ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 31

കൊടുത്തയച്ചിരിക്കുന്നു. അതിനൊടുകൂടി നാം ഒന്ന എഴുതീട്ടും കൈതെരി
എമ്മന്റെ കയ്യിൽ കൊടുത്തയച്ചിരിക്കുന്നു. അത അവിടെ എത്തീട്ടില്ലന്നും
എത്തിയിരിക്കുന്നു എന്നും കയിതെരി എമ്മനെ വരുത്തി വിസ്തരിച്ചാൽ
തെളികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത തുലാമാസം 11 നു
എഴുതിയത —

43 B

2. മഹാരാജശ്രീ വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കൊട്ടത്ത കുറുമ്പ്രനാട്ട വീരവർമ്മ
രാജാവ അവർകൾ സല്ലാം. പറപ്പനാട്ടിലെ മൂന്നാം ഗഡുപ്പണം ബൊധിപ്പി
ക്കെണ്ടുന്നതിന്ന നാം പറപ്പനാട്ടിൽ അധികാരത്തിന്ന ആക്കിയവരെ വരുത്തി
വിചാരിച്ചാറെ പറപ്പനാട്ടിൽ മിശ്രതകൾ ഉള്ളതിനെ ബൊധിപ്പിപ്പാൻ അവിടെ
അധികാരം ചെയ്യുന്നവരും നാട്ടകാര ചിലരും ഇവിടെ വന്നിട്ടും ഉണ്ട. 971 മത
പറപ്പനാട മൂന്നാം ഗഡുപ്പണം ദിവസം നീങ്ങിപ്പൊയതിന കൂടുന്ന പലിശയും
കൂട്ടി ഈ മാസം 30 നു ബൊധിപ്പിക്കാമെന്നും അവിടുത്തെ മിശ്രത തീർത്ത
നികിതി എടുത്ത നെര നടപ്പാറാക്കിണം എന്നും നിശ്ചയിച്ച പറഞ്ഞു.
അപ്രകാരം ഈ 30 നു പണം അടക്കണ്ടെത്തിന്ന നീക്കം വന്നു പൊയെങ്കിൽ
കൽപ്പനപ്രകാരം അനുസരിച്ചുകൊൾകയും ആം. കൊല്ലം 972 മത തുലാമാസം
11 നു —

44 B

3. മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരിതുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പ്രനാട്ട
വീരവർമ്മരാജാവ അവർകൾ സല്ലാം. തുലാമാസം 15 നു ബൊധിപ്പിപ്പാൻ
നിശ്ചയിച്ച പറഞ്ഞത തന്നെ വിശ്വസിച്ചിരിക്കുന്ന. എന്നുമല്ലൊ
കൽപ്പനയായി വന്നതാകുന്നു. ഈ നാട്ടിലെ കാര്യങ്ങൾ വിജാരിച്ച പണം
നെരായി ബൊധിപ്പിച്ച നടന്ന വരണ്ടതിന്ന പഴെവീട്ടിൽ ചന്തുന നൊം ആക്കി
നടപ്പിച്ച വന്നു. 971 മതിലെ മുന്ന ഗഡുപ്പണവും നാട്ടന്ന തികച്ച പിരിഞ്ഞ
വരായ്കക്കൊണ്ട കടം വാങ്ങീട്ടും സായ്പു അവർകളുടെ മനസ്സുണ്ടായിട്ട 71
മത്തിലെ മൂന്നു ഗഡു പണവും ബൊധിപ്പിച്ചു എന്ന വരികയും ചെയ്തു.
നിശ്ചയിച്ചു പറഞ്ഞ പ്രകാരം തന്നെ നെരായിട്ട തുലാംമാസം 15 നു തന്നെ
പണം ബൊധിപ്പിക്കണമെന്ന തന്നെ നമുക്കും ഒറപ്പായിട്ട മനസ്സിൽ
ഉണ്ടായിരിന്നു. ചന്തുനക്കൊണ്ടു തന്നെ കാര്യം നടപ്പിക്കണമെന്ന സായ്പു
അവർകൾ നമൊടു കൽപ്പിച്ചു. അപ്രകാരം നൊം നടത്തിവരികയും ചെയ്തു.
71 മത വരയും നാട്ടിലെ നടപ്പിന്റെ ഭെദം കൊണ്ടത്ത്രെ പണം അടയാതെ
നിന്നു പൊയതെന്നു സായ്പുവർകൾ ബൊധിച്ചിരിക്കുന്നല്ലൊ. കുമ്പഞ്ഞി
കൽപ്പനയും ബലവും ഉണ്ടാകകൊണ്ട 71 മത കർക്കടമാസം 8 നു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/97&oldid=201398" എന്ന താളിൽനിന്ന് ശേഖരിച്ചത്