ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 പഴശ്ശി രേഖകൾ

കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. താങ്ങൾ തുലാമാസം 5 നു എഴുതി
കൊടുത്ത അയച്ചകത്ത നമുക്ക ബൈാധിക്കയും ചെയ്തു. നമ്മുടെ കാരിയക്കാര
സുബ്ബൻപട്ടര പുതിയങ്ങാടിക്ക പൊവാൻ തക്കവണ്ണം കുമിശനർ
സാഹെബവർകളെ കൽപ്പനപടിക്ക താമസിയാതെ അയക്കെണമെന്ന
സാഹെബവർകൾ നമുക്ക എഴുതിഅയച്ചുവെല്ലൊ. ബഹുമാനപ്പെട്ട കുമ്പനി
കൽപ്പനക്ക എവിടെവരെണമെന്ന കൽപ്പനവന്നാൽ അപ്രകാരം അനുസരിക്ക
അല്ലാതെ വെറെ വിജാരിക്കയും ഇല്ലല്ലൊ. ഇപ്പൊൾ അദ്ദേഹത്തിന
വായുവിന്റെ ദെണ്ണവും രെക്തം ദുഷിച്ചിട്ട ഉള്ള ദെണ്ണവും ഉണ്ടായി
വന്നിരിക്കുന്നതകൊണ്ട ശരീരം സ്വാധീനമായ ഉടനെ അങ്ങൊട്ട
അയക്കുന്നതിന താമസം വരികയും ഇല്ല. രാജ്യത്ത നികിതി എടുത്ത വരെ
ണ്ടുന്ന കാര്യവിചാരങ്ങൾ എറ്റവും പ്രയാസം വെണ്ടിവന്നിരിക്കുന്നു.
എന്നുള്ള ഗുണദൊഷങ്ങൾ ഒക്കയും സാഹെബ അവർകളെ അന്തഃകര
ണത്തിൽ വഴിപൊലെ ബൊധിപ്പിച്ചിരിക്കുന്നെല്ലൊ. ഇപ്പൊൾ ആയ
തിന്റെ വഴികൾ വിജാരിച്ചു വരികയും ചെയ്യുന്നു. മെൽനടക്കുന്ന കാര്യ
ങ്ങൾക്ക സാഹെബ അവർകൾക്ക ബൊധിപ്പാൻ എഴുതി അയക്കയും ചെയ്യാം.
വിശെഷിച്ച മൂനാം ഗഡുവിന്റെ മുതല ബൊധിപ്പിച്ചത കൊണ്ടും
നായിന്മാരൊട തീർച്ച ആക്കിയതകൊണ്ടും നമ്മുടെ പരമാർഥങ്ങൾ ഒക്കയും
കമീശനർ സാഹെബമാർക്കും ബഹുമാനപ്പെട്ട ബമ്പായി സമസ്ഥാന
ത്തിങ്കലെക്കും എന്റെത്രയും നല്ല പ്രസാദം തന്നെ സാഹെബ അവർകൾ
വരുത്തിതരികയും ചെയ്യുമെന്ന നമക്ക നിശ്ചയം തൊന്നിയിരിക്കുന്നു.
വിശെഷിച്ചും നമുക്ക വെണ്ടുന്ന ഗുണങ്ങൾ ഒക്കയും ദിവസംപ്രതി വർദ്ധിച്ച
വരെണ്ടുന്നതിന്ന സാഹെബ അവർകളെ കടാക്ഷം തന്നെ നാം
വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 മത തുലാമാസം 10 നു എഴുതി
യത. തുലാം 13 നു അകടമ്പർ 26 നു വന്നത —

42 B

192 മത —

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പ്രനാട്ട വീരവർമ്മ
രാജാവ അവർകൾ സല്ലാം. ബഹുമാനപ്പെട്ട ബങ്കാളത്തെ മെൽ
സമസ്ഥാനത്ത നിന്ന വന്ന കത്തിന്റെ പ്രതിയും ബമ്പായിന്ന വന്ന
കത്തിന്റെ പ്രതിയും സായ്പവർകളെ കത്തിൽ വെച്ച പഴെവീട്ടിൽ ചന്തു
നമ്മുടെ അടുക്കകൊണ്ടു വന്ന തന്നെ. കൈതെരി എമ്മൻ പഴച്ചിയിൽ
രാജാവിന വളര സ്നേഹമായിരിക്കുന്നവൻ എന്ന അറിഞ്ഞിരിക്കുകകൊണ്ട
ആ കത്തും അതിലിരിക്കുന്ന പ്രതി രണ്ടും നാം കൈതെരിഎമ്മന്റെ കയ്യിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/96&oldid=201396" എന്ന താളിൽനിന്ന് ശേഖരിച്ചത്