ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അന്നെ വയനാട്ടിപ്പൊയിക്കിന്
ഇത്തിരനെരവും ബന്നിറ്റില്ല
മരിച്ചൊയെന്നും ഞാനറിഞ്ഞിറ്റില്ല
അത്തുരം വാക്ക് കെട്ട കുഞ്ഞിക്കെളു
കെരട്ടും പടമ്മന്നും തായക്കീഞ്ഞി 940
പടിഞ്ഞാറ്റെലങ്ങ് കടന്ന് കെളു
തന്റെയിടത്തതും വലത്തതുമായി
എലത്തൂറ്പ്പാക്കു എടുത്തുകെളു
പൊആമ്പൊറപ്പാടൊരുമപ്പാട്
ചൊതിക്ക്ന്നന്നെരംകുഞ്ഞിമ്മാതു
എടപുറപ്പാട് കുഞ്ഞിക്കെളു
കരുവാഞ്ചെര്യൊമനപ്പെറ്റൊരമ്മെ
വയനാട്ടിലൊളം ഞാമ്പൊയിവരട്ടെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയിന്നിണ്ടന്നെരം പെറ്റൊരമ്മ 950
കുഞ്ഞികുടിച്ചിറ്റും പൊട് കെളു
ഉടനെ പറയിന്ന് കുഞ്ഞിക്കെളു
കരുവാഞ്ചെര്യൊമനപെറ്റൊരമ്മെ
കഞ്ഞിയൊ തന്നെ കുടിക്കണ്ടീക്കിൽ
ബയനാട്ടിലൊളം ഞാമ്പൊയിവരട്ടെ
അന്നടത്താല നടന്ന് കെളു
മയ്യയിലാണ്ട പൊയെക്ക ചെന്ന്
മയ്യയിലാണ്ട പൊയകടന്ന്
അന്നടത്താലെ നടന്ന്കെളു
അനകം വടക്ക് നടന്ന് കെളു 960
രാവ് നടന്നവന്മഞ്ഞുംകൊണ്ട്
പകല് നടന്നവൻ വെയിലും കൊണ്ട്
പട്ടൊളിപ്പാറ തിരുമുമ്പില്
തിരുമുമ്പിലങ്ങനെ ചെല്ലുന്നെരം
നെരമൊട്ടന്തിമൊന്തിയായിക്കിന്
പട്ടൊളിപ്പാറ തിരുമുമ്പില്
കണ്ടം മുണ്ടാടപ്പിരിച്ചി കെളു
കഞ്ഞികുടിക്കാത്തൊരാലസ്യത്താല്
അവിടക്കിടന്നിറ്റുറങ്ങി കെളു
നെരമൊട്ട പാതിര ചെല്ലുന്നെരം 970
പെരുമാളും പൊതീന്റെ പാമ്പുങ്ങള്
ആണും പെണ്ണും രണ്ട് പാമ്പുങ്ങള്
പൊനത്തിലരിങ്കിനാവ് കണ്ട് പാമ്പ്
ഉതിരം കുടിപ്പാനടുക്കലുണ്ട്

*കൈയെഴുത്തുപ്രതിയിൽ 'leather bag' എന്നർത്ഥം കൊടുത്തിരിക്കുന്നു.

63

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/125&oldid=200749" എന്ന താളിൽനിന്ന് ശേഖരിച്ചത്