ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 പഴശ്ശി രേഖകൾ

എന്നും വിശ്വാസമായിട്ട അന്ന പറഞ്ഞവണ്ണം ഒന്നും ഇവിടെ നടന്ന
കണ്ടതുമില്ല. കുമ്പഞ്ഞിലെക്ക എടുക്കെണ്ടത എടുത്ത കൊടുക്കെണ്ടുന്നത
കൊടുപ്പാനും പ്രമാണമാക്കിട്ട പഴവീട്ടിൽ ചന്തുന അത്രെ നാം മുമ്പെ
കല്പിച്ചത. അവൻ ഇപ്രകാരം നമുക്ക വിപരീതമായിട്ട ശ്രമിക്കുമെന്ന നാം
നിരുവിച്ചതുമില്ല. ഇപ്പൊൾ ചന്തു നമ്മക്കൊണ്ട പല ദൂറ പറകയും
കുമ്പഞ്ഞിന്ന അത അനുസരിച്ചു നമ്മൊടദ്വഷിക്കയും അല്ലൊ ആകുന്നത.
ആയതിന്റെ പരമാർത്ഥം കുമ്പഞ്ഞിയിന്ന വഴിപൊലെ വിചാരിച്ചു നമുക്കും
രാജ്യത്ത പ്രജകൾക്കും ഗുണമാക്കി തരികയും പഴശ്ശിന്ന എടുത്ത മുതൽ
ഒക്കയും നമുക്ക തരികയും വെണം. അതിന കുമ്പഞ്ഞിക്ക മനസ്സ ഇല്ല എന്ന
വരികിൽ നമുക്ക രാജ്യത്ത ഇരിക്കണംമെന്നില്ലെ1, പഴവീട്ടിൽ ചന്തുന്റെ
ആഗ്രെഹം പൊലെ തന്നെ ആട്ടെ എന്ന വെച്ച നാം വാങ്ങി പാർക്ക അല്ലൊ
ഉള്ളൂ. പഴവീട്ടിൽ ചന്തുന്ന നാം തന്നെ പ്രവൃത്തി2 ആക്കി വെച്ചതും അവൻ
നമുക്ക വിപരീതമായി വരികയും ചെയ്തു. അവർ രാജ്യത്ത ഏറ നശിപ്പിച്ച
ദ്രവ്യം വളര എടുക്കയും ചെയ്തു. അതിന്റെ കണക്ക ഒന്നും നമുക്ക
ബൊധിപ്പിച്ചതുംമില്ലാ. നമുക്ക കുമ്പഞ്ഞിദ്വെഷം ഉണ്ടാകുന്നതും അവർ
തന്നെ. അങ്ങനെ ഉള്ളവൻ കുമ്പഞ്ഞിക്ക വിശ്വാസമായിയും വന്നും.
അതുകൊണ്ട ഇനി എങ്കിലും ഇതിന്റെ പരമാർത്ഥം കുമ്പഞ്ഞി3 വിചാരിച്ച
നമുക്കും രാജ്യത്തെ പ്രജകൾക്കും ഗുണമായി വരണ്ടതിന കുമ്പഞ്ഞി മനസ്സ്
വളര വളര നമ്മൊട വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം 7—നു
എഴുതിയത 10-നു വന്നത—

37 A & B

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരി തുക്കടി കുസ്തപ്പർ പിലി സായ്പുന്ന കൊട്ടെയത്ത കെരളവർമ്മ രാജ
അവർകൾ സെല്ലാം. നാം എറക്കാലമായെല്ലൊ ഇങ്കിരിസ്സകുമ്പഞ്ഞിയിൽ4
വിശ്വസിച്ചിരിക്കുന്നു. ഇപ്പൊൾ 971 ആമത തുടങ്ങി കുറുമ്പ്രനാട്ട
എഴുന്നള്ളിയെടത്തുന്നും നാം പ്രത്യെകം രക്ഷിച്ച വിശ്വസിച്ച 66 ആമത
മുതൽ ഈ രാജ്യത്തെക്ക അധികാരമാക്കികല്പിച്ച നടന്ന പൊന്നിരിക്കുന്ന
പഴവീട്ടിൽ ചന്തുവും ബഹുമാനപ്പെട്ട ഇരിക്കുന്ന ഇങ്കിരിസ്സ കുമ്പഞ്ഞി
എജമാനെൻമാരൊട നമെ കൊണ്ട പല വിധത്തിലും ദൂറ പറക കൊണ്ട
പഴശ്ശികൂലകത്ത പട്ടാളം കടത്തി നമുക്കവരുത്തിയ അവമാനങ്ങൾ ഒക്കെയും
സായ്പു(ന) മനസ്സിൽ ഉണ്ടല്ലൊ. ആയവസ്ഥ വങ്കാളത്ത സംസ്ഥാനത്ത
ഉള്ള എജമാനെൻന്മാര ഗ്രഹിക്ക കൊണ്ട ബൊമ്പായി ജനരാളസായ്പുന1. ആയിരിക്കണമെന്നില്ലെ എന്നു പാ. ഭേ. 2. പ്രാപ്തി എന്നു.പാ.ഭേ. പ്രാപ്തിയാക്കി
വയ്ക്കുക— intimate in Royal duty എന്നു ഗുണ്ടർട്ട് അർത്ഥം നൽകുന്നു. 3.
കുമ്പഞ്ഞിന്ന എന്നു പാ.ഭേ. 4. കുമ്പഞ്ഞിയിലെ എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/92&oldid=201388" എന്ന താളിൽനിന്ന് ശേഖരിച്ചത്