ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പറയിന്നിണ്ടൊമനക്കുഞ്ഞിച്ചാത്തു
കരുവഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
മണത്തണച്ചപ്പാരം ബാത്ക്ക്ന്ന്
ഒരികൂട്ടിൽ രണ്ട് നരിവീണിറ്റ്
നരിയങ്കം കൊത്തുവാമ്പൊയിറ്റാന്
നരിയങ്കം കൊത്തിച്ചെയിച്ചിഞാള്
പുറമല വാഴുന്ന തമ്പുരാനെ
എറിയ മൊതലൊക്കത്തന്ന് ഞാക്ക്
മലനാട്ടിൽ പൊന്നൊന്നും അയിയുന്നില്ല
വയനാടടക്കവും തന്നിന് ഞാക്ക് 780
ഇത്തിര നെരവും നെര്പെങ്ങളെ
ഞാനൊ പയനാട്ടിപ്പൊയിറ്റില്ല
ഞാനൊ പയനാട് കണ്ടിറ്റില്ല
ഞാനൊ വയനാട്ട്പ്പൊയിവരട്ടെ
ഉടനെ പറയിന്നക്കുഞ്ഞിമ്മാതു
കരുവാഞ്ചെരിച്ചാത്തു നെരാങ്ങളെ
എന്നയാരെലിട്ട്യെച്ചും പൊന്നാങ്ങളെ
ഉടനെ പറയിന്നക്കുഞ്ഞിച്ചാത്തു
കരുവാഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
വെകം പൊയി വെകം വരട്ടെ ഞാനൊ 790
കടുമ്മയിക്കഞ്ഞി കയിഞ്ഞിറ്റാന്
അയപ്പിച്ചൊണ്ടും കീഞ്ഞി പൊര്ന്നെല്ലെ
അന്നടത്താലെ നടന്ന ചാത്തു
വയനാട്ട്ത്തന്നയും ചെല്ലുന്നെല്ലെ
വയനാട്ട്ത്തന്നയും എത്തിയല്ലെ
അങ്ങനെ കൊറഞ്ഞൊന്നും പാറ്ത്തിറ്റ്
വയനാടടക്കിയെല്ലെ കുഞ്ഞിച്ചാത്തു
പുത്തനിടപ്പണിയെടുപ്പിക്ക്ന്ന്
പുത്തിനിടപ്പണി തീറ്ന്നാരെ
വടക്കനിടത്തിലെത്തെയി കുഞ്ഞന 800
പൊട മുറിച്ചും കൂട്ടിക്കൊണ്ട് വന്ന്
അങ്ങനയവിടയാടപ്പാറ്ത്തൊല്
കരുവാഞ്ചെരിക്കുഞ്ഞിമ്മാതുവിന്
കുഞ്ഞനൊരി പത്ത്മാസം തെഞ്ഞത്തിരെ
നൊന്ത് വിളിച്ചിറ്റൊരാണും പെറ്റ്
കുഞ്ഞനൊറാറ് മാസം ചെന്ന നെരം
പറയിന്നിണ്ടൊമനക്കുഞ്ഞിമ്മാതു
ഓണപ്പറമ്പത്തങ്ങെന്റെ ബന്തു
കുഞ്ഞനൊരാറ് മാസം തെഞ്ഞെല്ലിപ്പം
കുഞ്ഞന് ചൊറൂണ് കയിക്കുക വെണ്ടെ 810
ചൊറൂണ് മൂറ്ത്തം കല്പിക്ക്ന്ന്

59

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/121&oldid=200745" എന്ന താളിൽനിന്ന് ശേഖരിച്ചത്