ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പമിശം മുടിഞ്ഞെല്ലെ കുഞ്ഞിയമ്പറെ
അത്തുരം വാക്കൊനൊക്കെക്കുന്നെരം
പൊട്ടിക്കരയിന്ന കുഞ്ഞിയമ്പറ്
ചന്തറൊത്തെ ചന്തു നമ്പിയാറ് 240
പറയുന്നുണ്ടന്നേരം നമ്പിയാറ്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
കരല്ല കരല്ല കുഞ്ഞിയമ്പറെ
ഞാനൊരീനെറീച്ചാ കലിപ്പിക്കട്ടെ
കെക്ക് പെരുമാള് തമ്പുരാന്റെ
തമ്പുരാന്റുൽസ്സവം നാളു ആയിറ്റ്
ഇരിപത്തൊന്ന് കാവെളന്നീക്കാവ്
അടിയറ കൂട്ടി ഞാങ്കെട്ടിക്കുവൻ
എന്ന നിനച്ചൊറ് വാരിവെച്ചി
തമ്പുരാന നന്നത്തെളിഞ്ഞിക്കിന്ന് 250
അത്തുരം കെട്ടുള്ള കുഞ്ഞിയമ്പറ്
പുതുക്കുടി നെമനാം വാരിയറ്ക്കും
മെയണ്ടയുള്ള കണിയാനുമെ
സമ്മാനം എല്ലെ കൊടുക്കുന്നത്
കടുമ്മയിലൊറ്പ്പറഞ്ഞയച്ചി
നെരമൊട്ടന്തിമൊന്തിയാ ഉന്നെരം
നടുങ്കൂട്ടിൽ നായിന കൊണ്ടകെട്ടുന്നൊറ്
എടപ്പലമ്മക്കള്ള നിപ്പിക്കുന്ന
ഏയിവീട്ടിന്നപ്പുരം കാവലായി
നായിന്റെ അയ്യ വിളികെട്ടിറ്റ് 260
നെരമൊട്ടപാതിര ചെല്ലുമ്മം
വടക്കമ്മലമ്മലെ വമ്പുലിയും
തെക്കെമ്മലമ്മലെ നരിക്കിടാവും
രണ്ട മലമ്മന്നും കീഞ്ഞി നരി
രണ്ടും പടിഞ്ഞാറ ചാടിപ്പൊയി
നരിയാല കൊള്ളെയടുക്കുന്നെല്ലെ
ആലമൂന്നചെന്ന് ചൊയന്ന 12 പുലി
മൂന്ന് ചൊയന്നൊന്നടിച്ചി പുലി
പൊത്തനയൊരുത്തയിലിരുന്ന്13 പുലി
ആരെയൊരുത്തരക്കണ്ടില്ലെലൊ 270
പുലിരണ്ടും തിക്കിക്കടക്കുന്നെല്ലെ
പുലിരണ്ടും തിക്കിക്കടക്കുന്നെരം
എടപ്പലെമ്മന്ന് കള്ളന്തെറ്റിപ്പൊയി
ഒരി കൂട്ടിൽ രണ്ട് നരിയും വീണ്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറും
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറും
ആറ്ത്ത് വിളിച്ചിറ്റബറുമെത്തി

46

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/108&oldid=200730" എന്ന താളിൽനിന്ന് ശേഖരിച്ചത്