ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കനക്കത്തെളിഞ്ഞല്ലൊ തമ്പുരാന് 730
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെക്കുഞ്ഞ്യമ്പറെ
നിന്റെ മനസ്സെന്നൊടുണ്ടായിറ്റ്
കൂട്ടില് നരിവീണും കണ്ട്ഞാനൊ
നരിയങ്കം കൊത്തിച്ചെയിച്ചും കണ്ട്
കരുവാഞ്ചെരിക്കുഞ്ഞിച്ചാത്തുവിന്ന്
ഞാനൊ പറഞ്ഞത് കൊട്ടത്ത്യെക്കാലൊ
പതിനായിരം നെല്ല് ജമ്മക്കണ്ടം
പതിനാല കണ്ടിപ്പറമ്പു ആന്
ചെമ്മമെഴുതിക്കൊടുക്കുന്നല്ലെ 740
തമ്പുരാമ്പറഞ്ഞ മൊതലൊക്കയും
കുഞ്ഞന് തന്നെ കൊടുത്തത്തിരെ
കണ്ടിക്കും മീത്തപ്പയനാടാന്
പയനാടടക്കം കൊടുക്കുന്നെല്ലെ
കരുവാഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
പൊന്നൊക്കച്ചൊടായിക്കെട്ടിക്ക്ന്ന്
മടക്കം തൊഴുതൊണ്ടും പൊരുന്നല്ലെ
കരുവഞ്ചെരി വീട്ടിലും ചെല്ലുന്നല്ലെ
കണ്ണലെ കണ്ടിനക്കുഞ്ഞിമ്മാതു
ചൊതിക്ക്ന്നന്നെരം കുഞ്ഞിമ്മാതു 750
കരുവാഞ്ചെരിച്ചാത്തു നെരാങ്ങളെ
ആങ്ങളാറെടുത്തും22 നെരാങ്ങളെ
അത്തുരം കെട്ടുള്ള കുഞ്ഞിച്ചാത്തു
പറയിന്നിണ്ടൊമനക്കുഞ്ഞിച്ചാത്തു
കെട്ട് തരിക്കണം നെര്പെങ്ങളെ
എട്ടൊളം നല്ലൊരന്റെട്ടമ്മാറ്
പുറമല വാഴുന്ന തമ്പുരാന്റെ
നെമത്തിനാടയത് നിന്നിക്കിന്
ഉടനെ പറയിന്നക്കുഞ്ഞിമ്മാതു
കരുവാഞ്ചെരിച്ചാത്തു നെരാങ്ങളെ 760
പുറമല വാഉന്ന തമ്പുരാന്റെ
നെമത്തിനെന്തിന് നിന്നിനൊല്
കണ്ണ് കെട്ടനെല്ലെന്റയിലില്ലെ
നെറം വെച്ചെപൊന്നമ്മളെ പെട്ടീലില്ലെ
എന്ത്ക്കൊറവ് കണ്ട് നിന്നിനൊല്
കരുവഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
തമ്പുരാങ്കൊടുത്തൊരി പൊന്നൊക്കയും
പെങ്ങളെത്തന്നെ കൊടുക്കുന്നല്ലെ
അങ്ങനെയവിടയിരിക്കുന്നെല്ലെ
അങ്ങനെ കൊറഞ്ഞൊന്ന് പാറത്താരെ 770

58

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/120&oldid=200744" എന്ന താളിൽനിന്ന് ശേഖരിച്ചത്