽ കൊല്ലം
972 ആമത തുലാമാസം 2—നു എഴുതിയത 4 ന് വന്നത ഇങ്കിരിസ്സുകൊല്ലം 1796
ആമത അകടെമ്പ്ര മാസം 17-നു വന്നത—

22 A & B

ഒണത്തിക്കെണ്ടും അവസ്ഥ കൊവാലവാരിയർ കണ്ടുകാര്യ
മെന്നാൽ രാജ്യത്തെ ഗുണദൊഷം നിരിക്കെണ്ടതിന്ന നാട്ടപ്പെട്ടവര എല്ലാരും
തൊടിക്കളത്തിന വരണമെന്ന വെച്ച എണ്ണപ്പട്ട ആളുകൾക്ക ഒക്ക തരക
വന്നിരിക്കുന്നു. അതു കൂടാതെ കണ്ടനാട്ടന്ന മുതൽ എടുക്കെണ്ട എന്ന
വിരൊധവും നാട്ടിൽ ഉള്ള മുതൽ എടുക്കയും കൂടിയാൻമാരൊടെ ശൊദ്യവും
തുടങ്ങിക്കഴിഞ്ഞു. തരകവന്നവര ചെല്ലാഞ്ഞാൽ അവരൊട ശൊദ്യവും
തുടങ്ങിക്കഴിഞ്ഞു. അവനവന്റെ വിട്ടിൽ ഒരുവെലം കൊണ്ടിരിക്കയും അല്ല
അവർ പത്തുനൂറ ആളായിട്ട ഒരെടത്ത വന്നുട്ടാൽ അത സഹിപ്പാൻ ആളാക
ഇല്ലല്ലൊ. അതകൊണ്ട ഞാങ്ങൾ എന്തു വെണ്ട എന്നു വന്നു പറയുന്നു.
അതുകൊണ്ടു തലച്ചെരിക്ക എഴുതി അയച്ച ഇതിനു ഒരു നിവൃർത്തി
ഉണ്ടാക്കാഞ്ഞാൽ രാജ്യത്തെ മുതൽ എടുപ്പാൻ ഉണ്ടാക ഇല്ല.
കൊടുപ്പാനുണ്ടാക ഇല്ല. കുടിയാന്മാരും നശിക്കും. ഇന്നല കൈതെരി
അമ്പുവും അയിമ്പത ആളും മൂര്യാട്ടകൂട്ടി അത്തന്റെ പീടിക
കുത്തിപ്പൊളിച്ചതും പട്ട്യത്ത പള്ളിയായി ആ ദിക്കിൽ അമ്പുന്റെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/82&oldid=201368" എന്ന താളിൽനിന്ന് ശേഖരിച്ചത്