ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 പഴശ്ശി രേഖകൾ

അമ്പുവും പത്തു മുപ്പതു വെടിക്കാരും കൂടി കുട്ടികളൊട പറഞ്ഞതും അതി
ക്രമം ചെയ്തതും എഴുതുന്ന നെല്ലഒക്ക തന്നൊളണം. കുഴം കൊടുത്ത അരി
മാനത്തെരിക്ക കെട്ടിക്കണമെന്നും ആ ദിക്കിൽ കടന്ന കൊലകൊത്തുക
വാഴതറിക്ക നെല്ല കവർന്ന എടുക്ക. നികിതി കൊടുക്കെണ്ട എന്ന വിരൊ
ധിക്കയും ചൊഴെ ചിണ്ടൻ എന്ന ഒര തറവാട്ടു കാരനെ പിടിച്ച ചട്ട മറിച്ച
കെട്ടി കൊണ്ടുപൊയി. ഇപ്രകാരം ഒക്കയും നടന്ന വർത്തമാനം കെട്ടു. യിനി
ഉള്ള വർത്തമാനങ്ങൾ ഒക്കയും വിചാരിച്ച എഴുതി അയക്കയും ചെയ്യാം
എന്നാൽ 972 മത തുലാ മാസം 3 നു എഴുതിയത. തുലാം 4 നു അകടമ്പർ
17 നു വന്നത —

25 A & B

കൊട്ടെയകത്ത1 കെരളവർമ്മ രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കുസ്തപ്പർ പിലി സായ്പു അവർകൾ
സെലാം, തങ്ങൾ കന്നിമാസം 30 ന് എഴുതി അയച്ച കത്ത ഇവിടെക്ക എത്തി.
അയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങൾ
പറയുന്നപ്രകാരത്തിൽ ചന്തു എഴുതി അയെച്ചെങ്കിൽ തങ്ങൾക്ക നെരക്കെട
വരുകയും ചെയ്യു2, തങ്ങളെ കാമ്മാനായിട്ട നമുക്ക പ്രസാദമായിരിക്കുന്നു
എന്ന ചന്തുവിനൊടത്രെ നാം പറഞ്ഞിട്ടുള്ളൂ. എന്നാൽ അക്കാര്യത്തിന്ന
തങ്ങളെ പ്രസാദം വരുത്താൻ ഉണ്ടായി വരിക വെണ്ടിയിരിക്കുന്നു. ശെഷം
ബഹുമാനപ്പെട്ട സെർക്കാരിലെ തങ്ങളെക്കൊണ്ടുള്ള ഭാവം തങ്ങൾക്ക
എത്രയും നിശ്ചയിച്ചിരിക്കുന്നെല്ലൊ. അതുകൊണ്ട എതാൽ വിശ്വാസക്കെട
ഉണ്ടാവാൻ തക്കതില്ലാത്തതാകുന്നത. ശെഷം നമ്മാൽ ആകുന്നടത്തൊളം
തങ്ങൾക്ക വരുത്തിപ്പിക്കെണ്ടതിന്ന അല്ലാതെ കണ്ട പഴശ്ശിലെ അവസ്ഥ
കൊണ്ട മറെറാരു പ്രകാരത്തിൽ വിചാരിച്ചിട്ടും ഇല്ലല്ലൊ. ആ ഭാവത്തിൽ
നമുക്ക എറിയൊരു ദിവസമായിട്ട പ്രെയ്ന്നം ചെയ്യുന്നത്. എന്ന തങ്ങൾക്ക
നിശ്ചയം ഉണ്ടല്ലൊ. കിട്ടിയ മുതൽ ഒക്കയും തങ്ങൾക്ക എത്തിയിരുന്നു
എന്ന കെൾക്കുവാൻ നമുക്ക വിശ്വസിച്ചിരുന്നു. എത്തിട്ടില്ലായ്കക്കൊണ്ട
നാം കുറുമ്പ്രനാട്ട രാജ അവർകൾക്ക എഴുതി അയക്കയും ചെയ്തു. തങ്ങൾക്ക
എത്രയും അനുകൂലക്കെടായിട്ടുള്ള ശത്രുക്കൾ ദുർബ്ബുദ്ധി പറഞ്ഞ
കൊടുക്കുന്നവര തങ്ങളെ അടുക്ക ഇരിക്കുന്നു എന്നു എന്ന നാം ഇപ്പൊൾ
തന്നെ കെൾക്ക ആയത. തന്താന്റെ ഹൃദയത്തിൽകൂടി വിചാരിച്ചിട്ടും
ഒടുക്കമായിട്ടുള്ള കാരിയത്തിമ്മൽ നിരുവിച്ചിട്ടും കൊട്ടയത്ത നാട്ടിലെ
അനുകൂലക്രമത്തൊട കൂട3 രക്ഷിക്കെണ്ടതിന്ന തങ്ങൾക്ക ലാഭവും1. രാജശ്രീ കൊട്ടെത്ത എന്നു പാ.ഭേ.

2. നെരുകെട പറകയും ചെയ്യു എന്നു പാ.ഭേ. \

3. അനുകൂലം ക്രമത്തൊടുകൂട എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/84&oldid=201372" എന്ന താളിൽനിന്ന് ശേഖരിച്ചത്