ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ആനെനെ കൂട്ടി വലിപ്പിക്ക്ന്ന്
കൈക്കാറെ കൂട്ടി തടമ്മൽവെച്ച്
വാളക്കാറെക്കൊണ്ട തണ്ടീരിക്ക്ന്ന്8
ഓടായിനക്കൂട്ടിപ്പണി തുടങ്ങി
പുളിത്തെക്ക് കൊണ്ടൊലടിയും പായി
ചാതിമരങ്കൊണ്ടെടക്കാലിട്ട് 160
ആയിനികൊണ്ടൊറയിയും തട്ടി
ചന്നണം കൊണ്ടൊറ മെപ്പാവിട്ട്
എടപ്പലെമ്മക്കള്ളന്നിപ്പിക്ക്ന്ന്
നരിയാലപ്പണിയൊക്കത്തീറ്ന്നാറെ
സമ്മാനം കൊടുത്തും പറഞ്ഞയച്ചി
നെരിമൊട്ടന്തിമൊന്തിയാഉന്നെരം
നടുക്കൂട്ടി നായിനെകെട്ടുന്നൊറ്
നായിന്റെക്കുന്നിക്കെല്ലാഉന്നത്
കുന്നീക്ക ചെരട്ട കടുപ്പിക്കുന്ന്
അയിയം വിളികൂട്ടി നായന്നെരം 170
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറും
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
ഏയി വീട്ടിന്നപ്പറം കാവലായി
അങ്ങനെയൊരെയിദെതം (ദിവസം) പാറത്താറെ
നരിയും പുലിയൊന്നും കീഞ്ഞില്ലെലൊ
പറയുന്നണ്ടന്നെരം കുഞ്ഞിയമ്പറ്
ചന്തറൊത്തെ ചന്തു നമ്പിയാറെ
ഇതെല്ലാം എന്ത പുതുമയാന്
ഇന്നെക്കൊരെയി ദിവസായല്ലൊ
നമ്മളീടക്കാവലായി നിന്നൊണ്ടിറ്റ് 180
നരിയും പുലിയും ഒന്നും കീഞ്ഞില്ലല്ലൊ
ചന്തറൊത്തെ ചന്തു നമ്പിയാറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
പുതുക്കുടിനെമനാം പാരിയെരയും9
മെയണ്ട ഉള്ള കണിയാനെയും
കടുമ്മയിക്കൂട്ടിയിക്കൊണ്ട വരണം
അന്നടത്താലെ നടക്കുന്നൊറ്
പുതുക്കുടി നെമനാം ബാരിയെറയും
മെയണ്ട ഉള്ള കണിയാനെയും
കടുമ്മയി കൂട്ടിയൊറ് കൊണ്ടം ബന്ന 190
മണത്തണച്ചപ്പാരാം ബാത്ക്കന്ന
നട്ടപിറത്തിയം10 ബെപ്പിക്കുന്ന
രണ്ടു ഒരി രാചി ബന്നുദിച്ചി
പറയുന്നുണ്ടന്നെരം ബാരിയറ്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ

44

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/106&oldid=200728" എന്ന താളിൽനിന്ന് ശേഖരിച്ചത്