ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നാല് നാട്ടിലുള്ളൊരു നായിമ്മാറ്
തിരുവെഴുത്താരും പിടിച്ചില്ലെലൊ 360
നാല് നാട്ടിന്നൊല മടങ്ങി വന്ന്
അത്തരം കെട്ടുള്ള തമ്പുരാനൊ
തിരുമുകം ബാടിയെല്ലൊ തമ്പുരാന്
തിരുക്കണ്ണും ചൊരകലങ്ങീക്കിന്
നീരാട്ടപള്ളി കയിയിന്നില്ല
അമരെത്തപക്കം കയിയിന്നില്ല
ഒടനെയുണത്തിച്ചി കുഞ്ഞിയമ്പറ്
പുറമലെ വാഴുന്ന തമ്പുരാനെ
അമരെത്ത പക്കം കയിയെ വെണ്ടും 370
ഞാനൊരി നായരക്കണ്ടിറ്റുണ്ട്
അത്തുരം വാക്ക് കെട്ട തമ്പുരാനൊ
നീരാട്ട് പള്ളി കയിഞ്ഞത്തിരെ
അമരെത്തപക്കം കയിഞ്ഞൊള്ന്ന്
അരുളിച്ചെയിയിന്നത്തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
നരിയങ്കം കൊത്തുന്ന നായരാന്
എതൊരി നായര് കുഞ്ഞിയമ്പറെ
ഉടനെ ഉണത്തിച്ചി കുഞ്ഞിയമ്പറ്
ഓവാ പിറവുയെന്റെ തമ്പുരാനെ
കടത്തുവയിനാട്ട കരുവഞ്ചെരി 380
കരുവഞ്ചെരീല്ലത്തെ നായിമ്മാറ്
ഒരമ്മക്കൊമ്പത മക്കളൊല്
ഒമ്പതും നല്ല പട നായര്
ഞാലിക്കര വീട്ടിലെക്കുഞ്ഞ്യമ്പറെ
കരുവഞ്ചെരീല്ലത്തെ കുഞ്ഞക്ക്
തിരുവെഴുത്തൊലയെഴുത് നമ്പറെ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പർ
തിരുവെഴുത്തൊലയെഴുതുന്നല്ലെ
ഓലെല് വാശങ്കെഴുതുന്നല്ലെ
മണത്തണച്ചപ്പാരം ബാത്ക്കല് 390
നരിയാലക്കൂട് പണി തീറ്ത്ത്
ഒരികൂട്ടിൽ രണ്ട് നരിയും ബീണ്
നരിയങ്കം കൊത്തുന്ന നായര്ക്ക്
നാല് നാട്ടിലൊലയെഴുതി ഞാനൊ
നാല് നാട്ടിന്നൊല മടങ്ങിവന്ന്
പിന്നെയും കെക്കണം കുഞ്ഞങ്ങളെ
നരിയങ്കം കൊത്തിച്ചെയിച്ചെങ്കില്
പതിനായിരം നെല്ലിന്റെ ചെമ്മക്കണ്ടം
ചെമ്മം തരുവാഞ്ഞാങ്കുഞ്ഞങ്ങളെ

49

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/111&oldid=200734" എന്ന താളിൽനിന്ന് ശേഖരിച്ചത്