ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 25

സെർക്കാര അനുസരിക്കയും ഇല്ലല്ലോ. ആയതുകൊണ്ട തങ്ങളും തങ്ങളെ
പരിചയക്കാരനൊടകൂട വിശാരിക്കും എന്നും അവരൊട കൂടി ഇപ്ര
കാരമായിട്ടുള്ള ക്രമമില്ലാത്ത കാരിയങ്ങൾ ഒക്കെയും വിരൊധിക്കുമെന്നും
നാം വളര ആഗ്രഹിച്ചിരിക്കുന്നു. ശെഷം തങ്ങൾക്ക എത്താൻ സങ്കടങ്ങൾ
ഉണ്ടെങ്കിൽ നമുക്ക അറിയട്ടെ. അപ്പൊൾ നമ്മാൽ ആകുന്നടത്തൊളം
താമസിയാതെ തിർത്ത കൊടുപ്പാൻ ആയിട്ട കൊടുക്കും എന്ന തങ്ങൾക്ക
നിശ്ചയമായിരിക്കയും വെണം. മറ്റ എന്തു പറക കഴിയും. എന്നാൽ കൊല്ലം
972 ആമത തുലാമാസം 8-നു ക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത
അകടെമ്പ്രമാസം 21—ന് ചെറക്കൽ നിന്ന എഴുതിയത—

36 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരിതുക്കടി സുപ്രന്തെണ്ടെൻ കുസ്തപ്പർ പിലി സായ്പുന കൊട്ടെയത്ത
കെരളവർമ്മ രാജാവ സെല്ലാം. തുലാമാസം 4 നു എഴുതിയ കത്ത ഇവിടെ
എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും വായിച്ച മനസ്സിൽ ആകയും
ചെയ്യു. 955—ആമതിൽ ചെറക്കന്നും സരദാരഖാനും കൂടി തലച്ചെരി കൊണ്ട
വെടി എറ്റതിന്റെ ശെഷം തലച്ചെരി മൂപ്പൻ ഈ അവസ്ഥക്ക നൊംക്ക
എഴുതിഅയച്ചതിന്റെ ശെഷം ഈ രാജ്യത്തപ്രമാണമായിരിക്കുന്ന ആൾകൾ
ഒക്കെയും അതിൽ ഉൾപ്പെട്ടുള്ള ജനങ്ങളെയും നാം തലച്ചെരിക്കകല്പിച്ചയച്ച
കുമ്പഞ്ഞിക്ക ചെയ്ത ഉപകാരങ്ങൾ ഒക്കെയും ഇങ്കിരിസ്സ സംസ്ഥാനങ്ങളിൽ
ഒക്കയും അറിവാൻ സങ്ങതിയും ഉണ്ടായിരുന്നു. അന്നു തുടങ്ങി. ഇന്നെവരെ
ക്കും നാം കുമ്പഞ്ഞിയെത്തന്നെ വിശ്വസിച്ചിരിക്കുന്നത. 966 ആമതിൽ
കുറുമ്പ്രനാട്ട എഴുന്നള്ളിയടത്തന്ന വെണാട്ടരയിന്ന എഴുന്നള്ളിയതിന്റെ
ശെഷം കിഴമരിയാതിയും കുമ്പഞ്ഞി കല്പനയും അല്ലാതെ കണ്ടുള്ള
ദ്രൊഹങ്ങൾ രാജ്യത്തുള്ള ആളുകളെട പലവിധെനയും ചെയ്യുന്നത നാം
സമ്മതിയ്ക്കാക കൊണ്ട നമെമ്മക്കൊണ്ട പല പ്രകാരത്തിൽ ഉള്ള ദൂറകൾ
എഴുന്നള്ളിയടത്തുന്നും പഴവീട്ടിൽ ചന്തുവും കുമ്പഞ്ഞി എജമാനെന്മാരൊട
പറഞ്ഞി ബൊധിപ്പിച്ച പഴശ്ശികൂലകത്ത നാം ഇല്ലാത്ത സമയത്ത രാത്രിയിൽ
പട്ടാള കടത്തി എറിയുള്ള ദ്രവ്യങ്ങൾ ഒക്കെയും എടുത്തകൊണ്ടു
പൊയതിന്റെ ശെഷം നാം ഇരിക്കുന്നെടത്ത പിന്നയും പട്ടാളം വരുന്നു
എന്നു പഴവീട്ടിൽ ചന്തു എഴുതി അയക്കകൊണ്ട ചൊരംകഴരി2 നിൽക്കയും
ചെയ്തു. അങ്ങനെ ഇരിക്കുന്ന സമയത്താകുന്നു. കർണ്ണൽഡൊം എന്ന സായ്പു
ചൊരത്തിൽ വന്ന കണ്ട പഴശ്ശിന്ന എടുത്ത മുതൽ ഒക്കയും തന്നെ പഴശ്ശി
കൂലകം ഒഴിച്ചു തരാമെന്നും അപ്രകാരം ബംമ്പായിന്നകല്പന വന്നിരിക്കുന്നു1. അറിയണ്ടു എന്നു പാ. ഭേ.

2. കയറി എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/91&oldid=201386" എന്ന താളിൽനിന്ന് ശേഖരിച്ചത്