ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പാലൊയങ്കച്ചില ചിറ്റിയൊറ്
നരിയാലെലങ്ങനെ ചെല്ലുന്നൊറ്
നരിയാല വാതില് തൊറന്നവറ് 690
നരിയാലയിത്തുള്ളി വീണവല്
കൂട്ടില് നരിയങ്കം കൊത്തിയൊല്
കരുവാഞ്ചൊരില്ലത്തെക്കുഞ്ഞങ്ങള
എട്ടിനയും പറ്റിത്തിന്ന് പുലി
ആലാലടുങ്കുടി നായിമ്മാറ
ഒമ്പതിനെയും പറ്റിത്തിന്ന് പുലി
പുറമലവാണുള്ള തമ്പുരാന്
തിരുക്കണ്ണഞ്ചൊര കലങ്ങിപ്പൊയി
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെക്കുഞ്ഞ്യമ്പറെ 700
കരുവഞ്ചെരില്ലത്തെക്കുഞ്ഞങ്ങള
എട്ടിനയും പറ്റിത്തിന്ന് പുലി
ആലാലടുങ്കുടി നായിമ്മാറ്
ഒമ്പതിനയും പറ്റിത്തിന്ന് പുലി
നരിയങ്കം കൊത്തി ഞാങ്കണ്ടില്ലെലൊ
കരുവാഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
കുഞ്ഞന് കനക്കച്ചെറുപ്പമല്ലെ
വെടിവെച്ചിറ്റക്കുഞ്ഞങ്കൊന്നും കൊട്ടെ
ഞാനൊ പറഞ്ഞത് കൊടുത്ത്യെക്കാലൊ
അത്തുരം കെട്ടുള്ള കുഞ്ഞിച്ചാത്തു 710
ഉടനെ ഉണത്തിച്ചികുഞ്ഞിച്ചാത്തു
കരുവാഞ്ചെര്യൊമനൊന്റെട്ടമ്മാറ്
എട്ടിനയും പറ്റിത്തിന്ന് പുലി
ആലാലടുങ്കുടി നായിമ്മാറ
ഒമ്പതിനയും പറ്റിത്തിന്ന് പുലി
എനക്കു അവിട മരിക്കറുതൊ
അത്തുരം വാക്ക് പറഞ്ഞിചാത്തു
തന്റെയെടത്തതും വലത്തതുമായി
തന്റെ ഗുരുവിന വന്ദിക്ക്ന്ന് 720
തന്റെ ഗുരിവിന വന്ദിച്ചിറ്റ്
നരിയാല വാതില് തൊറന്ന് ചാത്തു
കൂട്ടില് നരിയങ്കം കൊത്തുന്നൊനൊ
നെരമൊട്ടുച്ചതിരിയൊളവും
കൂട്ടില് നരിയങ്കം കൊത്തി ചാത്തു
നരിയിനയും കൊത്തിക്കൊന്ന് ചാത്തു
പുലിയിനയും കൊത്തിക്കൊന്ന് ചാത്തു
നരിയാലെന്നിപ്പൊറം കീഞ്ഞിചാത്തു
തിരുമെനി കണ്ടും തൊഴുത് ചാത്തു

57

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/119&oldid=200743" എന്ന താളിൽനിന്ന് ശേഖരിച്ചത്